കരിയറിലെ അഞ്ചു ചിത്രങ്ങളും ദിലീപിന്റെ കൂടെ! കാരണം വെളിപ്പെടുത്തി നമിതാ പ്രമോദ്

By Midhun

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് നമിതാ പ്രമോദ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികാ നടിയായി അരങ്ങേറ്റം കുറിച്ചിരുന്നത്. നിവിന്‍ പോളിയായിരുന്നു ചിത്രത്തില്‍ നമിതയുടെ നായകനായി എത്തിയിരുന്നത്. തുടര്‍ന്നും നിരവധി ഹിറ്റ് സിനിമകളില്‍ നമിത മലയാളത്തില്‍ അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ അന്യഭാഷാ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിറില്‍ നമിതായിരുന്നു നായികയായി എത്തിയിരുന്നത്. ജനപ്രിയ നായകന്‍ ദിലീപിനൊപ്പമായിരുന്നു നമിത തന്റെ കരിയറിലെ കൂടുതല്‍ ചിത്രങ്ങളും ചെയ്തിരുന്നത്. ഇവര്‍ ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയവയായിരുന്നു. അടുത്തിടെ ദിലീപിനൊപ്പം കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാനുണ്ടായ കാരണം നമിത വെളിപ്പെടുത്തിയിരുന്നു.

സൗണ്ട് തോമ

സൗണ്ട് തോമ

മലയാളത്തിലെ ഹിറ്റ് സംവിധായകന്‍ വൈശാഖ് ഒരുക്കിയ സൗണ്ട് തോമ എന്ന ചിത്രത്തിലായിരുന്നു ദിലീപും നമിതയും ആദ്യമായി ഒന്നിച്ചിരുന്നത്. ചിത്രത്തില്‍ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയായിരുന്നു ദിലീപ് അവതരിപ്പിച്ചിരുന്നത്. ഇവരൊന്നിച്ച ആദ്യ ചിത്രം തന്നെ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ദിലീപിനൊപ്പം മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ നമിത നടത്തിയിരുന്നത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലായിരുന്നു വൈശാഖ് ഈ ചിത്രമൊരുക്കിയിരുന്നത്. മുകേഷ്, സായികുമാര്‍, നെടുമുടി വേണു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.ഗോപീ സുന്ദറായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്.

വില്ലാളി വീരന്‍

വില്ലാളി വീരന്‍

ദിലീപിന്റെ നായികയായി നമിത അഭിനയിച്ച രണ്ടാമത്തെ ചിത്രമായിരുന്നു വില്ലാളി വീരന്‍. നവാഗതനായ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയായിരുന്നു ഒരുക്കിയിരുന്നത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥന്‍ എന്നൊരു കഥാപാത്രമായിട്ടായിരുന്നു ദീലിപ് എത്തിയിരുന്നത്. ദിലീപിനൊപ്പം കലാഭവന്‍ ഷാജോണ്‍,സുരാജ് വെഞ്ഞാറമൂട്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും കോമഡി നമ്പറുകളുമായി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ബി ചൗധരിയായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

ചന്ദ്രേട്ടന്‍ എവിടെയാ

ചന്ദ്രേട്ടന്‍ എവിടെയാ

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായിരുന്നു ചന്ദ്രേട്ടന്‍ എവിടെയാ. നമിതയും അനുശ്രീയുമായിരുന്നു ചിത്രത്തില്‍ ദിലീപിന്റെ നായികമാരായി എത്തിയിരുന്നത്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടായിരുന്നു സംവിധായകന്‍ ഈ സിനിമയൊരുക്കിയിരുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ചന്ദ്രമോഹന്‍ എന്ന കഥാപാത്രത്തെയായിരുന്നു ദീലിപ് അവതരിപ്പിച്ചത്. ഡോ ഗീതാഞ്ജലി എന്ന കഥാപാത്രമായി നമിത എത്തിയപ്പോള്‍ ചന്ദ്രമോഹന്റെ ഭാര്യ സുഷമയെ ആയിരുന്നു അനുശ്രീ അവതരിപ്പിച്ചിരുന്നത്. പ്രശാന്ത് പിളളയായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്.

കമ്മാര സംഭവം

കമ്മാര സംഭവം

രാമലീല എന്ന ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിനു ശേഷം ദിലീപിന്റെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു കമ്മാരസംഭവം. നമിത തന്നെയായിരുന്നു ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയിരുന്നത്. ദിലീപ് മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്റുകളില്‍ ലഭിച്ചിരുന്നത്. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കിയ ഈ ചിത്രം രതീഷ് അമ്പാട്ടായിരുന്നു സംവിധാനം ചെയ്തിരുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം സിദ്ധാര്‍ത്ഥും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആക്ഷേപഹാസ്യ ചിത്രമായിട്ടായിരുന്നു സംവിധായകന്‍ ഈ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. ബോബി സിംഹ, മുരളി ഗോപി,ശ്വേതാ മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ദിലീപിനെക്കുറിച്ച് നമിത

ദിലീപിനെക്കുറിച്ച് നമിത

ദീലിപിനൊപ്പം നമിത അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഫ്രൊഫസര്‍ ഡിങ്കന്‍. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപിനൊപ്പമുളള അഭിനയത്തെക്കുറിച്ച് നമിത മനസു തുറന്നിരുന്നു. "ഒപ്പം അഭിനയിക്കുന്നവരില്‍ എനിക്കു വളരെ കംഫര്‍ട്ടബിളായ ഒരാളാണ് ദിലീപേട്ടന്‍. ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതിന്റെ യാതൊരു വിധ സമ്മര്‍ദവും അദ്ദേഹം കൂടെയുളളപ്പോള്‍ തോന്നാറില്ല.നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ മറുവശത്ത് നിന്ന് എന്താണെന്ന് വരികയെന്ന് കൃത്യമായി അദ്ദേഹത്തിന് അറിയാം,നമിത പറയുന്നു. നല്ല സിനിമകള്‍ വന്നപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. ഒന്നു രണ്ടു സിനിമകള്‍ കഴിഞ്ഞപ്പോള്‍തന്നെ ആ വേവ് ലംങ്ത് മനസിലായിരുന്നു,നമിത അഭിമുഖത്തില്‍ പറഞ്ഞു.

പ്രൊഫസര്‍ ഡിങ്കന്‍

പ്രൊഫസര്‍ ഡിങ്കന്‍

നമിത ദിലീപിനൊപ്പം അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ദിലീപ് മജീഷ്യന്റെ വേഷത്തിലെത്തുന്ന ചിത്രം രാമചന്ദ്രബാബുവാണ് സംവിധാനം ചെയ്യുന്നത്. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ഫാന്റസി കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും പ്രൊഫസര്‍ ഡിങ്കനെന്നാണ് അറിയുന്നത്. മീരാ ജാസ്മിനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ രാമചന്ദ്രബാബു തന്നെയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. സനല്‍ തോട്ടം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. അജു വര്‍ഗീസ്,സുരാജ് വെഞ്ഞാറമൂട്, അപ്പാനി ശരത്,ശ്രിന്ദ അഷബ്, കൈലാഷ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X