»   » കൂടുതല്‍ മള്‍ട്ടിപ്ലക്‌സുകള്‍ വേണം: മോഹന്‍ലാല്‍

കൂടുതല്‍ മള്‍ട്ടിപ്ലക്‌സുകള്‍ വേണം: മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

കേരളത്തില്‍ കൂടുതല്‍ മള്‍ട്ടിപ്ലക്‌സുകള്‍ വേണമെന്ന് മോഹന്‍ലാല്‍. അങ്കമാലിയില്‍ കാര്‍ണിവല്‍ സിനിമാസ് മള്‍ട്ടിപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ലാല്‍. മലയാള സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും മലയാള സിനിമയ്ക്ക് മതിപ്പുണ്ടെന്നും ലാല്‍ പറഞ്ഞു.

Mohanlal

കൂടുതല്‍ മള്‍ട്ടിപ്ലക്‌സുകള്‍ ഉണ്ടാകുന്നതിനായി സര്‍ക്കാരും മറ്റ് ഏജന്‍സികളും മുന്‍കൈ എടുക്കണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.

അടുത്ത ചിങ്ങം ഒന്നിനുള്ളില്‍ കേരളത്തില്‍ 20 തീയേറ്ററുകള്‍ കൂടി തുടങ്ങുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയേറ്ററുകള്‍ നവീകരിക്കും. രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവില്‍ എല്ലാ തീയേറ്ററുകളിലും ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കുമെന്നും ഗണേഷ് അറിയിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, നടന്‍ ഇന്നസെന്റ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

English summary
Mohanlal said that we need more multiplex during the inauguration of 'Carnival Cinemas'at Angamaly on August 17th.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam