»   » മോഹന്‍ലാല്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറുമെന്ന് ബാഹുബലി നായിക അനുഷ്‌ക ഷെട്ടി

മോഹന്‍ലാല്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറുമെന്ന് ബാഹുബലി നായിക അനുഷ്‌ക ഷെട്ടി

By: Rohini
Subscribe to Filmibeat Malayalam

ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതം എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ ലോകം സംസാരിയ്ക്കുന്നത്. ബാഹുബലിയെക്കള്‍ മുകളിലായിരിയ്ക്കും മോഹന്‍ലാല്‍ നായകനായി എത്തുന്ന മഹാഭാരതം എന്ന് ചിലര്‍ പറയുന്നു.

കല്യാണം കഴിഞ്ഞാല്‍ തടിക്കുന്നത് സ്വാഭാവികം; ഇവരുടെയൊക്കെ തടി ഇത്ര ചര്‍ച്ചയാക്കേണ്ടതുണ്ടോ..?

മഹാഭാരതത്തില്‍ ഒരു കഥാപാത്രമായി ബാഹുബലിയെ ദേവസേന എത്തുമോ..? കഥാപാത്രമാവുമോ എന്തോ.. പക്ഷെ മഹാഭാരതത്തില്‍ ഭീമനെ അവതരിപ്പിയ്ക്കുന്ന മോഹന്‍ലാലിനെ കുറിച്ച് പറയുമ്പോള്‍ ദേവസേനയ്ക്ക് നൂറ് നാവാണ്. ലാലിനെ കുറിച്ച് ദേവസേനയായി എത്തിയ അനുഷ്‌ക പറയുന്നത് എന്തചാണെന്ന് വായിക്കാം..

രാജ്യത്തിന്റെ നായകനാകും

മഹാഭാരതം റിലീസ് ആകുന്നതോടെ മോഹന്‍ലാല്‍ സര്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറും എന്ന് ബാഹുബലി നായിക പറയുന്നു. മഹാഭാരത കഥയ്ക്കും അതിലെ വീര പുരുഷന്മാര്‍ക്കും ഓരോ ഭാരതീയന്റെയും മനസ്സില്‍ ദൈവങ്ങള്‍ക്ക് തുല്യമാണ്. അതുകൊണ്ട് വെള്ളിത്തരയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളോടും ഈ ആരാധന തോന്നുന്നത് സ്വാഭാവികം.

മഹാഭാരത കഥ

വി ആര്‍ ചോപ്രയുടെ നിര്‍മാണത്തില്‍ പണ്ട് ടെലിവിഷന്‍ സീരിയലായി പുറത്തുവന്ന മഹാഭാരതത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് അനുഷ്‌ക സംസാരിച്ചത്. ഞാന്‍ വളരെ കുട്ടിയായിരിയ്ക്കുമ്പോഴാണ് ദൂരദര്‍ശനില്‍ മഹാഭാരതം സീരിയല്‍ കണ്ടത്. അതില്‍ ശ്രീകൃഷ്ണനായി വന്ന നിതീഷ് ഭരത്വാജിനെയും കര്‍ണനായി വന്ന പങ്കജ് ധീറിനെയുമൊക്കെ ദൈവമായാണ് അന്ന് ആള്‍ക്കാര്‍ ആരാധിച്ചത്. അത്രമേല്‍ പ്രിയങ്കരമാണ് ഭാരതീയര്‍ക്ക് ഈ കഥാപാത്രങ്ങള്‍

ഞാനും കാത്തിരിയ്ക്കുന്നു

മോഹന്‍ലാല്‍ സര്‍ ഭീമന്‍ എന്ന വീര പുരുഷനെ അവതരിപ്പിക്കുമ്പോള്‍ രാജ്യം നമിക്കും. ജ്ഞാനപീഠപുരസ്‌കാരം നേടിയ എംടി വാസുദേവന്‍ നായരുടെ തൂലികയില്‍ വിരിയുന്ന ഭീമനെ കാണാന്‍ എല്ലാവരെയും എന്ന പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു.

വൈവിധ്യമുള്ള നടന്‍

ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത അഭിനയ വൈവിധ്യം കൊണ്ട് ശ്രദ്ധേയനായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അഭിനയിച്ച ജനത ഗാരേജ് എന്ന ചിത്രം തെലുങ്കിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റാണെന്നും അനുഷ്‌ക പറഞ്ഞു

English summary
Mohanlal will be the Top Star of India: Baahubali fame Anushka Shetty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam