twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറിന് റെക്കോര്‍ഡ് കലക്ഷന്‍! ആദ്യദിനത്തില്‍ 10 കോടി! 10 ദിവസം കൊണ്ട് 100 കോടി ക്ലബില്‍? കാണൂ

    |

    Recommended Video

    ലൂസിഫര്‍ ലേറ്റസ്റ്റ് കലക്ഷന്‍ റിപ്പോര്‍ട്ട്

    തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലൂസിഫര്‍. മലയാളത്തിന്റെ എല്ലാമെല്ലാമായ മോഹന്‍ലാലും യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒരുമിക്കുന്നുവെന്നതായിരുന്നു പ്രധാന പ്രത്യേകത. പൃഥ്വിയുടെ സംവിധായക മികവിന് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മാര്‍ച്ച് 28നായിരുന്നു സിനിമയെത്തിയത്. പ്രത്യേകിച്ച്യാതൊരുവിധ അവകാശവാദങ്ങളുമില്ലാതെയാണ് പൃഥ്വിയുടെ സിനിമയെത്തിയത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയാണിതെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു തുടക്കം മുതലേ പുറത്തുവന്നത്. ബോക്‌സോഫീസിനെ കൊടുമ്പിരിക്കൊള്ളിക്കുന്ന തരത്തിലുള്ള പ്രകടനവുമായാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

    സുപ്രിയയുടെ സര്‍പ്രൈസില്‍ പൃഥ്വിയും മോഹന്‍ലാലും ഫ്‌ളാറ്റായി! ലൂസിഫര്‍ വിജയാഘോഷം കിടുക്കി! കാണൂ!
    ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷയും ഇരട്ടിക്കുകയായിരുന്നു. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും പൃഥ്വിക്കും മോഹന്‍ലാലിനും മുന്നില്‍ അടിയറവ് പറയുമെന്ന പ്രവചനങ്ങളും പുറത്തുവന്നിരുന്നു. പുലിമുരുകന്റെ റെക്കോര്‍ഡ് അപകടത്തിലാണെന്ന തരത്തിലുള്ള സൂചനകളും വന്നിരുന്നു. ആദ്യദിനത്തിലെ പ്രദര്‍ശനങ്ങളുടെ കാര്യത്തിലും ഫാന്‍സ് ഷോയിലുമെല്ലാം ലൂസിഫര്‍ ഏറെ മുന്നിലാണ്. ആദ്യദിനത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ രണ്ടാം ദിനത്തിലെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങളും എത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ലൂസിഫറിന് മാത്രമുള്ള അപൂര്‍വ്വ നേട്ടം! അച്ഛന്‍മാരായി തുടങ്ങിവെച്ചത് മക്കളിലൂടെ മുന്നേറുന്നു! കാണൂ!ലൂസിഫറിന് മാത്രമുള്ള അപൂര്‍വ്വ നേട്ടം! അച്ഛന്‍മാരായി തുടങ്ങിവെച്ചത് മക്കളിലൂടെ മുന്നേറുന്നു! കാണൂ!

    വിദേശത്തും അവതരിച്ചു

    വിദേശത്തും അവതരിച്ചു

    മാര്‍ച്ച് 28നാണ് ലൂസിഫര്‍ കേരളത്തില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെയായാി വിദേശത്തേക്കും സിനിമയെത്തിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ട്രെയിലര്‍ ലോഞ്ചിനായി പൃഥ്വിയും സംഘവും യുഎഇയിലേക്ക് പോയിരുന്നു. തന്റെ സിനിമാജീവിതത്തില്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ പ്രമോഷനായി ഇവിടേക്ക് വന്നതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. നിറഞ്ഞ സദസ്സില്‍ വന്‍കരഘോഷത്തോടെയായിരുന്നു ട്രെയിലര്‍ ലോഞ്ച്. ഇതേ ആരവം തിയേറ്ററുകളിലും വേണമെന്നും പിന്തുണ എപ്പോഴും വേണമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍രെ വാക്കുകളെ ശിരസാവഹിച്ചിരിക്കുകയാണ് ആരാധകര്‍. വിദേശത്തേക്കെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    കേരളത്തിലെ ആദ്യദിന കലക്ഷന്‍

    കേരളത്തിലെ ആദ്യദിന കലക്ഷന്‍

    കേരളത്തില്‍ നിന്നും സിനിമയ്ക്ക് ആദ്യ ദിനത്തില്‍ എത്ര കലക്ഷന്‍ ലഭിച്ചുവെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. 10 കോടി നേടിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിലെ പല റെക്കോർഡുകളും സിനിമയ്ക്ക് മുന്നില്ർ തകരുമെന്ന് തുടക്കം മുതലേ തന്നെ എല്ലാവരും പറഞ്ഞിരുന്നു. ഔദ്യോഗികമായി പുറത്തുവിടുന്ന റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ.

