മരക്കാറിലേക്ക് വിളിക്കാന്‍ കാരണം; പ്രിയദര്‍ശന്‍ പറഞ്ഞതിനെ കുറിച്ച് മുകേഷ്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കൊവിഡും ലോക്ക്ഡൗണുമൊന്നും ഇല്ലായിരുന്നുവെങ്കില്‍ നേരത്തെ തന്നെ ചിത്രം തീയേ്റ്ററുകളിലെത്തുമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മരക്കാറിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്നത് നടന്‍ മുകേഷാണ്. ഇപ്പോഴിതാ മരക്കാറിലേക്ക് തന്നെ വിളിച്ചതിനെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചുമെല്ലാം മുകേഷ് മനസ് തുറക്കുകയാണ്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുകേഷ് മനസ് തുറന്നത്.

Mukesh

'''കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയിലേക്ക് പ്രിയന്‍ എന്നെ വിളിക്കുമ്പോള്‍ എന്നോട് പറഞ്ഞത് ഇതാണ്. കുഞ്ഞാലി മരയ്ക്കാര്‍ ഒരു വലിയ സിനിമയാണ്. എന്റെ ഡ്രീം പ്രോജക്റ്റ്. ഞാന്‍ ഇത്രയും കാലം വര്‍ക്ക് ചെയ്തപ്പോള്‍ എന്നോടൊപ്പം നിന്നവര്‍ ആ സിനിമയുടെ ഭാഗമാകണം എന്നാണ് എന്റെ ആഗ്രഹം. മുകേഷും ഈ സിനിമയില്‍ എനിക്കൊപ്പം ഉണ്ടാകണം.'' മുകേഷ് പറയുന്നു.

''അത്രമാത്രമാണ് പ്രിയന്‍ എന്നോട് ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞത്. കീര്‍ത്തി സുരേഷിന്റെ അച്ഛന്റെ റോളിലാണ് ഞാന്‍ അഭിനയിക്കുന്നത്. 'പണിക്കര്‍' എന്ന ഒരു നാടുവാഴിയുടെ വേഷമാണ് . കുറച്ചു ഇമോഷണല്‍ സ്‌പേസ് നല്‍കുന്ന കഥാപാത്രമാണ് എന്റേത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌റ്റൈലിഷായി ജോസഫ് നായിക; കിടിലന്‍ ചിത്രങ്ങള്‍ ഇതാ

മരക്കാറിന്റെ ടീസറും ട്രെയിലറുമെല്ലാം നേരത്തെ വന്‍ ഹിറ്റായി മാറിയിരുന്നു. ഇതോടെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ തീയേറ്ററുകള്‍ അടക്കുകയായിരുന്നു. തീയേറ്ററുകള്‍ വീണ്ടും തുറന്നുവെങ്കിലും മരക്കാറിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.

വന്‍ താരനിരയാണ് മരക്കാറില്‍ അരങ്ങേറുന്നത്. മോഹന്‍ലാലിന് പുറമെ, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു തുടങ്ങി ധാരാളം പേര്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തിരുവാണ് ക്യാമറ. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഒരുമിക്കുന്നുവെന്നതും മരക്കാറിന്റെ സവിശേഷതയാണ്.

Recommended Video

കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബ്രഹ്മാണ്ഡ സിനിമകള്‍ | Oneindia Malayalam

അതേസമയം, ടു സ്‌റ്റേറ്റ്‌സ് ആണ് മുകേഷിന്റെ അവസനമായി തീയേറ്ററിലെത്തിയ ചിത്രം. മരക്കാറിനൊപ്പം ഒറ്റക്കൊമ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിലും മുകേഷ് അഭിനയിക്കുന്നുണ്ട്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്. ബിഗ് ബജറ്റ് ചിത്രമായ ഒറ്റക്കൊമ്പന്റെ പോസ്റ്റര്‍ ഈയ്യടുത്ത് വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X