അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍; കൃത്യം 12 മണിക്ക് മമ്മൂട്ടി, എമ്പുരാനെ കുറിച്ച് പറഞ്ഞ് പൃഥ്യിയും!

മലയാളികളുടെ സ്വകാര്യ അഹങ്കാരം, ഒരേയൊരു മോഹന്‍ലാലിന് ഇന്ന് 61-ാം പിറന്നാള്‍. ലോക്ക്ഡൗണിലും ആഘോഷത്തിന് കുറവൊന്നും വരുത്താതെ സിനിമാലോകവും ആരാധകരും. പ്രിയ താരത്തിന് ആശംസകള്‍ നേരുകയാണ് സിനിമാ ലോകം. പതിവ് തെറ്റിക്കാതെ എല്ലാവരും ആശംസകളുമായി എത്തിയിരിക്കുകയാണ്. കൃത്യം പന്ത്രണ്ട് മണിക്കു തന്നെ ആശംസ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.

നിരവധി പേരാണ് സിനിമാ മേഖലയില്‍ നിന്നും മോഹന്‍ലാലിന് ആശംസകളുമായി എത്തിയത്. ആത്മസുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്‍, പൃഥ്വിരാജ്, ആസിഫ് അലി, സംയുക്ത, നിവിന്‍ പോളി, ടൊവിനോ തോമസ്, ജയറാം, തുടങ്ങി മലയാള സിനിമയൊന്നാകെ തങ്ങളുടെ ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും മോഹന്‍ലാലിന്റെ പിറന്നാള്‍ വീഡിയോകളാണ്.

Mohanlal

എല്ലാവരില്‍ നിന്നും വ്യത്യസ്തമായി പിറന്നാളാശംസംകള്‍ സ്റ്റീഫന്‍ എന്നായിരുന്നു പൃഥ്വി കുറിച്ചത്. 'ഈ ചിത്രം ലൂസിഫറിന്റെ ആദ്യ ദിനത്തിലെടുത്തതാണ്. ഈ മഹാമാരി ഇല്ലായിരുന്നുവെങ്കില്‍ നാം ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ട് ചെയ്യുകയായിരുന്നേനെ. ഉടനെ തന്നെ അത് ആരംഭിക്കാന്‍ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഹാപ്പി ബര്‍ത്ത്‌ഡേ അബ്രാം, ഹാപ്പി ബര്‍ത്ത്‌ഡേ സ്റ്റീഫന്‍, ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടാ' പൃഥ്വി കുറിച്ചു.

ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാല്‍ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകള്‍. ഇനിയും ഒരുപാട് വിസ്മയങ്ങള്‍ സമ്മാനിക്കാന്‍ ലാല്‍ സാറിന് കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ, എന്റെയും കുടുംബത്തിന്റെയും സ്‌നേഹാശംസകള്‍. എന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ കുറിച്ചത്.

കുട്ടിയുടുപ്പ് അണിഞ്ഞെത്തി ഭാനുശ്രീയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

Recommended Video

Mohanlal Birthday Special Mashup

പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലാണ് മോഹന്‍ലാലുള്ളത്. കഴിഞ്ഞ വര്‍ഷവും അദ്ദേഹം ചെന്നൈയിലെ വീട്ടിലായിരുന്നു. കാര്യമായ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണയും മോഹന്‍ലാല്‍ പിറന്നാളിനെ വരവേറ്റത്. ചെന്നൈയിലെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സുഹൃത്തായ സമീര്‍ ഹംസ പങ്കുവച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഇപ്പോള്‍ ബാറോസിന്റെ ചിത്രീകരണ തിരക്കുകളിലാണ് മോഹന്‍ലാല്‍.

Read more about: mohanlal mammootty prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X