നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ തീ പിടുത്തം, രണ്ട് കോടിയോളം നഷ്ടം!!

ഷൂട്ടിങ് ലൊക്കേഷനില്‍ വന്‍ തീപ്പിടുത്തം. ചിരഞ്ജീവിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ബിഗ് ബജറ്റ് ചിത്രമായ സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ സെറ്റിലാണ് തീപ്പിടുത്തം ഉണ്ടായത്.

ചരിത്ര കഥ പറയുന്ന ചിത്രമായ സേ റാ നരിസിംഹ റെഡ്ഡി എന്ന ചിത്രത്തിന് ചിരഞ്ജീവിയുടെ ഫാം ഹൗസില്‍ സെറ്റ് ഇട്ട് ഷൂട്ടിങ് നടക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപ്പിടുത്തം ഉണ്ടായത്. ആളപായമില്ല. എന്നാല്‍ രണ്ട് കോടിയോളം രൂപയുടെ നഷ്ടം സെറ്റിലുണ്ടായിട്ടുണ്ട്.

nayantara

രാം ചരണ്‍ തേജയാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിയ്ക്കുന്നത്. സുരേന്ദ്ര റെഡ്ഡിയാണ് വന്‍ താരനിരകള്‍ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, കിച്ച സുദീപ്, ജഗപതി ബാബു, തമന്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

ഇന്നലെ (മെയ് 2) ചെന്നൈ എയര്‍പോര്‍ട്ടിന് അടുത്തുള്ള ബിന്നി മില്‍സ് കാപസിലുണ്ടായ തീപ്പിടുത്തം ഇളയ ദളപതി വിജയ് നായകനാകുന്ന ദളപതി 63 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനെയും ബാധിച്ചിരുന്നു. ചിത്രത്തിന് ഇവിടെ സെറ്റിട്ടിരുന്നു എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X