twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ് പറഞ്ഞത് സംഭവിച്ചു! മോഹന്‍ലാല്‍ സംവിധായകനാവുന്നു! ബിഗ് ബജറ്റില്‍ 3ഡി ചിത്രം! കാണൂ!

    |

    Recommended Video

    മോഹൻലാൽ സംവിധായകനാവുന്നു

    താരങ്ങളില്‍ പലരും സംവിധായകരായി തുടക്കം കുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നും പുറകിലേക്കെത്തുന്നവര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനസ്സിലെ വലിയ മോഹമായ സംവിധാനമെന്ന മോഹം പൃഥ്വിരാജ് സാക്ഷാത്ക്കരിച്ചത് അടുത്തിടെയായിരുന്നു. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫറിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയായിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കാണാനാഗ്രിച്ച സിനിമ, അതായിരുന്നു ലൂസിഫര്‍. രണ്ടാം വാരത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. 21 ദിവസം പിന്നിടുന്നതിനിടയിലാണ് 150 കോടി പിന്നിട്ടുവെന്ന സന്തോഷം പങ്കുവെച്ച് അണിയറപ്രവര്‍ത്തകരെത്തിയത്.

    നായകവേഷം പൃഥ്വിരാജ് എടുത്തോട്ടെ! പൃഥ്വിക്കായി ജയസൂര്യ നല്‍കിയ അവസരം! അതിന് പിന്നിലെ കാരണം ഇതാണ്!
    മോഹന്‍ലാലായിരിക്കും തന്‍റെ നായകനെന്ന് നേരത്തെ തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഫാന്‍ ബോയ് എന്ന നിലയില്‍ അദ്ദേഹത്തിന് നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച സമ്മാനമാണ് പൃഥ്വി നല്‍കിയത്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ് സിനിമ. മോഹന്‍ലാല്‍ അസാധ്യ ഫിലിം മേക്കറാണെന്നും താന്‍ പറയുന്നത് കുറിച്ച് വച്ചോയെന്നും പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു. സിനിമാലോകവും ആരാധകരും കേള്‍ക്കാനാഗ്രഹിച്ച കാര്യവുമായാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം എത്തിയത്. അതേ താനുമൊരു സംവിധായകനാവാന്‍ പോവുകയാണ്. സിനിമയെക്കുറിച്ചുള്ള വിവരവും അദ്ദേഹം പുതിയ ബ്ലോഗില്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തുന്നത്. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മോഹന്‍ലാല്‍ സംവിധായകനാവുന്നു

    മോഹന്‍ലാല്‍ സംവിധായകനാവുന്നു

    നടന്‍, നിർമ്മാതാവ്, ഗായകന്‍, വിതരണക്കാരന്‍, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ മോഹന്‍ലാല്‍ നേരത്തെ തന്നെ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന്‍റെ റോളും അലങ്കരിക്കുകയാണ് അദ്ദേഹം. നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ നിരവധി തവണ അദ്ദേഹം ഈ ചോദ്യത്തെ അഭിമുഖീകരിച്ചിരുന്നു. തിരക്കിട്ട സിനിമാജീവിതത്തിനിടയില്‍ എന്നായിരിക്കും അത് സംഭവിക്കുകയെന്ന് ചോദിച്ചപ്പോള്‍ സംവിധാനം വലിയ പണിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. എന്നാലിപ്പോള്‍ ബ്ലോഗിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്.

    ബറോസ്സ്, സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍

    ബറോസ്സ്, സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍

    ജീവിതത്തിലെ ഒരോ വളവുതിരിവുകള്‍ക്കും അതിന്‍റേതായ അര്‍ത്ഥമുണ്ട് എന്ന സത്യത്തില്‍ എല്ലാകാലത്തും ഞാന്‍ അടിയുറച്ച് വിശ്വാസിച്ചിരുന്നു. എന്‍റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഇ സത്യത്തെ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു സിനിമാ നടനാവാന്‍ ഒട്ടും മോഹിച്ചിട്ടില്ലാത്ത, ഒരാളുടെയടുത്ത് പോലും ഒരു ചാന്‍സ് ചോദിച്ചിട്ടില്ലാത്ത ഞാന്‍ കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി ഒരു അഭിനേതാവായി ജീവിക്കുന്നു. അഭിനേതാവായി അറിയപ്പെടുന്നു. അതിന്‍റെ പേരില്‍ പുരസ്കൃതനാവുന്നു. ആലോചിക്കുന്തോറും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണിത്.

