'വിന്‍സിയെ കണ്ട് പഠിക്കൂ, ചാന്‍സ് തന്നെന്ന് കരുതി കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; നസ്‌ലനെതിരെ ആരാധകര്‍

മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റും പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിയേയും മറ്റും ചോദ്യം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിച്ചുകൊണ്ട് സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലാകുന്നത്.

ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിനാണ് ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലായത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് സംവിധായകര്‍ പിടിയിലാകുന്നത്. ഇതിന് പിന്നാലെ ഇപ്പോഴിതാ ഖാലിദ് റഹ്‌മാന്റെ സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദിന്റെ പോസ്റ്റും ചര്‍ച്ചയായി മാറുകയാണ്.

Naslen

ഖാലിദ് റഹ്‌മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാന അടക്കമുള്ള സിനിമകളുടെ ഛായാഗ്രാഹകനാണ് ജിംഷി. റഹ്‌മാനൊപ്പമുള്ള തന്റെ ചിത്രമാണ് ജിംഷി പങ്കുവച്ചിരിക്കുന്നത്. എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി. ഈ ചെറുകനല്‍ ഇനി മുമ്പെങ്ങും ഇല്ലാത്ത വിധം ആളിപ്പടരും എന്നാണ് ചിത്രത്തോടൊപ്പം ജിംഷി കുറിച്ചത്. അതേസമയം കഞ്ചാവ് കേസില്‍ കഴിഞ്ഞ ദിവസം അകത്തായ റാപ്പര്‍ വേടന്റെ എല്ലാരും കല്ലെറിഞ്ഞേ എന്ന പാട്ടിനൊപ്പമാണ് ജിംഷിയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം ഖാലിദ് റഹ്‌മാനെ പിന്തുണച്ചെത്തിയ നടന്‍ നസ്ലനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ജിംഷിയുടെ പോസ്റ്റില്‍ നസ്ലന്‍ ലവ് ഇമോജി പങ്കുച്ചിരുന്നു. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയിലെ നായകന്‍ നസ്‌ലന്‍ ആയിരുന്നു. താരത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

''കഞ്ചാവിനെക്കുറിച്ച് എനിക്ക് പല അഭിപ്രായവുമുണ്ട്. പക്ഷെ അത് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണെങ്കില്‍, നിയമവിരുദ്ധം തന്നെയാണ്. അത് ഉപയോഗിക്കുകയും പൊതുവേദികളിലൂടെ പ്രൊമോട്ട് ചെയ്യുകയും, അതിനായി ഫാന്‍സിയായ ആഫ്രോ-അമേരിക്കല്‍ പദങ്ങള്‍ ഉപയോഗിക്കുന്നതുമെല്ലാം വേറെ തരത്തിലുള്ള വിഷയമാണ്. നസ്ലന്‍ ഒഴികെ പല പ്രമുഖരേയും ഈ സ്‌ക്രീന്‍ഷോട്ടില്‍ പ്രതീക്ഷിച്ചിരുന്നു. കൗമാരക്കാരും ചെറുപ്പക്കാരും മാതൃകയായി കാണുന്നയാളാണ്. ഇതൊക്കെ ഒഴിവാക്കാമായിരുന്നു. ഒരുമിച്ച് ഒരു പടം ചെയ്താല്‍ അവരുടെ എല്ലാ പ്രവര്‍ത്തിയേയും നമ്മള്‍ പിന്തുണയ്ക്കണം എന്നൊന്നുമില്ല ഹേ'' എന്നായിരുന്നു ഒരാള്‍ റെഡ്ഡിറ്റില്‍ പങ്കുവച്ച കുറിപ്പ്.

'ബ്രോ ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവും ലഹരിയും നാട്ടില്‍ നോര്‍മലൈസ് ആയി നാട്ടിലെ മൊത്തം പിള്ളേരും ഇതൊക്കെ അടിച്ചു നടക്കട്ടെ'' എന്നായിരുന്നു ഒരാള്‍ നസ്‌ലനോട് പറഞ്ഞത്. വിന്‍സി അലോഷ്യസിനെപ്പോലെ നിലപാട് എടുക്കാനും ചിലര്‍ നസ്ലനോട് പറയുന്നുണ്ട്. അതേസമയം ഖാലിദ് റഹ്‌മാനെ അറസ്റ്റ് ചെയ്തത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടല്ലെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Naslen

ആലപ്പുഴ ജിംഖാനയിലെ താരങ്ങളായ ലുക്മാന്‍, അനഘ രവി തുടങ്ങിയവരും കമന്റുമായി എത്തിയിട്ടുണ്ട്. ഇവര്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 'ലേശം ഉളുപ്പ്. ചാന്‍സ് തന്നെന്ന് കരുതി കഞ്ചാവ് വിറ്റ് ജീവിക്കുന്നവരെ തന്നെ വേണം താങ്ങാന്‍' എന്നായിരുന്നു ഒരാള്‍ അനഘയുടെ കമന്റിന് നല്‍കിയ മറുപടി. താരങ്ങള്‍ക്കെതിരേയും വിമര്‍ശനം ശക്തമായതോടെ തന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുകയാണ് ജിംഷി. എങ്കിലും പോസ്റ്റിന്റേയും കമന്റുകളുടേയും സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ആലപ്പുഴ ജിംഖാന വലിയ വിജയമായി നില്‍ക്കെയാണ് ഖാലിദ് റഹ്‌മാന്‍ അറസ്റ്റിലാകുന്നത്. തല്ലുമാല, ഉണ്ട തുടങ്ങിയ സിനിമകളൊരുക്കിയും കയ്യടി നേടിയ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് അഷ്‌റഫ് ഹംസ. ഇരുവരുടേയും സുഹൃത്തും പിടിയിലായിരുന്നു. മൂവരേയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

More from Filmibeat

Read more about: khalid rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X