മോഹൻലാലിനോടൊപ്പം അഭിനയിക്കാൻ തനിയ്ക്കൊരു ഡിമാന്റുണ്ടായിരുന്നു!! വെളിപ്പെടുത്തലുമായി മുത്തുമണി
ക്ലാസ് കട്ട് ചെയ്യാതെയാണ് രസതന്ത്രം സിനിമയിൽ താൻ അഭിനയിച്ചത്.
മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ട്കെട്ടിൽ പിറന്ന രസതന്ത്രം എന്ന ചിത്രത്തിലെ കുമാരിയെ പ്രേക്ഷകർ ആരും അത്ര വേഗം മറക്കാൻ ഇടയില്ല. ആദ്യമായി വെള്ളിത്തരിയിൽ പ്രത്യക്ഷപ്പെട്ട അയൽക്കാരി കുശുമ്പി പിന്നീട് മലയാള സിനിമയുടെ ശക്തമായ സ്ത്രീ ഭാഗമായി മാറുകയായിരുന്നു. മുത്തുമണി വെള്ളത്തിരയിൽ വളർന്ന് വലുതായെങ്കിലും ഇന്നും താരത്തനെ കുറിച്ചു ആദ്യം ഓർമിക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ഓടിയെത്തുന്നത് രസതന്ത്രത്തിലെ കുമാരിയാണ്. ആദ്യ ചിത്രം തന്നെ മലയാളത്തിലെ പ്രമുഖ സംവിധായകന്റേയും താരങ്ങളോടൊപ്പമായിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ സംവിധായകനോട് ഡിമാന്റ് വെച്ച താരം ഒരു പക്ഷെ മുത്തുമണിയാകും. അതും വളരെ വിചിത്രമായ ആവശ്യം.

ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിനിടയാണ് മുത്തുമണി വർഷങ്ങൾക്കു മുൻപുള്ള സംഭവം വെളിപ്പെടുത്തിയത്. രസതന്ത്രത്തിൽ അഭിനയിക്കുമ്പോൾ താൻ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിയമ വിദ്യാർഥിയായിരുന്നു. കോളേജിൽ നിന്ന് ക്ലാസ് കട്ട് ചെയ്ത് ഷൂട്ടങ്ങിന് വരാൻ കഴിയില്ലായിരുന്നു. അറ്റഡൻസ് അത്രയ്ക്ക് കർക്കശമായിരുന്നു. ചിത്രത്തിനു വേണ്ടി സത്യൻ സാർ തന്നെ വിളിച്ചപ്പോൾ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. അഭിനയിക്കാൻ തനിയ്ക്ക് ഏറെ ഇഷ്ടമാണ് ശനിയും ഞായറും മാത്രമേ ഷൂട്ടിങ്ങിന് വരുകയുള്ളുവെന്നും പറഞ്ഞു.
പാർവതിയുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അറിയാമോ? സ്വന്തം കഥയുമായി താരം!! വീഡിയോ കാണാം...
എന്നാൽ തന്റെ ഡിമാന്റ് അദ്ദേഹം അംഗീകരികുകയായിരുന്നു. ക്ലാസ് കട്ട് ചെയ്യാതെയാണ് രസതന്ത്രം സിനിമയിൽ അഭിനയിച്ചത്. അതിന്റെ ഫുൾ ക്രെഡിറ്റും സത്യൻ സാറിനുളളതാണെന്ന് മുത്തുമണി അഭിമുഖത്തിൽ പറഞ്ഞു. ഞാൻ സെറ്റിലെത്തുമ്പോൾ സത്യൻസാർ തമാശയ്ക്ക് പറയുമായിരുന്നു മുതിർന്ന താരങ്ങളെക്കാൾ പാടാണ് മുത്തുമണിയ്ക്ക് ഡേറ്റ് കിട്ടാനാണെന്ന്. ചിത്രത്തിൽ സീനിയേഴ്സ് താരങ്ങളുമായിട്ടുള്ള ഒരുപാട് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. അത് സത്യൻ സാർ തന്നോട് പറഞ്ഞിരുന്നു. എന്നിട്ടും തന്റെ ഡമാന്റിൽ തന്നെ ഉറത്തു നിൽക്കുകയായിരുന്നെന്ന് മുത്തുമണി വ്യക്തമാക്കി.


Click it and Unblock the Notifications











