For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാത്തിരിപ്പ് അവസാനിച്ചു; പ്രിയപ്പെട്ട 'കൊള്ള സംഘം' എത്തി, ഈ ചോദ്യങ്ങളുടെ ഉത്തരം തേടി ആരാധകർ

  |

  ഒടുവില്‍ എല്ലാ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ സൂപ്പര്‍ഹിറ്റ് വെബ് സീരീസായ മണി ഹീസ്റ്റിന്റെ അഞ്ചാം സീസണിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് പുതിയ ഭാഗം റീലീസ് ചെയ്തത്. ഇതോടെ ലീവെടുത്തടക്കം സീരീസിനായി കാത്തിരുന്ന ആരാധകര്‍ നേരെ ഷോയിലേക്ക് കടന്നിരിക്കുകയാണ്.

  വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍

  തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന പ്രൊഫസറിന് രക്ഷപ്പെടാന്‍ സാധിക്കുമോ? പ്രൊഫസറുടെ പുറത്തു നിന്നുമുള്ള സഹായം ഇല്ലാതെ ടോക്കിയോയും സംഘവും എങ്ങനെ മുന്നോട്ട് പോവും? ബാങ്കിനുള്ളിലേക്ക് എത്തിയ ലിസ്ബണ്‍ എങ്ങനെയായിരിക്കും ഇനി സംഘത്തെ നയിക്കുക? എന്നെല്ലാമുള്ള ഒരുപാട് ചോദ്യങ്ങളുമായാണ് ഓരോ മണി ഹീസ്റ്റ് ആരാധകരും ഇന്ന് ഷോ കാണാനിരിക്കുന്നത്. അലീസിയയുടെ തന്ത്രങ്ങളെ എങ്ങനെ പ്രൊഫസറും സംഘവും അതിജീവിക്കും എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

  ഫൈനല്‍ സീസണിന്റെ ആദ്യ ഭാഗം പുറത്ത് വിടുന്നതിന് മുമ്പ് തന്നെ നാള്‍വഴികള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ബാങ്ക് ഓഫ് സ്‌പെയിനിനുള്ളില്‍ 100 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ് സംഘം. ഇതിനിടെ പിടിക്കപ്പെട്ട ലിസ്ബണിനെ രക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ പ്രൊഫസര്‍ അലീസിയയുടെ തോക്കിന്‍ മുനയുടെ മുന്നില്‍ നില്‍ക്കുകയാണ്. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഇതാദ്യമായി സംഘം നില്‍ക്കുകായണ്. കൊള്ളയായിരുന്നു ഇതുവരെ കണ്ടതെങ്കില്‍ ഇനി കാണാന്‍ പോകുന്നത് യുദ്ധമായിരിക്കുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ല.

  നാളുകളായി സോഷ്യല്‍ മീഡിയയില്‍ അവസാന സീസണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്തായിരിക്കാം പ്രൊഫസര്‍ക്ക് സംഭവിച്ചിട്ടുണ്ടാവുക മുതല്‍ പുതിയ അംഗങ്ങളെക്കുറിച്ചും ഒളിച്ചിരിക്കുന്ന ട്വിസ്റ്റുകളെക്കുറിച്ചുമെല്ലാം ആരാധകര്‍ തിയറികള്‍ നിരത്തിയിരുന്നു. ഈ തിയറികള്‍ ശരിയായിരുന്നുവോ എന്നറിയാനും ആരാധകര്‍ കാത്തിരിക്കുകയാണ്. നൈറോബിയെ കൊന്ന ഗാന്ഡിയയേയും സ്ഥിരം തലവേദനയായ ആര്‍ത്യൂറോയേയും ഇത്തവണ കൊല്ലണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ രക്തം വീഴ്ത്തരുതെന്നായിരുന്നു പ്രൊഫസര്‍ ഇതുവരെ പറഞ്ഞിരുന്നത്. പ്രൊഫസര്‍ തന്നെ പിടിക്കപ്പെട്ടതോടെ ലിസ്ബണ്‍ നേതൃത്വത്തിലേക്ക് എത്തിയതോടെ ഇനിയെന്താകും നടക്കുക എന്നത് കണ്ടറിയണം.

