മധുരരാജ 100 കോടി ക്ലബിലെത്തിയോ? ഫാന്‍സിന്റെ സംശയത്തിന് നെല്‍സണ്‍ ഐപ്പ് നല്‍കിയ മറുപടി? മാതൃകയാണ്!

Recommended Video

മധുരരാജ 100 കോടി ക്ലബിലെത്തിയോ?

മലയാളത്തിന്റെ നടനവിസ്മയങ്ങളിലൊന്നാണ് മമ്മൂട്ടി. 4 പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. സിനിമാമോഹമെന്ന ലക്ഷ്യവുമായി നടന്ന നിരവധി പേരാണ് അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കിയത്. നവാഗതനെന്നോ പരിചയസമ്പത്തുള്ളവരെന്നോ വേര്‍തിരിക്കാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. സ്വീകാര്യതയുടെ കാര്യത്തിലും പിന്തുണയിലും ഏറെ മുന്നിലാണ് മമ്മൂട്ടി. പ്രഖ്യാപനവേള മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായിരുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായാണ് അദ്ദേഹം എത്തിയത്. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12നായിരുന്നു സിനിമ റിലീസ് ചെയ്തത്.രാജയുടെ രണ്ടാംവരവിനും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

ഇങ്ങനെ സസ്‌പെന്‍സിടാതെ ശരിക്ക് പറഞ്ഞൂടേ? മകന്റെ പേര് പുറത്തുവിട്ട കുഞ്ചാക്കോ ബോബനോട് ആരാധകര്‍!
പുലിമുരുകനിലൂടെ മലയാള സിനിമയ്ക്ക് 100 കോടി നേട്ടം സമ്മാനിച്ച വൈശാഖ്-ഉദയ് കൃഷ്ണ ടീമിന്റെ അടുത്ത നേട്ടമാവുമോ മധുരരാജയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടക്കം മുതലേ സജീവമായിരുന്നു. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് നേടിയാണ് ചിത്രത്തിന്റെ മുന്നേറ്റം. ചിത്രം ഇതിനകം തന്നെ 100 കോടി ക്ലബില്‍ ഇടം പിടിച്ചുവെന്നും അധികം വൈകാതെ തന്നെ നിര്‍മ്മാതാവ് ഇക്കാര്യം സ്ഥിരീകരിച്ചെത്തുമെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മധുരരാജ 100 കോടി ക്ലബിലേക്കെത്തുമോയെന്ന സംശയവുമായി ആരാധകരെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് മമ്മൂട്ടിയുടെ ആരാധകന്‍ നിര്‍മ്മാതാവിനെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Madurajaja

മധുരരാജ 100 കോടി ക്ലബില്‍ കയറിയതിന്റെ ഒഫീഷ്യല്‍ പോസ്റ്റ് വന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ നമ്മുടെ കണക്കുകള്‍ മുഴുവന്‍ കിട്ടിയിട്ടില്ലെന്നും യൂറോപ്പില്‍ നിന്നൊക്കെയുള്ള റിപ്പോര്‍ട്ട് കിട്ടാനുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നമുക്ക് ചുമ്മാ തള്ളാന്‍ പറ്റില്ലല്ലോ, കണക്ക് കിട്ടും വരെ കാത്തിരിക്കൂ. 100 കോടി ഒഫീഷ്യല്‍ പോസ്റ്റ് ഉറപ്പായും വരുമല്ലോയെന്ന് ചോദിച്ചപ്പോള്‍ കിട്ടുന്നതെത്രയായാലും കൃത്യമായി വന്നിരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൃത്യമായ റിപ്പോര്‍ട്ടുകളുമായി കലക്ഷന്‍ വിവരം പുറത്തുവിടാനിരിക്കുന്ന അദ്ദേഹത്തിന്റെ നിലപാട് മാതൃകാപരമാണെന്നാണ് ആരാധകരും പറയുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: മമ്മൂട്ടിയുടെ ഫാന്‍സ് ഗ്രൂപ്പുകള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X