    ബെംഗലുരുവിലെ ആദ്യദിനം

    ബെംഗലുരുവിലെ ആദ്യദിനം

    ബെംഗലുരുവില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിറഞ്ഞ സദസ്സുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. കായംകുളം കൊച്ചുണ്ണിയുടെ ബെംഗലുരു കലക്ഷന്‍ ലൂസിഫര്‍ ഭേദിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. 87 ഷോയില്‍ നിന്നായി 49.93 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചതെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. 89.53 ശതമാനമാണ് ഒക്യുപെന്‍സി. ഒടിയന് പിന്നിലാണ് ലൂസിഫര്‍ ഇടം പിടിച്ചിട്ടുള്ളത്. 53 ലക്ഷമായിരുന്നു ഒടിയന് ആദ്യ ദിനത്തില്‍ ഇവിടെ നിന്നും ലഭിച്ചത്.

    രണ്ടാംദിനത്തില്‍ തലസ്ഥാനത്തുനിന്നും നേടിയത്

    രണ്ടാംദിനത്തില്‍ തലസ്ഥാനത്തുനിന്നും നേടിയത്

    അനന്തപുരിയുടെ സ്വന്തം താരങ്ങളാണ് പൃഥ്വിരാജും മോഹന്‍ലാലും. തുടക്കം മുതലേ തന്നെ ഇരുകൈയ്യും നീട്ടി അനന്തപുരി ഇവരെ സ്വീകരിച്ചിരുന്നു. രണ്ടാം ദിനത്തില്‍ 5.22 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.90.39 % മാണ് ഒക്യൂപെന്‍സി. ഇതുവരെയായി 10.95 ലക്ഷമാണ് ചിത്രത്തിന് ഇവിടെ നിന്നും ലഭിച്ചത്.

    കൊച്ചിയില്‍ നിന്നും നേടിയത്

    കൊച്ചിയില്‍ നിന്നും നേടിയത്

    കൊച്ചി മള്‍ട്ടിപ്ലക്‌സിലും സ്ഥിതി വ്യത്യസ്തമല്ല നിറഞ്ഞ സദസ്സുകളില്‍ ഗംഭീര കൈയ്യടിയുമായാണ് സിനിമ കുതിക്കുന്നത്. 30 പ്രദര്‍ശനങ്ങളില്‍ നിന്നായി 98.76 % ഒക്യുപെന്‍സിയോടെ 11.29 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചത്. ഇതുവരെയായി 26.41 ലക്ഷമാണ് ലൂസിഫറിന് ലഭിച്ചത്. വാരാന്ത്യങ്ങളിലെ പ്രദര്‍ശനത്തിലൂടെ നിലവിലെ പല റെക്കോര്‍ഡുകളും ലൂസിഫര്‍ മറികടന്നേക്കുമെന്നാണ് വിലയിരുത്തലുകള്‍.

    അമേരിക്കയില്‍ റെക്കോര്‍ഡ് നേട്ടം

    അമേരിക്കയില്‍ റെക്കോര്‍ഡ് നേട്ടം

    മലയാള സിനിമയ്ക്ക് ലഭിച്ചേക്കാവുന്ന മികച്ച നേട്ടമാണ് അമേരിക്കയില്‍ നിന്നും ലൂസിഫറിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിച്ചത്. ആദ്യദിനത്തില്‍ 41 ലക്ഷമാണ് ഈ സിനിമയ്ക്ക് ലഭിച്ചതെന്നും നിലവില്‍ ഒന്നാം സ്ഥാനത്താണ് ലൂസിഫറെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    കാര്‍ണിവല്‍ സിനിമാസില്‍ രണ്ടാം സ്ഥാനത്ത്

    കാര്‍ണിവല്‍ സിനിമാസില്‍ രണ്ടാം സ്ഥാനത്ത്

    കാര്‍ണിവല്‍ സിനിമാസിന്റെ വിലയിരുത്തലില്‍ ആദ്യദിനത്തിലെ കലക്ഷനില്‍ രണ്ടാം സ്ഥാനത്താണ് ലൂസിഫറിന്‍രെ സ്ഥാനം. 170 പ്രദര്‍ശനങ്ങളില്‍ നിന്നായി 48.78 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചതെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. 93-05 % മായിരുന്നു ഒക്യുപെന്‍സി. 55.5 ലക്ഷവുമായി ഒന്നാം സ്ഥാനത്തുള്ളത് ഒടിയനാണ്.

    English summary
    Mohanlal's lucifer latest collection updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X