»   » നയന്‍താരയുടെ രഹസ്യങ്ങളെല്ലാം പുറത്തായി.. ഇനി ചിത്രങ്ങള്‍ കഥ പറയും.. ചിത്രം കാണാം!

നയന്‍താരയുടെ രഹസ്യങ്ങളെല്ലാം പുറത്തായി.. ഇനി ചിത്രങ്ങള്‍ കഥ പറയും.. ചിത്രം കാണാം!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്. പുതിയ ചിത്രമായ വേലൈക്കാരനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിനിടയില്‍ കാമുകന്‍ വിഘ്‌നേഷ് ശിവയുമായി രഹസ്യ വിവാഹം നടത്തിയെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫഹദിന്‍റെ ആശീര്‍വാദത്തോടെ നസ്രിയ എത്തും.. ഇനി പൃഥ്വിക്കും പാര്‍വതിക്കുമൊപ്പം.. നസ്രിയയുടെ കഥാപാത്രം?

ഇത്തവണയും നാദിര്‍ഷ ദിലീപിനെ കൈവിട്ടു.. ആത്മാര്‍ത്ഥ സുഹൃത്തിനോട് ഇങ്ങനെ ചെയ്യാമോ?

അഭിനയം അറിയില്ലെന്ന് പറഞ്ഞവരെ മാറ്റിപ്പറയിപ്പിച്ചു.. ട്രോളിയവരുടെ പ്രിയതാരത്തെ ജീവിതസഖിയാക്കി!

വിഘ്‌നേഷ് ശിവനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന നയന്‍സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിന് പിന്നാലെയാണ് പുതിയ ചിത്രങ്ങള്‍ എത്തിയിട്ടുള്ളത്. തൂവെള്ള നിറത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒപ്പം അജ്മീര്‍ സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളുമുണ്ട്.

വെള്ളയുടുപ്പില്‍ അതീവ സുന്ദരിയായി നയന്‍സ്

വെള്ള നിറത്തോട് പ്രത്യേക ഇഷ്ടമാണ് നയന്‍താരയ്ക്ക്. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ തൂവെള്ള നിറത്തിലുള്ള വസ്ത്രത്തലാണ് താരം എത്തുന്നതെന്നാണ് പാപ്പരാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.

പുതിയ ചിത്രവും വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നയന്‍സ്. നിമിഷങ്ങള്‍ക്കുള്ളിലാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുന്നത്. അത്രമേല്‍ സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

ചിത്രം കാണൂ

തൂവെള്ള നിറത്തിലുള്ള ഉടുപ്പണിഞ്ഞ ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അജ്മീര്‍ സന്ദര്‍ശനം നടത്തി

പുതിയ ചിത്രമായ വേലൈക്കാരനിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനായാണ് നയന്‍സും സംഘവും അജ്മീറില്‍ എത്തിയത്. തലയില്‍ തട്ടവുമായി നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍

തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി നയന്‍സ് മാറിക്കഴിഞ്ഞു. രാംചരണിനോടൊപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിനായി ആറ് കോടി രൂപയാണ് താരം ആവശ്യപ്പെട്ടത്.

പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കില്ല

സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളിലൊന്നും പങ്കെടുക്കാന്‍ അത്ര താല്‍പര്യമില്ലാത്ത താരം കൂടിയാണ്. എന്നാല്‍ അടുത്തിടെ ഒരു ചിത്രത്തിന് വേണ്ടി താരം ഈ നിലപാട് മാറ്റിയത് വിവാദമായിരുന്നു.

തുടക്കം മലയാളത്തിലൂടെ

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് നയന്‍താര അഭിനയത്തില്‍ തുടക്കം കുറിച്ചത്. ഡയാന മറിയം കുര്യന്‍ എന്നാണ് യഥാര്‍ത്ഥ പേര്. മലയാളത്തില്‍ നിന്നും അന്യഭാഷകളിലേക്ക് പ്രവേശിച്ചതോടെ താരം തെന്നിന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറുകയായിരുന്നു.

English summary
Nayanthara's latest photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam