»   »  പരോളിനെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കുള്ള കുരുക്ക് മുറുകുന്നു, അണിയറപ്രവര്‍ത്തകരുടെ നീക്കം?

പരോളിനെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കുള്ള കുരുക്ക് മുറുകുന്നു, അണിയറപ്രവര്‍ത്തകരുടെ നീക്കം?

Written By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരുന്നൊരു ചിത്രമായിരുന്നു പരോള്‍. പോയവര്‍ഷത്തെ കുറവുകളെല്ലാം നികത്തിയാണ് ഇത്തവണ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. മാസും ക്ലാസും മാത്രമല്ല നാടന്‍ കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനമായിരുന്നു ഇത്. എന്നാല്‍ പരോളിലൂടെ അദ്ദേഹം ഈ വിമര്‍ശനത്തെ അസ്ഥാനമാക്കിയിരിക്കുകയാണ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം


നടന്റെയും സംവിധായകന്റെയും മാത്രമല്ല സിനിമ, ഒരുപാട് പേര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോളാണ് സിനിമ യാഥാര്‍ത്ഥ്യമാവുന്നത്. പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുമ്പോള്‍ അതൊരു കൂട്ടായ്മയുടെ കൂടി വിജയമായി കൂടി മാറുകയാണ്. എന്നാല്‍ അടുത്തിടെയായി പുതിയ സിനിമകളെ വ്യാപകമായി തകര്‍ക്കുന്ന തരത്തിലുള്ള മോശം പ്രവണതകളും അരങ്ങേറുന്നുണ്ട്. സിനിമാപ്രവര്‍ത്തകരും താരങ്ങളുമൊക്കെ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണവും നടത്തിയിരുന്നു.


പരോളിനെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമം

സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ തുടങ്ങിയത്. അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടത്തി സിനിമയെ തിയേറ്ററില്‍ നിന്നും തുരത്താനുള്ള നീക്കമായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ലക്ഷ്യമാക്കിയത്. ഇതിനെതിരെ ഫാന്‍സ് പ്രവര്‍ത്തകരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സിനിമയെ തകര്‍ക്കാന്‍ നോക്കിയവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.


നിര്‍മ്മാതാവിന്റെ പരാതി

ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി ഡിക്രൂസാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പരാതി കോടതിയും ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങളെയും യൂട്യൂബ് ചാനലുകളെക്കുറിച്ചും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സിനിമയെ ഒന്നടങ്കം തകര്‍ക്കുന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.


പ്രേക്ഷകര്‍ അഭിപ്രായം രേഖപ്പെടുത്തട്ടെ

സിനിമയിറങ്ങി മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ നെഗറ്റീവ് റിവ്യൂമായും കുപ്രചാരണങ്ങളുമായും രംഗത്തുവരുന്നവര്‍ ആ സിനിമയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരാണ് യഥാര്‍ത്ഥത്തില്‍ സിനിമയെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറയുന്നു. കുപ്രചാരണങ്ങള്‍ വക വെയ്ക്കാതെ തിയേറ്ററുകളില്‍ പോവാനുള്ള അവസരം പ്രേക്ഷകര്‍ക്കുണ്ട്.


മികച്ച പ്രതികരണവുമായി മുന്നേറുന്നു

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് ഓരോ ആഴ്ചയും പ്രേക്ഷകരെ കാത്തിരിക്കുന്നത്. 2017 ലെ കുറവ് 2018 ല്‍ നികത്തുമെന്ന് മമ്മൂട്ടി വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ സിനിമകളിലൂടെ. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുന്നതിനിടയിലാണ് ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
English summary
Producer filed case for Parole degradation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X