സിനിമ മോഹൻലാലിന്റെ ആത്മാവ്; ഭാര്യ സുചിത്ര തുറന്നുപറയുന്നു
മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയതിൽ ഭാര്യ സുചിത്രയുടെ സന്തോഷം. സിനിമ അദ്ദേഹത്തിന്റെ ആത്മാവാണ് എന്ന് ലാലേട്ടൻ പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തി എന്ന് സുചിത്ര പറയുന്നു. 50 വർഷത്തെ സിനിമാ ജീവിതത്തിൽ 35 വർഷം ഒപ്പം നിന്നതിലുള്ള സന്തോഷവും അവർ പങ്കുവെക്കുന്നു. ഈ പുരസ്കാരം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ്.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ലെജൻഡറി നടൻ മോഹൻലാലിന് അടുത്തിടെയാണ് ഇന്ത്യ ഗവണ്മെന്റ് ദാദാസാഹേബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചത്. കഴിഞ്ഞ നാല്പത്തിയെട്ട് വർഷങ്ങളായി ഇന്ത്യൻ സിനിമ രംഗത്തേക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി കൂടി അറുപത്തിയഞ്ച്കാരനായ മോഹൻലാൽ സ്വന്തമാക്കി കഴിഞ്ഞു.
എന്തായാലും, മലയാളത്തിന്റെ സൂപ്പർതാരത്തിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച സന്തോഷത്തിൽ ഭാര്യ സുചിത്ര പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. "ആദ്ദേഹത്തിന്റെ ആത്മാവ് തന്നെയാണ് സിനിമ. എനിക്ക് ചേട്ടൻ അവിടെ പ്രസംഗിക്കുമ്പോൾ എന്താണ് പറയാൻ പോവുന്നതെന്ന് തന്നെ അറിയില്ലായിരുന്നു. എല്ലാവരെയും പോലെ ഞാനും അത് അവിടെ വച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത്. അത് എനിക്ക് ശെരിക്കും ഇമോഷണൽ ആയൊരു മൊമെന്റ് ആയിരുന്നു," മോഹൻലാലിന്റെ പ്രസംഗം ഓർത്തു കൊണ്ട് അദ്ധേഹത്തിന്റെ പ്രിയ പത്നി പറഞ്ഞു.

അധികം വൈകാതെ സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മോഹൻലാലിനൊപ്പം 35 വർഷം ജീവിത പങ്കാളി എന്ന നിലയിൽ യാത്ര ചെയ്യാൻ സാധിച്ചതിനെ കുറിച്ചുള്ള സന്തോഷവും സുചിത്ര രേഖപ്പെടുത്തി. . "ചേട്ടൻ ഇൻഡസ്ട്രിയിൽ വന്നിട്ട് 50 വർഷം തികയാൻ പോകുന്നു. അതിൽ ഒരു മുപ്പത്തിയഞ്ച് കൊല്ലം ചേട്ടന്റെ കൂടെ ഈ യാത്രയിൽ ഒപ്പം നിൽക്കാൻ എനിക്ക് സാധിച്ചതിൽ ഒരുപാട് അഭിമാനം തോന്നുന്നുണ്ട്," താര പത്നി പറഞ്ഞു. താൻ മാത്രമല്ല, തങ്ങളുടെ കുടുംബവും, സുഹൃത്തുക്കളും, ലോകമെമ്പാടുമുള്ള ലാലേട്ടന്റെ ആരാധകരും അനുഭവിക്കുന്ന വികാരം അത് തന്നെയാണെന്ന് സുചിത്ര കൂട്ടിച്ചേർത്തു.
ഓരോ സിനിമയും പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. ലാലേട്ടന്റെ കഠിനാധ്വാനത്തിനും സിനിമയോടുള്ള ആത്മാർത്ഥതക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം. കുടുംബാംഗങ്ങളും സിനിമാലോകവും ഒരുപോലെ ഈ സന്തോഷം ആഘോഷിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം 'കരം' കാണാൻ എത്തിയപ്പോഴാണ് സുചിത്ര മോഹൻലാൽ മാധ്യമങ്ങളോട് സംസാരിച്ചത്. "ഞാനൊന്നും പ്രതീക്ഷിച്ചില്ല. കഥയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വളരെ ഫ്രഷ് ആയി തോന്നി. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരോടൊപ്പം ഇരുന്ന് സിനിമ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി," വിനീതിന്റെ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന സുചിത്ര വ്യക്തമാക്കി.
ശ്രീനിവാസന്റെ മകൻ വിനീത് ഇതുവരെ ചെയ്യാത്ത ഒരു ജോണർ സിനിമയാണ് 'കരം’. സംവിധായകന്റെ ഇതേ വിഭാഗത്തിൽപ്പെട്ട മുൻ ചിത്രം 'തിര' കാണാത്തതു കൊണ്ട് തന്നെ, അതിന്റെ തുടർച്ചയാണോ ഇതെന്ന് തനിക്കറിയില്ല, എന്നാണ് അവർ വെളിപ്പെടുത്തിയത്. പക്ഷെ തനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ടമായി എന്നും, എല്ലാവരും ഒരുപാട് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും സുചിത്ര കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











