twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആറാട്ട് വരുന്നു, ഒക്ടോബര്‍ 14ന്; തീയേറ്ററുകളില്‍ തന്നെ!

    |

    കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം അടച്ചിരിക്കുകയാണ്. എങ്കിലും പ്രതിസന്ധികളെല്ലാം വഴിമാറുമെന്നും ആറാട്ട് പ്രഖ്യാപിച്ചിരിക്കുന്ന ദിവസം തന്നെ റിലീസ് ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പൂജ അവധിക്കാലമായ ഒക്ടോബര്‍ 14ന് ആറാട്ട് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

    ചിത്രത്തിന്റേത് ഒടിടി റിലീസ് അല്ലായിരിക്കുമെന്നും തീയേറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഓണക്കാലം ആകുമ്പോഴേക്കും തീയേറ്ററുകള്‍ വീണ്ടും തുറക്കാനാകുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും തിയേറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നുറപ്പായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

    Aarattu

    മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് സംവിധായകന്‍ അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

    ഗ്ലാമറസായി ഇനിയ; തരംഗമായി പുത്തന്‍ ഫോട്ടോഷൂട്ട്

    Recommended Video

    ലാലേട്ടന്റെ ആറാട്ട് കഴിഞ്ഞു,ഇനി ബറോസ്

    ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ധീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സാക്ഷാല്‍ എആര്‍ റഹ്‌മാനും എത്തുന്നതായി സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കാന്‍ ആരാധകര്‍ക്ക് ആവേശം പകരുന്നതാണ് ആറാട്ടിന്റെ റിലീസ് വാര്‍ത്ത.

    Read more about: mohanlal
    English summary
    Mohanlal Starrer Aarattu To Be Released On October 14, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X