twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോണ്‍സണെ മറന്ന താരങ്ങള്‍

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/music-director-johnson-tribute-1-103861.html">« Previous</a>

    Johnson
    ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നതിനോടൊപ്പം പാശ്ചാത്തലസംഗീതത്തിലും ജോണ്‍സന്‍ ഏറെ തിരക്കിലായി. 300 ലധികം സിനിമകള്‍ ജോണ്‍സന്റെ സംഗീത നിയന്ത്രണത്തിനു കീഴിലുണ്ട്. 1991ല്‍ 31 ചിത്രങ്ങളുമായി റിക്കാര്‍ഡ് തിരക്കായിരുന്നു ജോണ്‍സന്റെ സംഗീതത്തിന്. 1994 ലും 1995 ലും മികച്ച പാശ്ചാത്തല സംഗീതത്തിന് ദേശീയ അംഗീകാരം നേടി. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഈ അംഗീകാരം ലഭിക്കുന്നതും ചരിത്രമാണ്.

    ടിവി ചന്ദ്രന്റെ പൊന്തന്‍മാട, ഹരികുമാറിന്റെ സുകൃതം എന്നിവയ്ക്കായിരുന്നു ഈ നേട്ടങ്ങള്‍. സംസ്ഥാന
    പുരസ്‌കാരം അഞ്ചുതവണ ജോണ്‍സനെ തേടിയെത്തി. മൂന്നുതവണ ഗാനങ്ങള്‍ക്കും രണ്ടുതവണ പാശ്ചാത്തല സംഗീതത്തിനും. മെലഡികളുടെ ഭാവസുന്ദര ഈണങ്ങള്‍ കൊണ്ട് വേറിട്ട പാട്ടുകള്‍ സമ്മാനിച്ച ജോണ്‍സന്‍ രണ്ടായിരത്തോടെ ഉള്‍വലിഞ്ഞു തുടങ്ങിയിരുന്നു.

    പുതിയ ചലചച്ചിത്ര ഗാനങ്ങളുടെ ഈണങ്ങളില്‍ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ ജോണ്‍സണ്‍ വിമുഖത കാണിച്ചു. ബഹളമയമാര്‍ന്ന പാട്ടുകള്‍ സംഗീതത്തിന്റെ വിശുദ്ധിയെ നഷ്ടമാക്കുന്നു എന്ന് വേദനയോടെ തിരിച്ചറിഞ്ഞ് ഉള്‍വലിയുകയായിരുന്നു. 2003നുശേഷം ജോണ്‍സണ്‍ ആര്‍ക്കും പിടികൊടുക്കാതെ ഫോണ്‍ ബന്ധം പോലും അനുവദിക്കാതെ എങ്ങോ മറഞ്ഞു. മാറിപോയ സിനിമാപാട്ടുകള്‍ ഗതിമാറി ഒഴുകിയപ്പോള്‍ സംഗീത സ്‌നേഹികള്‍ ജോണ്‍സനെ അന്വേഷിച്ചു. ജോണ്‍സന്‍ പിന്‍മാറിയപ്പോഴാണ് സത്യന്‍അന്തിക്കാട് ഇളയരാജയുമായി കൂട്ടുചേര്‍ന്നത്.

