കല്യാണമല്ല, പെണ്ണിന് വേണ്ടത് സ്വയം പര്യാപ്തത; സ്ത്രീധനത്തിനെതിരെ ആറാട്ടിലെ ഗോപന്‍!
നാട്ടിലെങ്ങും സ്ത്രീധനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളും സ്ത്രീധനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കുവച്ചൊരു വീഡിയോയും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. തന്റെ പുതിയ സിനിമയായ ആറാട്ടിലെ ഒരു രംഗമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. സ്ത്രീധനത്തിനെതിരെ മോഹന്‍ലാലിന്റെ കഥാപാത്രം സംസാരിക്കുന്ന രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
മക്കളേ നിങ്ങള്‍ വിഷമിക്കേണ്ട കെട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണന്‍ കുടെയുണ്ട്. നിങ്ങള്‍ ഈ മെമ്പര്‍മാരോട് പറഞ്ഞോ കല്യാണം വേണ്ട, പഠിപ്പ് മുഴുവിക്കണം, സ്വന്തം കാലില്‍ നില്‍ക്കണം എന്ന്. അപ്രിസിയേഷന്‍ ആണ് കെട്ടാ. കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം. വേണ്ടത് സ്വയം പര്യാപ്തതയാണ്. അതാണ് പൊളിറ്റിക്കലി കറക്ട് എന്നാണ് മോഹന്‍ലാല്‍ കഥാപാത്രം സ്ത്രീകളോടായി പറയുന്നത്.

സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്നും വീഡിയോ പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ കുറിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിലപാടിന് കൈയ്യടിച്ച് ധാരാളം പേര്‍ എത്തിയിട്ടുണ്ട്. അതേസമയം വീഡിയോയില്‍ മോഹന്‍ലാല്‍ തിരുവനന്തപുരം സ്ലാങ്ങില്‍ സംസാരിക്കുന്നതിനേയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ആറാട്ടില്‍ തിരുവന്തപുരം സ്വദേശിയാണ് മോഹന്‍ലാല്‍ കഥാപാത്രം.
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ് ആണ് നായിക. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കറുത്ത ബെന്‍സ് കാറും 2255 എന്ന നമ്പറുമൊക്കെ ആരാധകര്‍ക്കിടയില്‍ ഓളം തീര്‍ത്തിരുന്നു. ചിത്രം തീയേറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുക എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക.
നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഞങ്ങള്‍ക്ക് പറയാനുള്ളത്
Recommended Video
സ്ത്രീധനം എന്ന സ്ത്രീയുടെ ആത്മാഭിമാനത്തിന് വിലയിടുന്ന പ്രവണതയെ സമൂഹം ഒരുമിച്ച് നേരിടണം. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി കുറ്റകൃത്യമാണ്. അതിനാല്‍ സ്ത്രീധനത്തെ പടിയ്ക്ക് പുറത്ത് നിര്‍ത്താനും സമൂഹത്തില്‍ നിന്നും എന്നന്നേക്കുമായി ഇല്ലാത്താക്കാനും കൂട്ടായ ശ്രമം വേണ്ടിവരും.


Click it and Unblock the Notifications