ജീവന പാട്ടൊരുക്കി ജീവനായി മാറിയ സ്വാതി മനു ജോഷിലേക്ക്!

തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ജോഷ് വീഡിയോ ആപ്പ്. അനുദിനം കൂടുതല്‍ കൂടുതല്‍ ആളുകളാണ് ഷോര്‍ട്ട് വീഡിയോ ആപ്പിന്റെ ഭാഗമായി മാറുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത സംഗീത സംവിധായകന്‍ സ്വാതി മനുവും ജോഷിലേക്ക് എത്തിയിരിക്കുകയാണ്.

ജീവന എന്ന പാട്ടു കൊണ്ട് കേരളക്കരയുടെ ജീവനായി മാറിയ സംഗീത സംവിധായകന്‍ ആയി മാറുകയായിരുന്നു സ്വാതി മനു. യൂട്യൂബില്‍ ആറ് മില്യണ്‍ വ്യൂസ് കടന്ന പാട്ട് പാടിയിരിക്കുന്നത് പ്രശസ്ത ഗായകനായ ഹരിശങ്കര്‍ ആണ്. കേള്‍ക്കുമ്പോള്‍ കാതിന് ഇമ്പം പകരുന്ന പാട്ട് വലിയ ഹിറ്റായി മാറിയിരുന്നു. പാട്ടിന്റെ വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കുകയാണ്.

Josh

പിന്നാലെ ജോഷ് ടോക്ക്‌സ് എന്ന യൂട്യൂബാ ചാനലിലൂടെ തന്റെ ജീവിത കഥ പറഞ്ഞ് ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്തിരുന്നു സ്വാതി മനു. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളേയും സംഗീത സംവിധായകന്‍ എന്ന നിലയില്‍ താന്‍ നേടിയ വിജയത്തെക്കുറിച്ചുമൊക്കെയായിരുന്നു സ്വാതി മനു സംസാരിച്ചത്.

കോഴിക്കോട് സ്വദേശിയായ താരം ബിസിഎ ബിരുദധാരിയാണ്. അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അഞ്ജുവാണ് ഭാര്യ. താന്യ എന്ന മകളുണ്ട് ദമ്പതികള്‍ക്ക്. എട്ടാമത്തെ വയസ് മുതല്‍ സ്വാതി മനു പാട്ടു പാടാന്‍ ആരംഭിച്ചിരുന്നു. പിന്നീട് പതിനാലാം വയസുമുതല്‍ സംഗീത ശാസ്ത്രീയമായി പഠിക്കാന്‍ തുടങ്ങി. കുട്ടിക്കാലം തൊട്ടു സുഹൃത്തായ വിജിനൊപ്പം ചേര്‍ന്നാണ് ജീവന എന്ന സൂപ്പര്‍ ഹിറ്റ് പാട്ടൊരുക്കുന്നത്.

മൂന്ന് വര്‍ഷം കൊണ്ടാണ് ജീവന എന്ന പാട്ടുണ്ടാക്കിയത്. തന്റെ മൂന്ന് വര്‍ഷത്തെ അധ്വാനം മൊത്തം നല്‍കിയൊരുക്കിയ പാട്ട് കേരളക്കര നെഞ്ചേറ്റുകയായിരുന്നു. ഇന്നത്തെ കാലത്ത് വളര്‍ന്നു വരുന്ന സംഗീത സംവിധായകര്‍ക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നാണ് സ്വാതി മനു പറയുന്നത്. തങ്ങളുടെ കഴിവ് ജനങ്ങളിലേക്ക് എത്തിക്കാന്‍ ജോഷ് പോലുള്ള മാര്‍ഗ്ഗങ്ങള്‍ സഹായമാകും.

Recommended Video

മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപ്,അയാൾ നല്ലൊരു അച്ഛനാണ്

സ്വാതി മനുവിന്റെ ജോഷ് പ്രൊഫൈലിലേക്ക്: https://share.myjosh.in/profile/2aa0730f-79c8-42c1-90d6-6bb3ded54c19?u=0x96bb5bf2e04ad014

More from Filmibeat

Read more about: news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X