അമ്മയുടെ മകള്‍ തന്നെ! നമിത പ്രമോദിനായി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി; വീഡിയോ വൈറല്‍
ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരുപുത്രിയാണ് മീനാക്ഷി. മഞ്ജു വാര്യരുടേയും ദിലീപിന്റേയും മകളായ മീനാക്ഷിയും സിനിമയിലേക്ക് ഒരുനാള്‍ വരുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. എന്നാല്‍ അഭിനയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് മീനാക്ഷി പറയുന്നത്. അതേസമയം അമ്മയെ പോലെ തന്നെ നല്ലൊരു നര്‍ത്തികയാണ് താനെന്ന് ഇതിനോടകം തന്നെ മീനാക്ഷി തെളിയിച്ചു കഴിഞ്ഞു. താരുപുത്രിയുടെ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഡാന്‍സ് കളിക്കാന്‍ മാത്രമല്ല പഠിപ്പിക്കാനും താന്‍ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. തന്റെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദാണ് മീനാക്ഷിയുടെ ഡാന്‍സ് വിദ്യാര്‍ത്ഥിയായത്. മീനാക്ഷിയുടെ കൊറിയോഗ്രാഫിയെ കുറിച്ച് നമിത തന്നെയാണ് പറഞ്ഞിരിക്കുന്നത്. മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ്.

നല്ലൊരു നര്‍ത്തകി കൂടിയാണ് നമിത.താരം പങ്കവച്ചൊരു ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ഡാന്‍സ് വീഡിയോ നമിത പങ്കുവച്ചിരിക്കുന്നത്. മനോഹരമായാണ് വീഡിയോയില്‍ നമിത ഡാന്‍സ് കളിക്കുന്നത്. ഈ ഡാന്‍സ് കൊറിയോഗ്രഫി ചെയ്തത് മീനാക്ഷിയാണെന്നും നമിത പറയുന്നുണ്ട്. പിന്നാലെ സ്വാഗതം ചെയ്തു കൊണ്ട് മീനാക്ഷിയുമെത്തിയിട്ടുണ്ട്.
മീനാക്ഷിയും നമിതയും വളരെ അടുത്ത സുഹൃത്തുക്കളാണ്. നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് ഡാന്‍സ് കളിച്ചതിന്റെ വീഡിയോയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൂന്നു പേരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. അടുത്തിടെയും മീനാക്ഷിയുടെ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അമ്മയെ പോലെ മകളും പുലിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
വീണ്ടും ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍; ചിത്രങ്ങള്‍ കാണാം
Recommended Video
സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞ് ഡോക്ടറാകാന്‍ പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍. അതേസമയം അല്‍ മല്ലുവാണ് നമിതയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രജ്‌നി, ഈശോ എന്നിവയാണ് ഇനി പുറത്തിറങ്ങാനുളള സിനിമകള്‍.


Click it and Unblock the Notifications