    രഞ്ജന്‍ പ്രമോദ് ഫോട്ടോഗ്രാഫറിന് സംഗീതം ചെയ്യാന്‍ ജോണ്‍സനെ അന്വേഷിച്ച് കണ്ടെത്തി നിര്‍ബന്ധിച്ച് കൊണ്ടുവരികയായിരുന്നു. എന്തേ കണ്ണനു കറുപ്പുനിറം ...എന്ന പാട്ടിലൂടെ തിരിച്ചുവരവിന് അടിവരയിട്ട ജോണ്‍സണ്‍ തന്റേതായ വട്ടത്തില്‍ തന്നെ ഒതുങ്ങി. റിയാലിറ്റി ഷോ പോലുള്ള പരിപാടികളിലും മറ്റ് സംഗീതസംബന്ധമായ രംഗങ്ങളിലും ഇടയ്‌ക്കൊക്കെ ജോണ്‍സണ്‍ പ്രത്യക്ഷപ്പെട്ടു. ഗുല്‍മോഹറിലെ ഒരുനാള്‍... എന്ന ഗാനത്തിലൂടെ വീണ്ടും ജോണ്‍സണ്‍ ടച്ച് കൊണ്ടുവന്നു. കഴിഞ്ഞവര്‍ഷം ആഗസ്‌റ് 18 നു ചെന്നൈയില്‍ ഹൃദയസ്തംഭനം മൂലം ജോണ്‍സണ്‍ മരണപ്പെട്ടു.

    ജോണ്‍സന്റെ ഭൗതികശരീരം തൃശ്ശൂരില്‍ പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ മലയാളസിനിമയിലെ പല പ്രമുഖരും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല എന്നത് ജോണ്‍സനെ സ്‌നേഹിക്കുന്നവരുടെ ഉള്ളില്‍ ഇന്നും വേദനയാണ്. കൂടെവിടെ, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, പെരുന്തച്ചന്‍, ഞാന്‍ ഗന്ധര്‍വ്വന്‍, പൊന്തന്‍മാട, ഭൂതക്കണ്ണാടി, ഗുല്‍മോഹര്‍ തുടങ്ങി ജോണ്‍സന്‍ സംഗീതം കൊണ്ട് അനശ്വരമായ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്ത ചിത്രങ്ങള്‍ നിരവധിയാണ്.

    പ്രശസ്ത ഗായിക എസ് ജാനകി തന്റെ സംഗീതജീവിതത്തെ ഓര്‍മ്മിക്കുമ്പോഴെല്ലാം ഹൃദയത്തില്‍ താലോലിക്കുന്ന ജോണ്‍സന്‍ ഗാനങ്ങളെക്കുറിച്ച് പറയാറുണ്ട് അവയില്‍ സ്വര്‍ണ്ണമുകിലെ...., ഗോപികേ നിന്‍വിരല്‍..., എന്നിവ പ്രത്യേകം എടുത്തുപറയുകയും ചെയ്യും. മലയാളത്തിന്റെ പ്രിയപാട്ടുകാര്‍ക്കെല്ലാം ഇങ്ങനെ നെഞ്ചാടു ചേര്‍ത്തുവെക്കാന്‍ ജോണ്‍സന്റെ പാട്ടുകള്‍ ഏറെ. പുതിയ തലമുറയിലെ പാട്ടുകാരെ കൊണ്ട് എത്രയോ ആല്‍ബങ്ങളിലും ക്രിസ്തീയ ഭക്തിഗാനങ്ങളിിലും ജോണ്‍സന്‍ പാടിച്ചിട്ടുണ്ട്.

    കേള്‍വിക്കാരന്റെ മനസ്സില്‍ എന്നുമുണ്ടാവും ജോണ്‍സന്‍ ചേര്‍ത്തുവെച്ച ഹൃദയരാഗങ്ങള്‍. സ്വര്‍ണ്ണമുകിലേറി മറഞ്ഞുപോയെങ്കിലും അദ്ദേഹം തെളിയിച്ച സംഗീതധാരയുടെ നാദശോഭ ഇവിടെ പ്രകാശിച്ചു കൊണ്ടേയിരിക്കും... ജോണ്‍സണ്‍മാഷിന്റെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ബാഷ്പാഞ്ജലി.......


    ആദ്യ പേജില്‍
    സ്വര്‍ണ്ണമുകിലേറിപോയ സംഗീത പ്രതിഭാധനന്‍

    <ul id="pagination-digg"><li class="previous"><a href="/news/music-director-johnson-tribute-1-103861.html">« Previous</a>

    English summary
    Apart from film songs, he had also composed scores of devotional songs, especially Christian devotionals.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X