മിന്നല്‍ മുരളിയായി ടൊവിനോ തോമസ്; മലയാളത്തിന്റെ ഫ്ലാഷ് എന്ന് ആരാധകര്‍
മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോയായി ടൊവിനോ തോമസ് എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫാണ്. കാത്തിരിപ്പിനൊടുവില്‍ മിന്നല്‍ മുരളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു മിന്നല്‍ മുരളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്. സൂപ്പര്‍ഹീറോ വേഷത്തിലുള്ള ടൊവിനോ തോമസാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ കിടിലം മ്യൂസിക്കും വീഡിയോയില്‍ നിന്നും കേള്‍ക്കാം. പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് പോസ്റ്റര്‍.

സിനിമ ഓണത്തിനായിരിക്കും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക. അഞ്ച് ഭാഷകളിലായി എത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും മിന്നല്‍ മുരളിയ്ക്കുണ്ട്. നെറ്റ്ഫ്‌ളിക്‌സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം നല്‍കിയിരിക്കുന്നത്.
ഇതാണ് അവന്റെ വിധി എന്ന തലക്കെട്ടോടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ ട്രീറ്റായിരിക്കും മിന്നല്‍ മുരളി എന്ന സൂചന ടീസറും പോസ്റ്ററും നല്‍കുന്നുണ്ട്. വീക്കെന്റ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്‌മാന്റേതാണ് സംഗീതം. സമീര്‍ താഹിറാണ് ക്യാമറ.
ടൊവിനോയ്‌ക്കൊപ്പം അജു വര്‍ഗ്ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുണ്ട്. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഗുരു സോമസുന്ദരം ആണ് ചിത്രത്തിലെ വില്ലനെ അവതരിപ്പിക്കുന്നത്. ബാഹുബലിയുടേയും ബാറ്റ്മാന്റേയും ആക്ഷന്‍ കൊറിയോഗ്രാഫറായ വ്‌ളാഡ് റിംബര്‍ഗാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.
നോട്ടം കൊണ്ട് ഹൃദയം കവര്‍ന്ന് ആത്മീയ; ഹോട്ട് ചിത്രങ്ങള്‍
Recommended Video
മികച്ച പ്രതികരണങ്ങളാണ് പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. മലയാളത്തിന്റെ ഫ്‌ളാഷ് ആയിരിക്കുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. പോസ്റ്റര്‍ കണ്ടപ്പോള്‍ ശക്തിമാനെ ഓര്‍മ്മ വന്നുവെന്ന് ചിലര്‍ പറയുമ്പോള്‍ ചിലര്‍ക്ക് സ്‌പൈഡര്‍മാനേയും സൂപ്പര്‍ മാനേയും ആണ് ഓര്‍മ്മ വന്നത്. കാര്യം സൂപ്പര്‍ ഹീറോ ആണെങ്കിലും മാസ്‌ക് ധരിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. ഇതൊരു സിനിമാറ്റിക് യൂണിവേഴ്‌സായി വളര്‍ത്തണമെന്നും ചിലര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications











