മമ്മൂട്ടിയില്‍ നിന്നും കൈമാറിക്കിട്ടിയ ബിലാത്തിക്കഥയ്ക്ക് മോഹന്‍ലാല്‍ നല്‍കിയത് 45 ദിനം, കാണൂ!
മമ്മൂട്ടിയുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധനയാണ് മോഹന്‍ലാലിനെ ബിലാത്തിക്കഥയിലേക്ക് എത്തിച്ചത്. അന്യോന്യം സഹായിച്ചും പിന്തുണച്ചും മുന്നേറുന്ന ഇരുവരും സിനിമകള്‍ ചെയ്യുന്ന കാര്യത്തില്‍ മാത്രമല്ല താരനിര്‍ണ്ണയത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധയാണ് നല്‍കുന്നത്. മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തേണ്ടിയിരുന്നത് എന്നാല്‍ അദ്ദേഹത്തിന്റെ തിരക്ക് കാരണം പിന്നീടത് മോഹന്‍ലാലിലേക്ക് എത്തുകയായിരുന്നു.
മമ്മൂട്ടിയാണ് ചിത്രത്തിലേക്ക് മോഹന്‍ലാലിനെ നിര്‍ദേശിച്ചത്. രഞ്ജിത് താരവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാനായി താരവും സമ്മതിച്ചു. മോഹന്‍ലാലിനെ നായകനാക്കി മുഴുനീള ചിത്രവും അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ട്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രീകരണം ആരംഭിക്കുന്നു
ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ എപ്പോഴാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നുള്ള വിവരം പുറത്തുവിട്ടിരുന്നില്ല. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമുള്ള വിവരം പുറത്തുവിട്ടിരിക്കുകയാണ്. മെയ് 10 ന് ലണ്ടനില്‍ വെച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മോഹന്‍ലാലിന്റെ ഡേറ്റ്
മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലിലേക്ക് എത്തിയപ്പോഴും ഡേറ്റിന്റെ കാര്യത്തില്‍ ചില ആശയക്കുഴപ്പം നിലനിന്നിരുന്നു. മോഹന്‍ലാലിന്റെ ഡേറ്റ് നീളുന്നതിനാലാണ് ചിത്രം ആരംഭിക്കാന്‍ വൈകുന്നതെന്ന തരത്തിലുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണെന്ന വിവരം പുറത്തുവന്നതോടെ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം.

നിരഞ്ജനും അനുസിത്താരയും
മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജനും അനു സിത്താരയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജ്യൂവല്‍ മേരി, കനിഹ തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സൂബൈറും നാസറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സേതുവാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒരുമിക്കുന്നുവെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

റൊമാന്റിക് ചിത്രമാണ്
റൊമാന്റിക് ചിത്രമാണ് ബിലാത്തിക്കഥ എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ലണ്ടനില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ചിത്രീകരണവും അവിടെ വെച്ച് തന്നെയാണ് നടത്തുന്നത്. സംവിധായകരായ ശ്യാമപ്രസാദും ജോണി ആന്റണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലിലേക്ക്
മമ്മൂട്ടിയുടെ പകരക്കാരനായാണ് മോഹന്‍ലാല്‍ ബിലാത്തിക്കഥയിലേക്ക് എത്തുന്നത്. പുത്തന്‍പണത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഈ സിനിമയിലൂടെ ഒരുമിച്ചെത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തനിക്ക് പകരം ബിലാത്തിക്കഥയില്‍ മോഹന്‍ലാല്‍ എത്തുമെന്ന് മെഗാസ്റ്റാര്‍ തന്നെയാണ് അറിയിച്ചതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

അതിഥി വേഷത്തിലെന്ന് റിപ്പോര്‍ട്ടുകള്‍
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലായി തന്നെയാണ് അദ്ദേഹം ഈ സിനിമയില്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മോഹന്‍ലാല്‍ അതിഥിയായി എത്തുന്ന മൂന്നാമത്തെ സിനിമയാണ് ബിലാത്തിക്കഥ. നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലും അദ്ദേഹം അതിഥിയായി എത്തുന്നുണ്ട്.


Click it and Unblock the Notifications











