ഒരു ടെലിവിഷന്‍ പരിപാടി ഇത്രയും ജനപ്രിയമാകുമോ? ടോപ് സിംഗര്‍ വേദിയെ കൈയിലെടുത്ത് രമേഷ് പിഷരാടി!

ഫ്‌ളവേഴ്‌സ് ചാനലിലെ എല്ലാ പരിപാടികളും ജനപ്രിയമായി മാറുന്ന കാഴ്ചകളാണ് അടുത്തിടെയായി കണ്ട് വരുന്നത്. ഉപ്പും മുളകും പോലെയുള്ള പരിപാടികള്‍ വര്‍ഷങ്ങളായി തുടര്‍ന്ന് വരികയാണ്. അതിനൊപ്പം കോമഡി ഉത്സവം പോലെയുള്ള പരിപാടികളും വലിയ ജനപ്രീതി സ്വന്തമാക്കിയവയാണ്. അടുത്തിടെയാണ് ടോപ് സിംഗര്‍ എന്നൊരു റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് ആരംഭിച്ചത്.

പാട്ടിനോട് താല്‍പര്യമുള്ള പതിനഞ്ച് വയസില്‍ താഴെയുള്ള കുരുന്നുകള്‍ക്ക് വേണ്ടിയാണ് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. തുടക്കം മുതല്‍ വലിയ പിന്തുണയാണ് കുട്ടിപ്പാട്ടുകാര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മലയാളികളുടെ വൈകുന്നേരങ്ങള്‍ ടോപ് സിംഗര്‍ കാണുന്നതിന് വേണ്ടി മാറ്റി വെക്കുന്നവരായി മാറിയിരിക്കുകയാണ്.

 top-singer

എംജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, സിത്താര എന്നിവരാണ് വിധികര്‍ത്താക്കളായി ഇരിക്കുന്നത്. ഓരോ എപ്പിസോഡിലും ഒരു അതിഥിയും ഉണ്ടാവും. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നടന്‍ രമേഷ് പിഷാരടിയായിരുന്നു എത്തിയിരുന്നത്. പിഷാരടി എത്തുന്നതിന്റെ പ്രമോ വീഡിയോ നേരത്തെ വൈറലായിരുന്നു.

മിമിക്രി വേദികളെ കൈയിലെടുക്കുന്ന രമേഷ് പിഷാരടി ടോപ് സിംഗര്‍ വേദിയിലും അത് തന്നെയായിരുന്നു ചെയ്തിരുന്നത്. തമാശകള്‍ പറഞ്ഞും മറ്റുമായി പിഷാരടിയുടെ സാന്നിധ്യം പ്രേക്ഷകരെയും ചിരിപ്പിച്ചിരുന്നു. അനന്തഭദ്രം എന്ന സിനിമയിലെ പാട്ടുമായെത്തിയ അനന്യയ്ക്ക് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. പിഷാരടിയുടെ വക ഒരു റോസപ്പൂവ് സമ്മാനമായി കൊടുത്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X