അമ്മയുടെ കല്യാണത്തിന് മകളെത്തി, മേഘ്‌നയെ കെട്ടിപ്പിടിച്ച് നസ്‌റിയ!!

Recommended Video

മേഘ്‌നയെ കെട്ടിപ്പിടിച്ച് നസ്‌റിയ!! | filmibeat Malayalam

അതെ, അമ്മയ്ക്ക് മുന്‍പേ മകളുടെ കല്യാണം കഴിയുക എന്നാല്‍ വിചിത്രമായ സംഭവം തന്നെയാണ്. സിനിമാ ഇന്റസ്ട്രിയില്‍ അതല്ല അതിനപ്പുറവും നടക്കും. നസ്‌റിയ നസീമിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയാറാവുന്നു. എന്നാല്‍ ഇന്നാണ് (മെയ് 2) നസ്‌റിയയുടെ ഓണ്‍സ്‌ക്രീന്‍ അമ്മയുടെ കല്യാണം കഴിഞ്ഞത്.

താരവിവാഹത്തിനൊരുങ്ങി ടോളിവുഡ്, മേഘ്‌നയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!
മേഘ്‌ന രാജിന്റെ കാര്യമാണ് പറയുന്നത്. മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നസ്‌റിയയുടെ അമ്മ വേഷത്തില്‍ എത്തിയ നടിയാണ് മേഘ്‌ന രാജ്. മേഘ്‌ന രാജും ചിരജ്ജീവി സര്‍ജ്ജയും തമ്മിലുള്ള ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹം ഇന്ന്, മെയ് രണ്ടിന് നടന്നു. ചടങ്ങിന് നസ്‌റിയ നസീം എത്തിയ ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.ഏപ്രില്‍ 30 ന് മേഘ്‌നയും ചിരജ്ജീവി സര്‍ജ്ജയും തമ്മിലുള്ള വിവ ാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരം നടന്നിരുന്നു. മേഘ്‌നയുടെ അമ്മ ക്രിസ്ത്യന്‍ വിശ്വാസി ആയതിനാലാണ് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാരത്തില്‍ മേഘ്‌നയുടെ വിവാഹം നടത്തിയത്. ഇന്ന്, മെയ് രണ്ടിന് ബെംഗലൂര് പാലസ് ഗ്രൗണ്ടില്‍ വച്ച് ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹവും നടന്നു.

മേഘ്ന രാജിന് പ്രണയസാഫല്യം

അട്ടഗര എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെ മേഘ്‌നയും സര്‍ജ്ജയും പ്രണയത്തിലാകുകയായിരുന്നു. വീട്ടുകാരുടെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയതോടെ അത് വിവാഹത്തിലെത്തി. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് അഭിമുഖമായ മേഘ്‌ന ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയായി മാറുകയായിരുന്നു.

വ്യത്യസ്ത ആചാരങ്ങളില്‍

ഹിന്ദു, ക്രിസത്യന്‍ ആചാരപ്രകാരമാണ് മേഘ്നയുടെ വിവാഹം നടത്തിയത്. ആദ്യം ക്രിസ്തീയ ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളായിരുന്നു നടന്നത്. പിന്നീടാണ് ഹിന്ദു ആചാരപ്രകാരം ചടങ്ങ് നടത്തിയത്. മേഘ്നയ്ക്ക് വീണ്ടും വിവാഹം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നസ്രിയയുടെ എന്‍ട്രി

ഫഹദുമായുള്ള വിവാഹത്തിന് ശേഷം ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും പൊതുവേദികളില്‍ തന്‍റെ കൃത്യമായ സാന്നിധ്യം നസ്രിയ അറിയിച്ചിരുന്നു. മേഘ്നയുടെ വിവാഹത്തിനെത്തിയ നസ്രിയയുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. മുടി മുറിച്ച് പുതിയ ലുക്കിലാണ് താരപത്നി എത്തിയിട്ടുള്ളത്.

ഒരുമിച്ച് അഭിനയിച്ചത്

അധികമാര്‍ക്കുമറിയാത്തൊരു ബന്ധമുണ്ട് ഇവര്‍ക്കിടയില്‍. നസ്രിയയുടെ അമ്മയായി മേഘ്ന രാജ് അഭിനയിച്ചിട്ടുണ്ട്. മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെയായിരുന്നു ഇത് സംഭവിച്ചു. പ്രമേയത്തില്‍ പുതുമയുണ്ടായിരുന്നുവെങ്കിലും സിനിമയ്ക്ക് വേണ്ടത്ര വിജയം ലഭിച്ചിരുന്നില്ല.

രണ്ട് വര്‍ഷത്തെ പ്രണയം

രണ്ട് വര്‍ഷത്തെ പ്രണയം

ചിരഞ്ജീവി സര്‍ജയും മേഘ്‌നയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളവരാണ് ഇരുവരും. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ താരവിവാഹം കൂടിയാണ് നടന്നത്.

മലയാളത്തിലെ തുടക്കം

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ തുടക്കം കുറിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മേഘ്‌നയ്ക്ക് നിരവധി അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നരേനൊപ്പം ഹല്ലേലുയ്യ എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

പൃഥ്വിക്കും അനൂപ് മേനോനുമൊപ്പം

പൃഥ്വിക്കും അനൂപ് മേനോനുമൊപ്പം

പൃഥ്വിരാജിന്റെയും അനൂപ് മേനോന്റെയും കൂടെ അഭിനയിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് മേഘ്‌നയ്ക്ക് ലഭിച്ചത്. മലയാളികള്‍ ഏറ്റെടുത്ത ചിത്രം കൂടിയായിരുന്നു മെമ്മറീസ്. മലയാളത്തില്‍ സജീവമല്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശക്തമായ ആരാധക പിന്തുണയാണ് മേഘനയ്ക്ക് ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X