ആ വെല്ലുവിളി നസ്‌റിയയും ഏറ്റെടുത്തു, ഫോട്ടോ വൈറലാകുന്നു
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പുതിയ ഹാഷ് ടാഗാണ് '10yearchallenge. പത്ത് വര്‍ഷം കൊണ്ട് സംഭവിച്ച മാറ്റം ചിത്രങ്ങളിലൂടെ പ്രകടിപ്പിയ്ക്കുന്നതാണ് വെല്ലുവിളി. പല താരങ്ങളും വെല്ലുവിളി ഏറ്റെടുത്ത് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. നസ്‌റിയ നസീമും ആ വെല്ലുവിളി ഏറ്റെടുത്തു.

പത്ത് വര്‍ഷം കൊണ്ട് തനിയ്ക്ക് സംഭവിച്ച മാറ്റം രണ്ട് ചിത്രങ്ങളിലൂടെയാണ് നസ്‌റിയ ആരാധകര്‍ക്ക് കാണിച്ചു തന്നിരിയ്ക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് നസ്‌റിയയ്ക്ക് സംഭവിച്ചത് വലിയ വലിയ മാറ്റങ്ങളാണ്.
തിരമാലകള്‍ക്കിടയിലൂടെ നീന്തിത്തുടിച്ച് പ്രണവ് മോഹന്‍ലാല്‍! സര്‍ഫിങ്ങ് വീഡിയോ വൈറല്‍! കാണൂ!
അന്ന് സ്‌കൂള്‍ യൂനിഫോമിലായിരുന്നു നസ്‌റിയ. പിന്നീട് മലയാളത്തിന്റെ ബാലതാരമായും നായികയായും എത്തി. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറി. മലയാള സിനിമയിലെ സെന്‍സേഷണല്‍ ഹീറോ ഫഹദ് ഫാസിലുമായുളള വിവാഹം നടന്നു. അങ്ങനെ 2009 നും 2019 നും ഇടയില്‍ നസ്‌റിയയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.
നസ്‌റിയയുടെ ടന്‍ ഇയേര്‍സ് ചാലഞ്ചിന് ഒരു ലക്ഷത്തിലധികം ലൈക്കുകളും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്. നസ്‌റിയയ്ക്ക് ഒരു മാറ്റവുമില്ല, അന്നും ഇന്നും സുന്ദരിയായിരിയ്ക്കുന്നു എന്നിങ്ങനെയാണ് കമന്റുകള്‍.


Click it and Unblock the Notifications











