വനിതാദിനത്തില്‍ മനുസ്മൃതിയിലെ വരികളുമായി മോഹന്‍ലാല്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
ഇന്ന് ലോക വനിതാ ദിനമാണ്. ലോകമെമ്പാടും സ്ത്രീകളെ ആദരിക്കാനുള്ള അവസരമായി കണ്ട് സോഷ്യല്‍ മീഡിയയിലൂടേയും മറ്റുമായി നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാല്‍ ഇവിടെ ഒരാളിതാ വനിതാ ദിനം ആശംസിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ പൊങ്കാല ഏറ്റുവാങ്ങുകയാണ്.
മലയാള സിനിമയിലെ സൂപ്പര്‍താരമായ മോഹന്‍ലാലാണ് പൊങ്കാല നേരിടുന്നത്. വനിതാ ദിനത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. വനിതാദിനം ആശംസിക്കാന്‍ മനുസ്മൃതിയിലെ വാക്കുകള്‍ ഉപയോഗിച്ചതോടെയാണ് സോഷ്യല്‍ മീഡിയ ട്രോളുകളുമായെത്തിയിരിക്കുന്നത്.

യത്ര നാര്യസ്തു പൂജ്യന്തേരമന്തേ
തത്ര ദേവതാഃ യത്രൈ
താസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ,' എന്നവരികളാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ വാഴുന്നു. ആദരിക്കപ്പെടാത്തിടത്ത് ഒരു കര്‍മ്മത്തിനും ഫലമുണ്ടാകില്ല എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച വാക്കുകളുടെ അര്‍ത്ഥം. എന്നാല്‍ താരത്തിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയ പൊങ്കാലയിടുകയാണ്.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കരുതെന്നും പുരുഷനാല്‍ നിയന്ത്രിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്നും തുടങ്ങിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് മനുസ്മൃതിയെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം മോഹന്‍ലാല്‍ സിനിമകളിലെ സ്ത്രീ വിരുദ്ധതയും നടി ആക്രമിക്കപ്പെട്ട കേസില്‍ മോഹന്‍ലാല്‍ സ്വീകരിച്ച നിലപാടിനേയും സോഷ്യല്‍ മീഡിയ ഓര്‍മ്മി്പ്പിക്കുന്നുണ്ട്.
സാരിയില്‍ തിളങ്ങി സ്പന്ദന; പുത്തന്‍ ചിത്രങ്ങള്‍
.ആകെമൊത്തം സ്ത്രീവിരുദ്ധതയില്‍ മുങ്ങി നില്‍ക്കുന്ന, സ്ത്രീയുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും വെല്ലുവിളിക്കുന്ന മനുസ്മൃതിയിലെ വാക്യങ്ങള്‍ തന്നെ വേണം അല്ലേ വിപ്ലവകരമായ ചരിത്രം ഉള്‍ക്കൊള്ളുന്ന വനിതാ ദിനത്തില്‍ ആശംസ അറിയിക്കാന്‍. ലവലേശം രാഷ്ട്രീയ ബോധം ഉണ്ടോ മിസ്റ്റര്‍ മോഹന്‍ലാല്‍ താങ്കള്‍ക്ക്' എന്നായിരുന്നു ഒരു കമന്റ്. 'സ്ത്രീകളെ പൂജിക്കൊന്നും വേണ്ട അവരെ തുല്യരായി നമ്മടെ നാട്ടുകാര്‍ കണ്ടാല്‍ മതി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Recommended Video
'പ്രിയപ്പെട്ട മോഹന്‍ലാല്‍ സാര്‍, വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന താങ്കളുടെ നിലപാട് കണ്ട് പകച്ചുപോയ ബാല്യമാണ് ഞങ്ങളുടേത്. മനുസ്മൃതി പോലൊരു സ്ത്രീ/മനുഷ്യ വിരുദ്ധ പുസ്തകത്തിലെ ശ്ലോകം ഉദ്ധരിച്ച് ഒരു പോസ്റ്റ് ഇട്ടാല്‍ തീരുന്നതല്ല ഇവിടുത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം. താങ്കളെ പോലെയുള്ള അനുഗ്രഹീത കലാകാരന്മാര്‍ പലപ്പോഴും അവസരവാദികളാകുന്നതില്‍ സങ്കടം ഉണ്ട്. അതുകൊണ്ട് ശ്ലോകങ്ങള്‍ വിസ്മരിച്ചുകൊണ്ട് സ്ത്രീപക്ഷനിലപാടെടുക്കുക. ഇല്ലെങ്കില്‍ മൗനം വിദ്വാന് ഭൂഷണമായി ആചരിക്കുക' എന്നായിരുന്നു മറ്റൊരു കമന്റ്.


Click it and Unblock the Notifications