മീ ടൂ വിനെതിരെ സംസാരിച്ച് മോഹന്‍ലാലും കുടുങ്ങി! രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത്!!
സിനിമാ മേഖലയെ പിടിച്ച് കുലുക്കിയ പ്രതിഷേധമായിരുന്നു മീ ടൂ. ഹോളിവുഡില്‍ നിന്നും ആരംഭിച്ച് ബോളിവുഡിലേക്കും അവിടുന്ന് തെന്നിന്ത്യയിലേക്കുമെത്തിയ മീ ടൂ സിനിമയിലെ ലൈംഗിക ചൂഷണം എത്രത്തോളമുണ്ടെന്ന് തെളിയിച്ചിരുന്നു. പ്രമുഖരായ നടന്മാര്‍ക്കെതിരെ ആരോപണങ്ങളുമായി ഒത്തിരിയധികം നടിമാര്‍ രംഗത്തെത്തിയിരുന്നു.
ഒരു ടെലിവിഷന്‍ പരിപാടി ഇത്രയും ജനപ്രിയമാകുമോ? ടോപ് സിംഗര്‍ വേദിയെ കൈയിലെടുത്ത് രമേഷ് പിഷരാടി!
മീ ടൂ ക്യാംപെയിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും നടന്‍ മോഹന്‍ലാല്‍ ഒഴിഞ്ഞ് മാറിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

ഒന്നാണ് നമ്മള്‍
പ്രളയ ദുരന്തത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് വരുന്ന കേരളത്തിന് കൈത്താങ്ങായി മലയാള താരസംഘടനയായ അമ്മയുടെ നേതൃത്തില്‍ താരനിശ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതില്‍ നിന്നും ലഭിക്കുന്ന പണം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടിയാണ്. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കുന്ന ഷോ യ്ക്ക് 'ഒന്നാണ് നമ്മള്‍' എന്നാണ് പേരിട്ടിരിക്കുന്നത്. പരിപാടിയെ കുറിച്ച് സംസാരിക്കാന്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഗള്‍ഫ് ന്യൂസിന് അഭിമുഖം നല്‍കിയിരുന്നു. അതില്‍ താരം പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

അഞ്ച് ഭാഗങ്ങളായി
പഞ്ചഭൂതങ്ങള്‍ എന്ന തീം അടിസ്ഥാനപ്പെടുത്തിയായിരിക്കും അബുദാബിയില്‍ അടുത്ത മാസം അവതരിപ്പിക്കുന്ന പരിപാടിയെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. വലിയൊരു പരിപാടിയായിരിക്കുമിത്. അഞ്ച് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഷോ അഞ്ച് ഭാഗങ്ങളായിട്ടായിരിക്കും നടക്കുക. ഓരോ ഭാഗത്തിന്റെയും സമയം ഒരു മണിക്കൂര്‍ വീതമായിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. ലേസറും ത്രീഡി മാപ്പിങ്ങുമെല്ലം ഉള്‍പ്പെടുത്തിയിരിക്കുന്ന താരനിശയായിരിക്കും അബുദാബിയില്‍ ഉണ്ടാവുകയെന്നും താരം വ്യക്തമാക്കി.

മീ ടൂ വിനെ കുറിച്ച്
സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ മീ ടൂ ക്യാംപെയിനെ കുറിച്ചും മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. അതിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ല. മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകും. കുറച്ച് കാലം അത് നിലനില്‍ക്കും. അതിന്റെ സമയം തീര്‍ന്ന് മങ്ങി തുടങ്ങിയിരിക്കുകയാണ്. അത്രയ്ക്കുള്ള ആയൂസേ അതിന് ഉണ്ടായിരുന്നുള്ളുവെന്നും മോഹന്‍ലാല്‍ പറയുന്നു. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് തമാശയോടെ ചിരിച്ച് കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

വിമര്‍ശനങ്ങള്‍ തലപൊക്കി
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതും ഇതിനെതിരെ നടിമാര്‍ രംഗത്ത് വന്നതും വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടാക്കിയത്. അമ്മയുടെ പ്രസിഡന്റായതോടെ മോഹന്‍ലാലിനെതിരെയും വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ മീ ടൂ വിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനങ്ങള്‍ തലപൊക്കിയിരിക്കുകയാണ്. വളരെ നിരുത്തരവാദിത്തപരമായിട്ടാണ് മോഹന്‍ലാല്‍ ഇതിനെ കുറിച്ച് സംസാരിച്ചതെന്നാണ് പലരും പറയുന്നത്. മുന്‍പ് മീ ടൂ വിനെതിരെ സംസാരിച്ച ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും അമിതാഭ് ബച്ചനും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

മലയാളത്തില്‍ അങ്ങനെയില്ലേ?
മലയാളത്തില്‍ നിന്നും നടന്മാരായ മുകേഷ്, അലന്‍സിയര്‍ ലോപ്പസ് എന്നിവര്‍ക്കെതിരെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. മലയാള സിനിമയ്ക്ക് മീ ടൂ കൊണ്ട് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും സിനിമാ മേഖലയില്‍ മാത്രമല്ല മറ്റ് മേഖലകളിലും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നും പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ദിലീപ് പങ്കെടുക്കുകയില്ല
അബുദാബിയില്‍ നടക്കുന്ന അമ്മയുടെ സ്റ്റേജ് ഷോ യില്‍ ജനപ്രിയ നടന്‍ ദിലീപ് പങ്കെടുക്കുമോ എന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ദിലീപ് പങ്കെടുക്കുകയില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുകയാണ്. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് പ്രസിഡന്റായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications