കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താര; കൈകള്‍ കോര്‍ത്തുപിടിച്ച് കൂട്ടിന് വിഗ്നേഷും, വരവിന് പിന്നില്‍!

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് നയന്‍താര. ഇന്ത്യയിലെ തന്നെ വലിയ താരങ്ങളില്‍ ഒരാള്‍. അതുകൊണ്ട് തന്നെ നയന്‍താരയുടെ വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്കുള്ള ചര്‍ച്ചാ വിഷയം. തമിഴിലും മലയാളത്തിലുമെല്ലാം ഒരേ സമയം തിളങ്ങി നില്‍ക്കുന്ന താരമാണ് നയന്‍താര. മനസിനക്കരെയിലൂടെ മലയാളത്തില്‍ കരിയര്‍ ആരംഭിച്ച നയന്‍താര ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ ആണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നയന്‍താരയ്ക്ക് പകരം വെക്കാന്‍ മറ്റൊരു താരമില്ല ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ.

കറുപ്പിനഴകില്‍ മധു ശാലിനി; ചിത്രങ്ങള്‍ കാണാം

നയന്‍താരയെ പോലെ തന്നെ ആരാധകരുടെ പ്രിയങ്കരനാണ് നിര്‍മാതാവും കാമുകനുമായ വിഗ്നേഷ് ശിവനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും ചില വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ ഇപ്പോഴിതാ പുതിയൊരു വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നയന്‍താരയും വിഗ്നേഷും കൊച്ചിയിലെത്തിയിരിക്കുകയാണ്.

പ്രൈവറ്റ് ജെറ്റില്‍

നേരത്തേയും ഇരുവരും കേരളത്തിലേക്ക് വന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്നലെയാണ് നയന്‍താരയും വിഗ്നേഷും കൊച്ചിയിലെത്തിയത്. പ്രൈവറ്റ് ജെറ്റിലായിരുന്നു നയന്‍താരയും വിഗ്നേഷും വന്നിറങ്ങിയത്. പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ച് നടക്കുന്ന നയന്‍താരയുടേയും വിഗ്നേഷിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിയ മാറിയിരിക്കുകയാണ്. നയന്‍താര തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

വിവാഹ വാർത്ത

കഴിഞ്ഞ ആറ് വര്‍ഷമായി നയന്‍താരയും വിഗ്നേഷും തമ്മില്‍ പ്രണയത്തിലാണ്. ഇരുവരും വിവാഹിതരാവുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും തങ്ങള്‍ പരസ്പരം പ്രണയിക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് വിഗ്നേഷ് പറഞ്ഞത്. കൊച്ചിയിലെത്തിയ നയന്‍താരയും വിഗ്നേഷും രണ്ട് ദിവസത്തിനകം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇരുവരുടേയും ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നേരത്തെ കൊവിഡിനുള്ള വാക്‌സിന്‍ എടുക്കുന്ന തന്റേയും നയന്‍താരയുടേയും ചിത്രങ്ങള്‍ വിഗ്നേഷ് പങ്കുവച്ചിരുന്നു. എല്ലാവരോടും വാക്‌സിന്‍ എടുക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

നെട്രിക്കണ്‍

അതേസമയം നയന്‍താരയുടെ നെട്രിക്കണ്‍ റിലീസിന് തയ്യാറെടുക്കുകയാണ്. കൊറിയന്‍ ത്രില്ലറായ ബ്ലൈന്‍ഡിന്റെ റീമേക്കാണ് ചിത്രം. വിഗ്നേഷ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം വിഗ്നേഷ് സംവിധാനം ചെയ്യുന്ന കാത്തു വാക്കുളെ രണ്ട് കാതല്‍ ആണ് മറ്റൊരു നയന്‍താര ചിത്രം. ചിത്രത്തില്‍ വിജയ് സേതുപതിയും സമാന്തയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിഴല്‍ ആണ് നയന്‍താരയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകന്‍.

Recommended Video

ചിമ്പു, പ്രഭുദേവ, വിഘ്നേശ് ... ഇത്തവണ അത് നടക്കുമോ? | filmibeat Malayalam
അണ്ണാത്തെ


മൂക്കുത്തി അമ്മന്‍ ആയിരുന്നു നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. ചിത്രത്തില്‍ ദേവിയായിട്ടാണ് നയന്‍താര അഭിനയിച്ചത്. അണ്ണാത്തെയാണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. രജനീകാന്ത് ചിത്രമായ അണ്ണാത്തെയില്‍ കീര്‍ത്തി സുരേഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദര്‍ബാറിന് ശേഷം രജനീകാന്തും നയന്‍താരയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് അണ്ണാത്തെ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X