»   » അഭിനയം അറിയില്ലെന്ന് പറഞ്ഞവരെ മാറ്റിപ്പറയിപ്പിച്ചു.. ട്രോളിയവരുടെ പ്രിയതാരത്തെ ജീവിതസഖിയാക്കി!

അഭിനയം അറിയില്ലെന്ന് പറഞ്ഞവരെ മാറ്റിപ്പറയിപ്പിച്ചു.. ട്രോളിയവരുടെ പ്രിയതാരത്തെ ജീവിതസഖിയാക്കി!

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനായി മാറിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ താരം പിന്നീട് നടത്തിയത് ഒന്നൊന്നര തിരിച്ചു വരവായിരുന്നു. മുന്‍നിര സംവിധായകരിലൊരാളായ ഫാസിലിന്റെ മകന്റെ സിനിമാ അരങ്ങേറ്റത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയപ്പോള്‍ ആരാധകര്‍ക്കും നിരാശയായിരുന്നു.

19മാത്തെ വയസ്സിലാണ് ഷാനുവെന്ന ഫഹദ് സിനിമയില്‍ തുടക്കം കുറിച്ചത്. സാമ്പത്തികമായി വന്‍പരാജയമായിരുന്ന കൈയ്യെത്തും ദൂരത്ത് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ പാളിപ്പോയ ആ താരം പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഫാസിലെന്ന സംവിധായകന്റെയും മലയാളികളുടെയും അഭിമാനം വാനോളമുയര്‍ത്തുന്ന നടനായി ഫഹദ് മാറുകയും ചെയ്തു.

ആറ് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി

ആദ്യ സിനിമയ്ക്ക് ശേഷം ആറ് വര്‍ഷം കഴിഞ്ഞാണ് ഫഹദ് ഫാസില്‍ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിയത്. കേരള കഫേയിലെ മൃത്യുഞ്ജയത്തിലൂടെയായിരുന്നു ആ തിരിച്ചു വരവ്. പത്ത് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ത്തിണക്കിയ കേരള കഫേയില്‍ മൃത്യുഞ്ജയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

നിരവധി കഥാപാത്രങ്ങള്‍

അതൊരു പുനര്‍ജന്‍മമായിരുന്നു . ഫഹദെന്ന നടന്‍ തൊടുന്നതെല്ലാം പൊന്നാക്കുന്നുവെന്നുള്ള നിലയിലേക്ക് കാര്യങ്ങള്‍ മാറുകയും ചെയ്തു. ചാപ്പാ കുരിശ്, കോക്ക്‌ടെയില്‍ തുടങ്ങിയ ചിത്രങ്ങളില്‍ സഹതാരമായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

നായകനായി മാറിയപ്പോള്‍

ആഷിഖ് അബു ചിത്രമായ 22 ഫീമെയിലിലെ സിറിലിനെയും ഡയമണ്ട് നെക്ലെയിസിലെ ഡോക്ടര്‍ അരുണ്‌നെയുമൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. നടനെന്ന രീതിയില്‍ ഫഹദിന്റെ മുന്നേറ്റം കൂടിയായിരുന്നു അത്.

വിമര്‍ശകരുടെ വായടിപ്പിച്ചു

അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ വിമര്‍ശകര്‍ക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുന്ന ഫഹദിനെയായിരുന്നു പിന്നീടങ്ങോട്ട് കണ്ടത്. ആവര്‍ത്തന വിരസതയില്ലാതെ ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി മുന്നേറുകയായിരുന്നു താരം.

അര്‍ഹിച്ച വിജയം നേടാതെ പോയപ്പോള്‍

തന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറേണ്ടിയിരുന്ന സിനിമ എട്ടുനിലയില്‍പൊട്ടിയപ്പോഴും സംയമനത്തോടെ നില്‍ക്കുകയായിരുന്നു താരം. അര്‍ഹിക്കുന്ന വിജയം തന്നെത്തേടിയെത്തുമെന്നുള്ള വിശ്വാസമായിരുന്നു ഇതിന് പിന്നില്‍.

ഒരേ സമയം മൂന്ന് വിജയ ചിത്രങ്ങള്‍

ചില സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒരേ സമയം മൂന്ന് ചിത്രങ്ങള്‍ മുപ്പത് കോടി നേട്ടമുണ്ടാക്കിയ കാഴ്ചയും ഫഹദ് സമ്മാനിച്ചു. ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മഹേഷിന്റെ പ്രതികാരം ഈ മൂന്ന് ചിത്രങ്ങള്‍ മികച്ച വിജയമാണ് സമ്മാനിച്ചത്.

സഹതാരത്തോട് ഇഷ്ടം വെളിപ്പെടുത്തിയപ്പോള്‍

അന്നയും റസൂലും സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ആന്‍ഡ്രിയയോട് പ്രണയെ തോന്നിയിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു. നായികയോട് ഇത് തുറന്നു പറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് തമിഴ് ജനത ഫഹദിനെ നന്നായി ട്രോളിയിരുന്നു.

ഇഷ്ടതാരത്തെ കെട്ടി

നായികയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞതിന് ട്രോളിയവര്‍ അടക്കം ഇഷ്ടപ്പെടുന്ന നസ്രിയയെത്തന്നെ ഫഹദ് ജീവിതസഖിയാക്കി. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു ഇവര്‍. മികച്ച കുടുംബജീവിതം നയിക്കുകയാണ് ഈ ദമ്പതികള്‍.

നസ്രിയയ്ക്ക് പൂര്‍ണ്ണ പിന്തുണ

വിവാഹ ശേഷമുള്ള നസ്രിയയുടെ തിരിച്ചു വരവിന് പൂര്‍ണ്ണ പിന്തുണയുമായി ഫഹദ് കൂടെയുണ്ട്. മികച്ച വേഷം ലഭിച്ചാല്‍ തിരിച്ചു വരുമെന്ന് താരവും വ്യക്തമാക്കിയിരുന്നു. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ താരം തിരിച്ച് വരികയാണ്.

English summary
Fahadh Fasil's film career, most important moments.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam