മമ്മൂട്ടിയും ദുല്‍ഖറുമില്ല, ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന ഏക മലയാള താരം!

താരങ്ങള്‍ ഇന്ന് ആരാധകരുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. നേരിട്ട് ആരാധകരിലേക്ക് വിശേഷങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നതും അവരുടെ പ്രതികരണങ്ങള്‍ അറിയാന്‍ കഴിയുമെന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ താരങ്ങളെ പ്രേരിപ്പിക്കുന്നത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ പല താരങ്ങളും കൂടുതല്‍ സജീവമായി മാറുകയും ചെയ്തിട്ടുണ്ട്.

കിടിലോല്‍സ്‌കി ലുക്കില്‍ പ്രഗ്യ; പച്ചയണിഞ്ഞൊരു പച്ച പരിഷ്‌കാരി, ചിത്രങ്ങള്‍

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. മില്യണ്‍ കണക്കിനാണ് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമുള്ള ഫോളോവേഴ്‌സ്. മമ്മൂട്ടിയെ അപേക്ഷിച്ച് മോഹന്‍ലാലിനാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സുള്ളത്. എന്നാല്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത് വളരെ കുറച്ച് പേരെ മാത്രമാണ്. മലയാള സിനിമയുടെ ലാലേട്ടനായി മോഹന്‍ലാല്‍ കേവലം 22 പേരെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇതിലാകട്ടെ മലയാളത്തില്‍ നിന്നുമുള്ള താരങ്ങള്‍ കുറച്ച് പേര്‍ മാത്രമേയുള്ളൂ.

മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന നടന്‍

ഇപ്പോഴിതാ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. രസകരമായ വസ്തുത മലയാള സിനിമയില്‍ മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന നടന്‍ പൃഥ്വിരാജ് മാത്രമാണെന്നതാണ്. മകന്‍ പ്രണവ് മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും അത് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മലയാള നടനേയും മോഹന്‍ലാല്‍ ഫോളോ ചെയ്യുന്നില്ല. മ്യൂസിക് ഡയറക്ടര്‍ എആര്‍ റഹ്‌മാനേയും സംവിധായകന്‍ പ്രിയദര്‍ശനേയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനേയും അദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്.

മമ്മൂട്ടിയെ ഫോളോ ചെയ്യുന്നില്ല

മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന മറ്റ് പ്രമുഖന്‍ മെന്റലിസ്റ്റ് ആദിയാണ്. ഡോക്ടര്‍ ഷംസൂര്‍ വയലില്‍, മകള്‍ വിസ്മയ, അമ്മ, സമീര്‍ ഹംസ എന്നിവരേയും മോഹന്‍ലാല്‍ ഫോളോ ചെയ്യുന്നുണ്ട്. ബോളിവുഡ് താരങ്ങളായ സുനില്‍ ഷെട്ടിയും അമിതാഭ് ബച്ചനും അക്ഷയ് കുമാറുമാണ് മോഹന്‍ലാലിന്റെ ഫോളോയിംഗ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍. രത്തന്‍ ടാറ്റയേയും അദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറേയും സൂപ്പര്‍താരം ഫോളോ ചെയ്യുന്നുണ്ട്. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്

നിലവില്‍ 3.6 മില്യണ്‍ ഫോളോവേഴ്‌സാണ് മോഹന്‍ലാലിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രമായിട്ടുള്ളത്. 391 പോസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. അതേസമയം മമ്മൂട്ടിയ്ക്കാകട്ടെ 2.4 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. വെറും 142 പോസ്റ്റുകള്‍ മാത്രമാണ് മമ്മൂട്ടി നടത്തിയിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ആകട്ടെ വെറും രണ്ട് പേരെ മാത്രമാണ്. ഇതിലൊരാള്‍ നടനും മകനുമായ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. മറ്റൊരാള്‍ നടന്‍ ജിനു ബെന്‍ ആണ്. കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലെ നടനാണ് ജിനു. മമ്മൂട്ടി മോഹന്‍ലാലിനേയും ഫോളോ ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X