For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകൻ നാനോ: വേറിട്ട ഫസ്റ്റ് ലുക്കുമായി നീരജ് മാധവ് ചിത്രം ഗൗതമന്റെ രഥം

    |

    നീരജ് മാധവിന്റെയും നാനോയുടെയും എത്ര ദിവസത്തെ ഡേറ്റ് വേണ്ടി വരും? ഈ ചോദ്യത്തോടെ ആണ് ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ നിർമാണത്തിന് തുടക്കം കുറിച്ചത്. കാരണം മറ്റൊന്നുമല്ല, ചിത്രത്തിൽ നീരജ് മാധവിനൊപ്പം നായകനായെത്തുന്നത് ഒരു കുഞ്ഞു നാനോ കാറാണ്. പേരുപോലെ തന്നെ ഗൗതമന്റെ രഥം എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്യുന്നത്‌.രഥം തെളിച്ചു മുന്നേറുന്ന ഗൗതമനെയും കുടുംബത്തെയും കൂട്ടുകാരെയും ഉൾപ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ വെളിപ്പെടുത്തിക്കൊണ്ട് എന്താണ് ഗൗതമന്റെ രഥം എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

    Gauthamante Radham

    ഇത്ര വലിയൊരു 'സോറി നോട്ട്’ ആർക്കും അയച്ചിട്ടില്ല! രജനി ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് പൃഥ്വി

    നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിച്ചു വ്യത്യസ്തമായ കഥാ തന്തുവുമായി എത്തുന്ന ഗൗതമന്റെ രഥം കിച്ചാപ്പൂസ് എന്റെർറ്റൈന്മെന്റ്സ് ന്റെ ബാനറിൽ ഐ സി എൽ ഫിൻകോർപ് സി എം ഡി കെ.ജി.അനിൽകുമാർ ആണ് നിർമിച്ചിരിക്കുന്നത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ,ബേസിൽ ജോസഫ്,വത്സല മേനോൻ,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു , സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിയ്ക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക.

    ബുളളറ്റിൽ റോഷന്‍ ആന്‍ഡ്രൂസിന്റെ മാസ് വില്ലന്‍! പ്രതി പൂവന്‍കോഴി ടീസര്‍ പുറത്ത്

    വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.സംഗീതം നവാഗതനായ അങ്കിത് മേനോൻ . തികച്ചും നർമ്മത്തിന്റെ അകംബടിയോടെ ഏതൊരു കുടുംബത്തിനും ധൈര്യമായി വന്നു കണ്ട് ആസ്വദിയ്ക്കാൻ പറ്റുന്ന ഒരു സമ്പൂർണ്ണ കുടുംബ ചിത്രമായിരിക്കും ഗൗതമന്റെ രഥം എന്ന സംവിധായകന്റെ ഉറപ്പോടെ ജനുവരിയിൽ റിലീസിന് ഒരുങ്ങുകയാണ് ഗൗതമന്റെ രഥം.

    ഫസ്റ്റ്ലുക്ക്

    English summary
    neeraj madhav move Gauthamante Radham first look poster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X