twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാട്ടുകൾക്ക് എന്തിന് റോയൽറ്റി ഏർപ്പെടുത്തി!! നിലപാട് തുറന്ന് പറഞ്ഞ് ഇളയരാജ

    |

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഗീത സംവിധായകൻ ഇളയരാജയുടെ പേര് വാർത്തകളിൽ ഇടം പിടിക്കുകയാണ്. താൻ സംഗീതം പകർന്ന പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിക്കരുത് എന്നുള്ള ഇളയരാജയുടെ നിലപാട് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇളയരാജയുടെ നിലപാട് തെന്നിന്ത്യൻ സംഗീത ലോകത്ത് തന്നെ വലിയ ചർച്ചയായിരുന്നു. ഇളയരാജയുടെ നിലപാടിനെ വിമർശിച്ച് സംഗീത ലോകത്തെ പ്രമുഖ തന്നെ രംഗത്തെത്തിയിരുന്നു.

     നിക്കർ വിട്ടൊരു കളിയില്ലല്ലേ!! ഇല്ലടാ കുട്ടാ.... വിമർശകന് സാനിയ അയ്യപ്പന്റെ ഉഗ്രൻ മറുപടി നിക്കർ വിട്ടൊരു കളിയില്ലല്ലേ!! ഇല്ലടാ കുട്ടാ.... വിമർശകന് സാനിയ അയ്യപ്പന്റെ ഉഗ്രൻ മറുപടി

    പാട്ടിന്റെ റോയൽറ്റിയുടെ പേരിൽ ഇളയരാജയും ഗായകൻ എസ്പിബിയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. തന്റെ അനുവാദം കൂടാതെ പാട്ട് ഉപയോഗിച്ചുവെന്ന് കാണിച്ച് ഇളയരാജ എസ്പിബിക്കു വക്കിൽ നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും അകൽച്ചയിലാണ്. തമിഴ് ചിത്രമായ 96 ൽ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെ വിമർശനവുമായി ഇളരാജ രംഗത്തെത്തിയിരുന്നു. തന്റെ പാട്ട് ഉപയോഗിച്ച് പണം ഉണ്ടാക്കുന്നവർ അതിലൊരും ഭാഗം തനിയ്ക്ക് നൽകണമെന്ന് ഇളയരാജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

     സാമന്ത അഞ്ച് മിനിട്ടിലേയ്ക്ക് ചോദിച്ചത് 35 ലക്ഷം!! അതും ഭർത്തൃപിതാവിന്റെ ചിത്രത്തിലേയ്ക്ക് സാമന്ത അഞ്ച് മിനിട്ടിലേയ്ക്ക് ചോദിച്ചത് 35 ലക്ഷം!! അതും ഭർത്തൃപിതാവിന്റെ ചിത്രത്തിലേയ്ക്ക്

     ജീവിതത്തിൽ  ആകെ ചിന്തിച്ചത്

    ജീവിതത്തിൽ ആകെ ചിന്തിച്ചത്

    എന്റെ ജീവിതം മുഴുവനും മാറ്റിവെച്ചത് സംഗീതത്തിന് വേണ്ടിയാണ്. മറ്റൊന്നിനെ കുറിച്ച് എനിയ്ക്ക് ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ല. എന്റെ സംഗീതം എന്റെ അവകാശം മാത്രമാണ്. അവ എന്റെ മാത്രം സൃഷ്ടികളാണ്. അത് ഉപയോഗിച്ച് മറ്റൊരാൾ പണം ഉണ്ടാക്കുമ്പോൾ അതിൽ നിന്ന് അർഹിക്കുന്ന പങ്ക് എനിയ്ക്ക് തനിയ്ക്ക് ലഭിക്കേണ്ടേ? അത് ചോദിക്കുന്നത് എങ്ങനെയാണ് തെറ്റാവുക? ഇളയരാജ ചോദിക്കുന്നു.

       എന്റെ വാക്കുകൾ തെറ്റിധരിക്കുന്നു

    എന്റെ വാക്കുകൾ തെറ്റിധരിക്കുന്നു

    എന്റെ വാക്കുകളും ഉദ്ദേശവും പലപ്പോഴും തെറ്റിധരിക്കാറുണ്ട്. എന്നാൽ തന്റെ ഉദ്ദേശശുദ്ധിയിൽ യാതൊരു സംശയമില്ലാത്തുകൊണ്ട് അതൊന്നും തന്നെ ബാധിക്കുകയില്ലെന്ന് ഇളയരാജ പറഞ്ഞു.

     96  വിവാദം

    96 വിവാദം

    വിജയ് സേതുപതി, തൃഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 96 തെന്നിന്ത്യൻ സിനിമ ലോകത്ത് വൻ ഹിറ്റായിരുന്നു. ചിത്രത്തിൽ വിവിധ ഭാഗങ്ങളിലായി ഇളയരാജയുടെ ഗാനങ്ങളുടെ ഉൾപ്പെടുത്തിയിരുന്നു. 96 കാലഘട്ടത്തെ സൂചിപ്പിക്കാനായിരുന്നു ചിത്രത്തിൽ ഇളയരാജയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിനെതിരെ ഇളയരാജ രംഗത്തെത്തിയിരുന്നു. ഇത് വീണ്ടും മറ്റൊരു വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

    തെറ്റായ കീഴ്വഴക്കം

    തെറ്റായ കീഴ്വഴക്കം

    പാട്ടുകൾ ഉപയോഗിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നായിരുന്നു ഇളയരാജയുടെ നിലപാട്. ഈ സിനിമയിൽ ഒരു പ്രത്യേക കാലഘട്ടം ചിത്രീകകരിക്കാൻ അക്കാലത്തെ പാട്ടുകൾ ഉപയോഗിക്കുന്ന പ്രവണത ശരിയല്ല. അന്നത്തെ പാട്ടുകളുകളുടെ നിലവാരത്തിലുളള നല്ല പാട്ടുകൾ ഉണ്ടാക്കാനുള്ള കഴിവ് അവർക്കില്ലാത്തതുകൊണ്ടാണ് സംഭവിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

    English summary
    my music is my right Ilaiyaraaja
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X