റിലീസിങ്ങിനൊരുങ്ങി ലാലേട്ടന്റെ നീരാളി! ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun

മലയാള സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ ചിത്രങ്ങളിലൊന്നാണ് നീരാളി. വില്ലന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ലാലേട്ടന്‍ നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് നീരാളി. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ നീരാളി അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. നീരാളിയില്‍ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ലാലേട്ടന്‍ എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

നീരാളി

നീരാളി

ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി അജോയ് വര്‍മ്മയാണ് ലാലേട്ടന്റെ നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് അജോയ് വര്‍മ്മ മലയാളത്തിലേക്ക് ആദ്യമായി എത്തുന്നത്. ബോളിവുഡ് സ്‌റ്റൈലിലുളള മേക്കിങ്ങ് തന്നെയായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക. സണ്ണി ജോരജ്ജ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ലാലേട്ടന്‍ എത്തുന്നത്. ലാലേട്ടന്റെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് ആരാധകരും സിനിമാ പ്രേമികളുമെല്ലാം തന്നെ നീരാളിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

വേറിട്ട ഗെറ്റപ്പില്‍ ലാലേട്ടന്‍

വേറിട്ട ഗെറ്റപ്പില്‍ ലാലേട്ടന്‍

ഒടിയന് വേണ്ടി നടത്തിയ മേക്ക് ഓവര്‍ നീരാളിയുടെ ചിത്രീകരണത്തിലും ലാലേട്ടന് പ്രയോജനപ്പെട്ടിരുന്നു. ശരീര ഭാരം കുറച്ചും രൂപമാറ്റം നടത്തിയുമായിരുന്നു ഒടിയനു വേണ്ടി അതിശയിപ്പിച്ച മേക്ക് ഓവര്‍ ലാലേട്ടന്‍ നടത്തിയിരുന്നത്. ഒടിയനില്‍ നിന്നും തികച്ചും വ്യത്യസ്ഥമായൊരു കഥാപാത്രമാണ് ചിത്രത്തില്‍ ലാലേട്ടന്റെത. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്റുകളിലെല്ലാം തന്നെ ലാലേട്ടന്‍ തിളങ്ങിയിരുന്നു.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

നീരാളിയുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ട്രെയിലറിന് മികച്ച വരവേല്‍്പ്പായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. ട്രെയിലറെന്ന പോലെ നീരാളിയുടെതായി പുറത്തിറങ്ങിയ മോഷന്‍ പോസ്‌ററ്റും ടീസറുമെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ ലാലേട്ടന്റെ ആദ്യ റിലീസുകളിലൊന്നായിട്ടാകും നീരാളി പുറത്തിറങ്ങുക.

മറ്റു പ്രധാന താരങ്ങള്‍

മറ്റു പ്രധാന താരങ്ങള്‍

നദിയാ മൊയ്തുവാണ് ചിത്രത്തില്‍ ലാലേട്ടന്റെ നായികയായി എത്തുന്നത്. ഫാസില്‍ സംവിധാനം ചെ്‌യ്ത നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന് ചിത്രത്തിലായിരുന്നു ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചിരുന്നത്. 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലാലേട്ടന്റെ നായികയായ നദിയ വീണ്ടുമെത്തുന്നത്. നാദിയയ്ക്ക്് പുറമെ സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍,നാസര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മൂണ്‍ ഷോട്ട എന്റര്‍ടെയ്ന്‍മെന്റ്്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള,ജോണ്‍ തോമസ്,മിബു ജോസ് നെറ്റിക്കാടന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ക്യാരക്ടര്‍ പോസ്റ്റര്‍

ക്യാരക്ടര്‍ പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ. സംവിധായകന്‍ ആഷിഖ് അബുവാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നീരാളിയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ നാസറിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുളള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. നീരാളിയില്‍ ലാലേട്ടന്‍ അവതരിപ്പിക്കുന്ന സണ്ണിയുടെ പിതാവായ ജോര്‍്ജ്ജായിട്ടാണ് നാസര്‍ എത്തുന്നത്. ജൂലായ് 12നാണ് നീരാളി തിയ്യേറ്ററുകളിലേക്കെത്തുന്നത്.

പോസ്റ്റര്‍ കാണൂ

പോസ്റ്റര്‍ കാണൂ

ഇൻസ്റ്റഗ്രാം വീഡിയോ പണിയായി!അനുഷ്കയ്ക്കും കോലിയ്ക്കും കിട്ടിയത് കിടിലൻ പണി,ഇത്രയും കരുതിയില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X