    പുതിയ ബ്ലോഗ്

    പുതിയ ബ്ലോഗ്

    ആ അത്ഭുതത്തോടെ, ആകാംക്ഷയോടെയാണ് ഞാന്‍ ഇപ്പോള്‍ ജീവിതത്തിന്‍റ ഓരോ വളവു തിരിവുകളേയും നേരിടുന്നത്. വളവിനപ്പുറം എന്താണ് എന്നെ കാത്ത് നില്‍ക്കുന്നത് എന്ന നിഗൂഢത എപ്പോഴും എന്നിലെ കലാകാരനെ ത്രസിപ്പിക്കുന്നു. തുടര്‍ന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയില്‍ ഇതാ ഒരു ഷാര്‍പ്പ് ടേണിനപ്പുറം ജീവിതം അത്ഭുതകരമായ ഒരു സാധ്യത എന്‍റെ മുന്നില്‍ വച്ചിരിക്കുന്നു. അതെ. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു.

    ക്യാമറയ്ക്ക്  പിന്നിലേക്ക്

    ക്യാമറയ്ക്ക് പിന്നിലേക്ക്

    പ്രിയപ്പെട്ടവരേ, ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞആന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. 'ബറോസ്സ്' എന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ഇത് ഒരു 3D സിനിമയാണ്. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പേരെ ഈ സിനിമ ആസ്വദിക്കാം. കഥയുടെ മാന്ത്രികപ്പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം... അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്‍റെ തീര്‍ത്തും വ്യത്യാസ്തമായ ഒരു ലോകം തീര്‍ക്കണം എന്നാണ് എന്‍റെ സ്വപ്നം.

    സംഭവിച്ചതാണ്

    സംഭവിച്ചതാണ്

    ഞാന്‍ ആദ്യം പറഞ്ഞതുപേലെ, ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്‍റെ വ്യത്യസ്തതലങ്ങള്‍ക്കായുള്ള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ഞാനും പ്രശസ്ത സംവിധായകനായ ടി കെ രാജീവ് കുമാറും കൂടി ഒരു 3 ഡി സ്റ്റേജ് ഷോ ചെയ്യണം എന്ന് ആലോചിച്ചിരുന്നു. കുറച്ച് കഥാപാത്രങ്ങള്‍ നടനെ അന്വേഷിച്ച് പോകുന്ന തരത്തിലായിരുന്നു അത് ഒരുക്കിയിരുന്നത്.

    ജിജോയെ കണ്ടത് വഴിത്തിരിവായി

    ജിജോയെ കണ്ടത് വഴിത്തിരിവായി

    ഈ സ്റ്റേജ് ഷോ ചെയ്യാനായി ഇന്ത്യിലെ ആദ്യ 3 ഡി സിനിമ ( മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ) സംവിധാനം ചെയ്ത ജിജോയേ ( നവോദയ) ഞങ്ങള്‍ പോയി കണ്ടു. ജിനിയസ്സ് എന്ന് വിഷേഷിപ്പിക്കാവുന്ന അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. അതിന്‍റെ ചിലവുകള്‍ ഞങ്ങള്‍ കണക്കാക്കി. ഭീമമായ ഒരു തുക ആവശ്യമായി വരും എന്ന് മനസ്സിലായി.ഒരു വലിയ സാഹസങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. ജീവിതത്തിലായലും കലയിലായാലും. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അത്രയും ഭീമമായ ഒരു തുക എന്നത് പല കാരണങ്ങള്‍ കൊണ്ടും അപ്രാപ്യമായിരുന്നു. തല്‍ക്കാലം ഞങ്ങള്‍ ആ പദ്ധതി മാറ്റി വച്ചു.

    ജിജോയുടെ പിന്തുണ

    ജിജോയുടെ പിന്തുണ

    സൂക്ഷ്മാര്‍ത്ഥത്തില്‍ നോക്കിയാല്‍ ജീവിതത്തിലെ ഒരു അധ്വാനവും പൂര്‍ണ്ണായി പാഴാവുന്നില്ല, എന്തെങ്കിലും ഒരു ഉപഫലം അത് നല്‍കും. ജിജോയയുമായുള്ള സംസാരത്തില്‍ അദ്ദേഹം എഴുതിയ ഒരു ജംഗ്ലീസ് കഥയുടെ വിഷയത്തെ കുറിച്ച് സംസാരിച്ചു. അത് ഒരു മിത്ത് ആയിരുന്നു. ഒരു മലബാര്‍ തീരദ്ദേശ മിത്ത് 'ബറോസ്സ്- ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷന്‍' പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാന്നൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളഅ‍ അത് കൈമാറുകയുള്ളൂ. ബറോസ്സിന്‍റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവ്ര‍ തമ്മിലുള്ള ബന്ധവും അതിന്‍റെ രസങ്ങളുമാണ് കഥ.

    വിശദമായ വായനയ്ക്ക്

    മോഹന്‍ലാലിന്‍റെ ബ്ലോഗ് കാണാം.

    English summary
    Mohanlal's debut as a director,Barroz a guardian of games treasure
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X