ഇത് ശരിക്കും മാർഗം കളി തന്നെയാണോ!! ലാലേട്ടന്റെ ഇട്ടിമാണിയെ കണ്ട് ഞെട്ടി ആരാധകർ..
മോഹൻലാൽ ചിത്രങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്തെങ്കിലുമൊക്കെ സ്പെഷ്യലുമായിട്ടാകും ലാലേട്ടൻ എപ്പോഴും പ്രത്യക്ഷപ്പെടാറുളളത്. ഏത് കഥാപാത്രങ്ങളും അതിന്റേതായ തനിമയോടെയാകും അവതരിപ്പിക്കുക. ഇതിനാൽ തന്നെയാണ് മോഹൻലാലിനെ കംബ്ലീറ്റ് ആക്ടർ എന്ന് പറയുന്നത്.

പ്രിയങ്ക ഗർഭിണിയോ? കാനിൽ തിളങ്ങി താരം... !!സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു
ലൂസിഫറിന്റെ വൻ വിജയത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചെന്നൈ. നവാഗതരായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്. ഇതുവരെ ആരും കാണാത്തതും ഒട്ടും പ്രതീക്ഷിക്കാത്തുമായ ഗെറ്റപ്പിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചട്ടയും മുണ്ടും ധരിച്ച് ചുണ്ടിൽ ലിപ്പ്സ്റ്റിക്കുമിട്ട് മാർഗ്ഗം കളിക്കാരുടെ ഗെറ്റപ്പിലാണ് എത്തിയിരിക്കുന്നത്. മർഗം കളിയ്ക്ക് ചുവട് വയ്ക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിൽ.
തൃശ്ശൂർ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. 32 വർഷത്തിനു ശേഷം ലാലേട്ടൻ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന ചിത്രമാണിത്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. ലാലേട്ടനോടൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാർ, വിനു മോഹൻ,, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമൾ ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സിംഗപ്പൂർ, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ലുസിഫറിന്റെ വിതരണക്കാരായ ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് തന്നെയാണ് ഇട്ടിമാണിയും തിയേറ്ററുകളിൽ എത്തിക്കുന്നത്.യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് ഇട്ടിമാണി റീലീസ് ചെയ്യുക.ഓണം റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications