അന്നത്തെ മീര തന്നെ ഇന്നും; മെെ ഡിയര്‍ മുത്തച്ഛന്‍ നായിക ഇവിടെയുണ്ട്!

സിനിമയുടേത് ഒരു വല്ലാത്ത ലോകമാണ്. ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടി വരും ജനപ്രീതി നേടിയെടുക്കാന്‍ എന്നാല്‍ ചിലപ്പോഴാകട്ടെ ഒരൊറ്റ സിനിമ കൊണ്ടോ രംഗം കൊണ്ടോ താരമായി മാറും. അങ്ങനെ വളരെ ചുരുക്കം സിനിമകളില്‍ മാത്രം അഭിനയിക്കുകയും എന്നാല്‍ ഇപ്പോഴും മലയാളികള്‍ ഓര്‍ത്തിരിക്കുകയും ചെയ്യുന്ന താരമായി മാറിയ നിരവധി പേരെ നമുക്കറിയാം. കുറച്ച് സിനിമകളില്‍ മാത്രം അഭിനയിക്കുകയും പിന്നീട് സിനിമയോട് വിട പറയുകയും ചെയ്ത താരങ്ങളിലൊരാളാണ് മധുരിമ നര്‍ല.

വിരലിലെണ്ണാവുന്ന മാത്രം സിനിമകളില്‍ അഭിനയിക്കുകയും പിന്നീട് സ്വകാര്യ ജീവിതത്തിലേക്ക് ചുവടുമാറ്റുകയും ചെയ്ത താരമാണ് മധുരിമ. എന്നാല്‍ ഇന്നും മലയാളികള്‍ മധുരിമയെ ഓര്‍ത്തിരിക്കുന്നു. മധുരിമ എന്ന പേര് പറഞ്ഞാല്‍ മനസിലായില്ലെങ്കിലും മെെ ഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയുടെ പേര് പറഞ്ഞാല്‍ മധുരിമയുടെ മുഖം എല്ലാവരുടേയും മനസിലേക്ക് എത്തും.

Madhurima

1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മെെ ഡിയര്‍ മുത്തച്ഛന്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ജോഡിയുടെ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു മെെ ഡിയര്‍ മുത്തച്ഛന്‍. തിലകനായിരുന്നു ചിത്രത്തില്‍ മുത്തച്ഛനായി എത്തിയത്.

മെെ ഡിയര്‍ മുത്തച്ഛനിലെ നായികയായ മീര എന്ന കഥാപാത്രമാണ് മധുരിമ അവതരിപ്പിച്ചത്. തൊണ്ണൂറുകളില്‍ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയമായ സിനിമകളില്‍ മധുരിമ വേഷമിട്ടിരുന്നു. തമിഴിലും തെലുങ്കിലുമാണ് മധുരിമ അഭിനയിച്ചിട്ടുള്ളത്. മെെ ഡിയര്‍ മുത്തച്ഛനിലൂടെ അരങ്ങേറിയ ശേഷമാണ് മധുരിമ മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നത്.

മലയാളത്തിലെ പ്രഗത്ഭരായ താരങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു മെെ ഡിയര്‍ മുത്തച്ഛന്‍. തിലകന്‍, ജയറാം, മുരളി, ഇന്നസെന്റ്, ശ്രീനിവാസന്‍, ഉര്‍വശി, കെപിഎസി ലളിത, മാമുക്കോയ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മധുരിമ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ മധുരിമ വീണ്ടും ആരാധകര്‍ക്കിടയില്‍ സജീവമായി മാറുകയാണ്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

സിനിമ വിട്ടെങ്കിലും നൃത്ത രംഗത്ത് സജീവമാണ് മധുരിമ. സ്വന്തമായൊരു നൃത്ത വിദ്യാലയം നടത്തുകയാണ് മധുരിമ. തന്റെ ‍ഡാന്‍സ് വീഡിയോകളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മധുരിമ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അന്നത്തെ മധുരിമയില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് മധുരിമ പറയുന്നത്. 12-ാം വയസ് മുതല്‍ കുച്ചിപ്പുടി അഭ്യാസിച്ചിട്ടുള്ള മധുരിമ കളരിപ്പയറ്റും പഠിച്ചിട്ടുണ്ട്. യോഗയിലും ശ്രദ്ധ ചെലുത്താറുള്ള വ്യക്തിയാണ് മധുരിമ.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X