ആയിരം കോടി ചിത്രമല്ലേ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാവുന്നേയുള്ളൂ, മഹാഭാരതത്തെക്കുറിച്ച് മോഹന്‍ലാല്‍!
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാളികള്‍ക്ക് അത്ര പരിചിതമായ കഥകളുമായല്ല ഈ സിനിമയെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും അത് ചെയ്തിരുന്ന ഒടിയനെക്കുറിച്ചുമാണ് സിനിമ പറയുന്നത്. പോത്തായും കാളയായും ആഗ്രഹിക്കുന്നതിനനുസരിച്ച് രൂപം മാറാന്‍ കഴിവുള്ളവരാണ് ഇക്കൂട്ടര്‍. ശത്രുനിഗ്രഹണത്തിനായാണ് ഒടിവിദ്യ പ്രയോഗിക്കാറുള്ളത്. വാരാണസിയിലും പാലക്കാടും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പേരുമായെത്തിയപ്പോള്‍ ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരുന്നു, കാണൂ!

ഒക്ടോബറിലാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ റിലീസ് ദിനത്തില്‍ തന്നെ മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന രണ്ടാമൂഴത്തിന്റെ പ്രഖ്യാപനവും നടക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ഈ സംഭവം പ്രചരിച്ചത്. മലയാളത്തില്‍ രണ്ടാമൂഴമെന്നും അന്യഭാഷയില്‍ മഹാഭാരതമെന്നുമാണ് സിനിമയുടെ പേര്. 1000 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായതിനാല്‍ സിനിമ ആരംഭിക്കുന്നതിന് മുന്നോടിയായി ധാരാളം തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും സിനിമയുടെ ചിത്രീകരണത്തിനായാണ് താനും കാത്തിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.
മറ്റ് തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതിന് ശേഷം മാത്രമേ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് സിനിമാപ്രേമികളുടെ ആകാംക്ഷയ്ക്ക് വിരാമമായത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു നീരാളിയെത്തിയത്. ഇടവേളയ്ക്ക് വിരാമമിട്ട് റിലീസ് തുടങ്ങിയതോടെ ഇനി വരാനിരിക്കുന്നത് മോഹന്‍ലാലിന്റെ നാളുകളാണെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. കായംകുളം കൊച്ചുണ്ണിയും ഒടിയനുമൊക്കെ അധികം വൈകാതെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.


Click it and Unblock the Notifications