പ്രിയപ്പെട്ട വീരുവിന്! ഇക്കുറിയും പതിവ് തെറ്റിക്കാതെ മോഹൻലാൽ, നന്ദി അറിയിച്ച് സെവാഗ്
വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് നടൻ മോഹൻലാലും മുൻ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗും. എല്ലാ വർഷവും വീരുവിന്റെ പിറന്നാൾ ദിനത്തിൽ മുടങ്ങാതെ ആശംസയുമായി മോഹൻലാൽ എത്താറുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ്. ഇക്കുറിയും പതിവ് തെറ്റിക്കാതെ പ്രിയപ്പെട്ട സേവാഗിന് പിറന്നാൾ ആശംസയുമായി ലാലേട്ടൻ എത്തിയിട്ടുണ്ട്.

പ്രിയപ്പെട്ട സെവാഗിന് എന്റെ പിറന്നാൾ ആശംസകൾ. പിറന്നാൾ ആശംസകൾ വീരൂ... മോഹൻലാൽ ട്വീറ്റ് ചെയ്തു. മോഹൻലാലിന്റെ ട്വീറ്റിന് മറുപടിയുമായി സേവാഗും എത്തിയിട്ടുണ്ട്. ആശംസയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അതുപോലെ നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു എന്ന് സേവാഗ് റീ ട്വീറ്റ് ചെയ്തു. സേവാഗിന്റെ നാൽപ്പത്തിയൊന്നാം പിറന്നാളാണിത്. ക്രിക്കറ്റ് താരങ്ങളായ ച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് കൈഫ്, ലക്ഷ്മണന്‍, ഹര്‍ഭജന്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയവർ സെവാഗിന് ആശംസയുമായെത്തി.
മൈ സ്റ്റോറിക്ക് ശേഷം ടു സ്ട്രോക്കുമായി റോഷ്നി ദിനകർ! അണിയറയിൽ ഒരുങ്ങുന്നത് റോഡ് മൂവി....
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സേവാഗ്. കുറച്ചു നാളുകൾക്ക് മുൻപ് ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഛോട്ട മുംബൈയിലെ ചെട്ടികുളങ്ങര ഭരണി നാളിൽ... എന്ന ഗാനത്തിന് ചുവട് വെച്ച് വീരു എത്തിയിരുന്നു. വ്യായാമത്തിനിടെയുള്ള വീഡിയോ ആയിരുന്നു ഇത്. താരത്തിന്റെ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രജനികാന്തിന്റെ പേട്ടയിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഊഞ്ഞാലാടുന്ന വീഡിയോയും പുറത്തു വന്നിരുന്നു.


Click it and Unblock the Notifications