  അഞ്ചാം സീസണിന്റെ ഒന്നാം ഭാഗം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലും ആവേശത്തിലാണ്. അഞ്ച് എപ്പിസോഡുകളുള്ളതിനാല്‍ ഫുള്‍ റിവ്യുകള്‍ വരാന്‍ സമയം ആകുന്നേയുള്ളൂ. എങ്കിലും തങ്ങളുടെ ആവേശവും ആകാംഷയും ഇതുവരെ കണ്ടതിനെക്കുറിച്ചുള്ള അഭിപ്രായവുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. തുടക്കത്തിലെ സൂചനകള്‍ പ്രകാരം സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ളതാണ് പുതിയ സീസണ്‍ എന്നാണ് വ്യക്തമാകുന്നത്. ലിസ്ബണും ടോക്കിയോയും അകത്തും അലീസയ പുറത്തും നിന്ന് പരസ്പരം മത്സരിക്കുമ്പോള്‍ ആര് ജയിക്കുമെന്നത് കണ്ടറിയണം. പിടിക്കപ്പെട്ട പ്രൊഫസര്‍ എങ്ങനെയായിരിക്കും രക്ഷപ്പെടുക എന്നും ഇനി എല്ലാം നേരത്തെ തന്നെ മുന്‍കൂട്ടി കാണുന്ന ശീലം പ്രൊഫസര്‍ക്ക് ഇത്തവണയും ഗുണം ചെയ്യുമോ എന്നുമൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരമാണ് ആരാധകര്‍ തേടുന്നത്.

  സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ ആവേശം അറിയിച്ചിരിക്കുന്നത്. ജോലിയില്‍ നിന്നും ലീവെടുത്ത് കാത്തിരിക്കുകയായിരുന്നുവെന്നും ഇനി കണ്ട് തീര്‍ത്തിട്ടേ എണീക്കുന്നുള്ളൂവെന്നാണ് ചിലര്‍ പറയുന്നത്. ഇത്തവണ മൊത്തം വെടിയും പുകയും ആയിരിക്കുമെന്നാണ് തോന്നുന്നതെന്ന് ചിലര്‍ പറയുന്നു. കണ്ടവര്‍ കണ്ടവര്‍ മിണ്ടാതെയിരിക്കണമെന്നും ആവേശം മൂത്ത് സോഷ്യല്‍ മീഡിയയിലൂടെ സ്‌പോയിലറുകള്‍ പുറത്ത് വിടരുതെന്നും ഇതുവരെ കാണാന്‍ സാധിക്കാത്തവര്‍ പറയുന്നുണ്ട്.

  Money Heist: Part 5 | Date Announcement | Netflix | FilmiBeat Malayalam

  അതേസമയം മറ്റൊരു സങ്കടകരമായ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മണി ഹീസ്റ്റ് സീസണ്‍ 5ന്റെ ആദ്യ പാര്‍ട്ട് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തതിന് പിന്നാലെ ഓണ്‍ലൈനിലൂടെ പുറത്തായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല ഒടിടി റിലീസുകള്‍ക്കും ഈയ്യൊരു ദുരവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിനും ഇത്തരക്കാരെ കൊണ്ട് ശല്യമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Also Read: വളഞ്ഞിട്ട് ആക്രമിക്കപ്പെടേണ്ട ഒരു വിഭാഗം അല്ല മെഗാസീരിയൽ പ്രവർത്തകർ; വൈറൽ കുറിപ്പ് പങ്കുവെച്ച് നടി അശ്വതി

  അഞ്ചാം സീസണിന്റെ ഒന്നാം ഭാഗമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗം ഈ വര്‍ഷം ഡിസംബറിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരിക്കുന്നത്. അഞ്ചാം സീസണിന്റെ മുഴുവന്‍ ഭാഗവും ചിത്രീകരിച്ചു കഴിഞ്ഞതാണ്. ഈ സീസണോടെ സീരീസ് അവസാനിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

  Read more about: ott
  English summary
  Netflix's Money Heist Season 5 Part One Is Here Fans Are Thrilled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X