മോഹന്‍ലാലിന് പകരം ഹിലാരി സ്വാങ്ക് മൃതദേഹം കുഴിച്ചിടും; ദൃശ്യത്തിന് ഹോളിവുഡ് റീമേക്ക്?

മലയാളത്തിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായിരുന്നു ദൃശ്യം. മോഹന്‍ലാല്‍ എന്ന അതുല്യ നടനും ജീത്തു ജോസഫ് എന്ന ബ്രില്ല്യന്റ് സംവിധായകനും കൈകോര്‍ത്തപ്പോള്‍ പിറന്നത് എണ്ണം പറഞ്ഞൊരു ത്രില്ലറായിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ദൃശ്യം പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ദൃശ്യത്തിന് റീമേക്കുകള്‍ ഒരുങ്ങി. എന്തിന് ഏറെ പറയണം, ദൃശ്യം കടലും കടന്നു പോയി.

ശ്രീലങ്കയിലും ചൈനയിലും വരെ ദൃശ്യത്തിന് റീമേക്കുകള്‍ ഒരുങ്ങിയിരുന്നു. ചിത്രത്തിന്റെ ചൈനീസ് റീമേക്ക് ഈയ്യടുത്തായിരുന്നു പുറത്തിറങ്ങിയത്. ഇപ്പോഴിതാ ദൃശ്യത്തിന് മറ്റൊരു റീമേക്ക് കൂടി ഒരുങ്ങുകയാണ്. ഇത്തവണ ഹോളിവുഡിലേക്കാണ് ദൃശ്യം പറക്കുന്നതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ദൃശ്യത്തിന് ഹോളിവുഡ് റീമേക്ക് ഒരുക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജീത്തു പറഞ്ഞത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

Dhrishyam

ഹോളിവുഡ് റീമേക്കിനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കാനായി തന്നെ ഒരാള്‍ വിളിച്ചിരുന്നുവെന്നാണ് ജീത്തു പറയുന്നത്. ഇതേതുടര്‍ന്ന് ദൃശ്യത്തിന്റെ തിരക്കഥ അയച്ചു കൊടുത്തുവെന്നും ജീത്തു പറഞ്ഞു. ഹോളിവുഡിലെത്തുമ്പോള്‍ ദൃശ്യത്തിന് വലിയൊരു മാറ്റവും ഉണ്ടാകും. ഇംഗ്ലീഷ് ചിത്രം സ്ത്രീകേന്ദ്രീകൃതമായിരിക്കാനാണ് സാധ്യതയെന്നാണ് ജീത്തു പറയുന്നത്. മോഹന്‍ലാലിന് പകരം ഹിലാരി സ്വാങ്കിനെയാണ് നായികയായി പരിഗണിക്കുന്നതെന്നും ജീത്തു പറഞ്ഞു.

''എന്നെ ഒരാള്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് ഞാന്‍ ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് അയച്ചുകൊടുത്തു. എനിക്കറിയില്ല അത് എന്തായെന്ന്. മില്യണ്‍ ഡോളര്‍ ബേബി എന്ന ക്ലിന്റ് ഈസ്റ്റ്വുഡിന്റെ പടത്തില്‍ അഭിനയിച്ച ഒരു നടിയുണ്ട്. അവരെവച്ച് ചെയ്യാനെന്നാണ് പറഞ്ഞത്. അതായത് നായകനു പകരം നായിക പ്രധാന കഥാപാത്രമാവുന്ന ചിത്രത്തിന്റെ സാധ്യതയെക്കുറിച്ചാണ് ചോദിച്ചത്'' ജീത്തു പറയുന്നു.

ഓസ്‌കാര്‍ അവാര്‍ഡ് നേടിയിട്ടുള്ള താരമാണ് ഹിലാരി. ഹോളിവുഡിലെ ഏറ്റവും മികച്ച അഭിനേത്രിമാരിലൊരാള്‍ നായികയായെത്തുകയാണെങ്കില്‍ അത് ചിത്രത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കമെന്നുറപ്പാണ്. ഹോളിവുഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണ് തന്നെ സമീപിച്ചതെന്നും അദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ ക്രൈം ചെയ്യുന്നതായിട്ടായിരിക്കും ചിത്രമൊരുങ്ങുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ഒന്നൊന്നര മാസമായി അത് അയച്ചിട്ട്. എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

പൊലീസ് വിടാതെ പിന്തുടരുന്ന ജോര്‍ജ്‍കുട്ടി | FilmiBeat Malayalam

അതേസമയം, ദൃശ്യത്തിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമ തീയേറ്ററിന് പകരം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 19നാണ് ചിത്രം റിലീസ് ചെയ്യുക. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും പറയുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലുണ്ട്.

Read more about: mohanlal jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X