മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ഒക്ടോബറില്‍? ബറോസ്സിന്‌റെ വരവിനായി കാത്ത് ആരാധകര്‍! കാണൂ

By Midhun Raj

Recommended Video

ബറോസ്സിന്‌റെ ഷൂട്ടിങ് ഒക്ടോബറില്‍

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കാറുളളത്. വര്‍ഷങ്ങള്‍ പിന്നിട്ട സിനിമ ജീവിതത്തിനിടെ ശ്രദ്ധേയ സിനിമകള്‍ സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. അഭിനയത്തിനു പുറമെ സിനിമയിലെ മറ്റെല്ലാം മേഖലകളിലും നടന്‍ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. ലൂസിഫര്‍ വന്‍വിജയമായ സമയത്തായിരുന്നു സംവിധായകന്‍ ആവാന്‍ ഒരുങ്ങുകയാണന്ന വിവരം അദ്ദേഹം പങ്കുവെച്ചത്.

ലാലേട്ടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ബ്ലോഗിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്. ഈ വാര്‍ത്ത നടന്റെ ആരാധകരിലും സിനിമാ പ്രേമികളും ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ബറോസ് എന്ന പേരിട്ട മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരഭത്തിനായി പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ബറോസ് എന്ന സിനിമ

ബറോസ് എന്ന സിനിമ

ബറോസ് എന്ന പേരില്‍ ഒരു ത്രീഡി ചിത്രമായിരിക്കും ഒരുക്കയെന്ന് മോഹന്‍ലാല്‍ മുന്‍പ് അറിയിച്ചിരുന്നു. അഭിനേതാവായുളള തിരക്കുകള്‍ക്കിടയാണ് ലാലേട്ടന്‍ സംവിധാനത്തിലേക്കും നീങ്ങിയിരിക്കുന്നത്. ഗോവ കേന്ദ്രീകരിച്ചായിരിക്കും സിനിമയുടെ ഷൂട്ടിംഗ് നടക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോര്‍ച്ചൂഗീസ് പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ബറോസ് പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്തമായൊരു ലോകം തീര്‍ക്കുമെന്നും ബ്ലോഗിലൂടെ ലാലേട്ടന്‍ അറിയിച്ചിരുന്നു.

ബിഗ് ബഡ്ജറ്റിലാണ്

ബിഗ് ബഡ്ജറ്റിലാണ്

ത്രീഡി ഫോര്‍മാറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഒരുക്കുക. മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ നവോദയ എഴുതിയ കഥയുടെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്. വലിയ തയ്യാറെടുപ്പുകള്‍ വേണ്ടി വരുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്

ബറോസിന്റെ ഷൂട്ടിംഗ്

ബറോസിന്റെ ഷൂട്ടിംഗ്

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോവ പ്രധാന ലൊക്കേഷനായ ചിത്രം നിരവധി വിദേശരാജ്യങ്ങളിലും ചിത്രീകരിക്കുമെന്നാണ് അറിയുന്നത്. ബറോസിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ കൃത്യസമയത്ത് പുരോഗമിക്കുകയാണെങ്കില്‍ ഒക്ടോബറോടു കടി സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

കാസ്റ്റിംഗും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും

കാസ്റ്റിംഗും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും

കൂടാതെ സിനിമ പ്രധാന ഭാഷകളിലെല്ലാം തന്നെ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുമെന്നും അറിയുന്നു. സിനിമയുടെ കാസ്റ്റിംഗും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയെ സംബന്ധിച്ചുളള മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറക്കാര്‍ പുറത്തുവിടുമെന്നും അറിയുന്നു. സംവിധായകനായുളള മോഹന്‍ലാലിന്റെ അരങ്ങേറ്റത്തിന് ആശംസകളറിയിച്ച് നേരത്തെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

മോഹന്‍ലാല്‍ ചിത്രത്തിനായി

മോഹന്‍ലാല്‍ ചിത്രത്തിനായി

നടന്‍ പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു എത്തിയിരുന്നത്. ഒപ്പം മുന്‍പ് ലാലേട്ടനെക്കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളും വീണ്ടും വൈറലായി മാറുകയും ചെയ്തിരുന്നു. മഞ്ജു വാര്യര്‍,വിഎ ശ്രീകുമാര്‍,ടൊവിനോ തോമസ് തുടങ്ങിയ സിനിമാ പ്രവര്‍ത്തകരെല്ലാം ചിത്രത്തിന് ആശംസകളുമായി എത്തിയിരുന്നു. സിനിമാ പ്രവര്‍ത്തകരെ പോലെ പ്രേക്ഷകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X