ചെക്ക് നോക്കിയത് പോലുമില്ല! കഥ പറയുമ്പോളിന് മമ്മൂട്ടി പ്രതിഫലം വാങ്ങാത്തതിന് കാരണം ഭാര്യയുടെ വാക്കുകള്‍!
മലയാളികള്‍ നെഞ്ചേറ്റിയ സിനിമയായിരുന്നു കഥ പറയുമ്പോള്‍. ശ്രീനിവാസനും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രം സൗഹൃദത്തിന്റെ കഥയായിരുന്നു പറഞ്ഞത്. എം മോഹനന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ശ്രീനിവാസന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും. ഒരു സാധാരണക്കാരനായ ബാര്‍ബറും മലയാള സിനിമയിലെ സൂപ്പര്‍താരവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.
എന്തൊരു ചേലാണ്! ഗ്ലാമറസായി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍
ചിത്രത്തിന്റെ നിര്‍മ്മാണം മുകേഷും ശ്രീനിവാസനും ചേര്‍ന്നായിരുന്നു നിര്‍വ്വഹിച്ചത്. ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നില്ല. അതിന് പിന്നില്‍ തന്റെ ഭാര്യ സുല്‍ഫത്ത് ആണെന്നാണ് മമ്മൂട്ടി പറഞ്ഞത്. തന്നെ അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ച സുല്‍ഫത്തിന്റെ വാക്കുകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞതിനെ മുകേഷ് പിന്നീട് ഓര്‍ക്കകയുണ്ടായി. ഒരു അഭിമുഖത്തിലായിരുന്നു മുകേഷ് ആ കഥ പറഞ്ഞത്. മുകേഷിന്റെ വാക്കുകളിലേക്ക്.

കഥ പറയുമ്പോള്‍ ഒരിക്കലും നമ്മള്‍ നിര്‍മ്മിക്കുമെന്ന് വിചാരിച്ചിരുന്നതല്ല. ചിത്രത്തിന്റെ കഥ ശ്രീനിവാസന്‍ എന്നോട് പറയുന്നു, നോക്കുമ്പോള്‍ നല്ല സൗഹൃദത്തിന്റെ കഥ. പിന്നീട് മമ്മൂക്കയോട് പറയുമ്പോള്‍ അദ്ദേഹത്തിനും ഒരുപാട് ഇഷ്ടപ്പെടുന്നു. അപ്പോള്‍ ഞാന്‍ ശ്രീനിയോട് ചോദിച്ചു, ഈ സിനിമ നമുക്ക് നിര്‍മ്മിച്ചു കൂടേയെന്ന്. വലിയ ലാഭമൊന്നും കിട്ടിയില്ലെങ്കിലും ഒരു അസറ്റ് അല്ലേ. അപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞു, അങ്ങനെയെങ്കില്‍ നമ്മളുടെ ഒരു രൂപ ചിലവാക്കാന്‍ പാടില്ല. അത് നീ ഉറപ്പ് തരണം എന്ന്.

മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ല, നിര്‍ബന്ധിച്ചിരുന്നു. അവസാന നിമിഷവും ഞങ്ങള്‍ നിര്‍ബന്ധിച്ചിരുന്നു. പക്ഷെ പുള്ളി വാങ്ങിയില്ല. ചെക്ക് പോലും നോക്കിയില്ല, നിങ്ങള്‍ എനിക്ക് തരരുതെന്ന് പറഞ്ഞു. പിന്നീട് ഞാനും ശ്രീനിവാസനും കൂടെ അത് ശരിയല്ലെന്ന് തീരുമാനിച്ച് അദ്ദേഹത്തെ കാണാനായി ഡബ്ബിംഗ് തീയേറ്ററിലെത്തി. പുള്ളിയെ കണ്ടു. ഞങ്ങള്‍ക്ക് മനസമാധാനമില്ല, നിങ്ങളിത് വാങ്ങണം. ഞങ്ങള്‍ എവിടുന്നെങ്കിലും എടുത്ത് തരുന്നതല്ല. ഇത് നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടാണെന്ന് പറഞ്ഞു.
ഞാന്‍ വാങ്ങില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിണങ്ങിയാലും ശരി പൈസ വാങ്ങിപ്പിച്ചിട്ടേ വരാന്‍ പാടുള്ളൂവെന്ന് ശ്രീനിവാസന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. എന്തായാലും പണം വാങ്ങാത്തത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഞാന്‍ ഭാര്യയോട് വാക്ക് കൊടുത്തു പോയി എന്നായിരുന്നു.

സിനിമയില്‍ അശോക് കുമാര്‍ ആണെങ്കിലും ജനങ്ങള്‍ ഇത് മമ്മൂട്ടിയായിട്ടേ കാണുകയുള്ളൂവെന്ന് സിനിമ കണ്ട ശേഷം ഭാര്യ തന്നോട് പറഞ്ഞുവെന്ന് മമ്മൂട്ടി അറിയിച്ചു. നിങ്ങള്‍ സൗഹൃദത്തിന് വേണ്ടി എത്രമാത്രം ഡൗണ്‍ ടു എര്‍ത്ത് ആകുമെന്ന് കോടിക്കണക്കിന് പണം മുടക്കി ഒരു സിനിമയെടുത്താലും ഇതുപോലെ വ്യക്തമായി കാണാക്കാനാകില്ല. അതുകൊണ്ട് ഈ പടത്തിന്റെ പൈസ മുകേഷില്‍ നിന്നും ശ്രീനിവാസനില്‍ നിന്നും വാങ്ങരുതെന്നും ഭാര്യ സുല്‍ഫത്ത് പറഞ്ഞതായി മമ്മൂട്ടി പറഞ്ഞു.
Recommended Video

അതുകൊണ്ട് ഈ പണം വാങ്ങിയാല്‍ തനിക്ക് ഭാര്യയെ ഫേസ് ചെയ്യാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഈ പണം വാങ്ങില്ലെന്നും മമ്മൂട്ടി പറഞ്ഞു. അത് അദ്ദേഹം പണം വാങ്ങാതിരിക്കാന്‍ ഉണ്ടാക്കിയ ഒരു ന്യായമാണോ എന്നറിയില്ല. എന്നാലും ഞാന്‍ അപ്പോള്‍ ശ്രീനിവാസനോട് പറഞ്ഞു, വേണ്ട ഇനി നിര്‍ബന്ധിക്കണ്ട എന്ന്. മുകേഷ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications