ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടും ആളുകള്‍ തിരിച്ചറിയാത്ത അവസ്ഥയുണ്ടായിരുന്നു; ശങ്കര്‍
മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ പേരും പ്രശസ്തിയും നേടുന്നതിനു മുന്‍പേ, നസീറിനും മധുവിനും സത്യനുമൊക്കെ ശേഷം ഇനി ശങ്കര്‍ ആണ് മലയാള സിനിമയുടെ ഭാവി വാഗ്ദാനം എന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. എന്നാല്‍ മുന്‍വിധികള്‍ക്ക് പ്രശസ്തിയില്ല എന്നും, ചില അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം എന്നും കാലം തെളിയിച്ചു.
അന്ന് ചിത്രത്തിലേ ഇല്ലാതിരുന്ന മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഇന്ന് മലയാള സിനിമയുടെ നിലനില്‍പ്പും ചിരിത്രവും ഭാവിയുമെല്ലാം. ശങ്കറിന്റെ വില്ലനായി മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രത്തില്‍ അഭിനയിച്ച മോഹന്‍ലാലിന്റെ വളര്‍ച്ച മലയാളികള്‍ കണ്‍മുന്നില്‍ കണ്ടതാണ്. അതോടൊപ്പം തളര്‍ന്ന് പോയി, ഇന്റസ്ട്രിയില്‍ നിന്ന് പതിയെ പതിയെ പിന്‍വലിഞ്ഞ ശങ്കറിനെ ആരും കണ്ടില്ല.
വിജയ് ചിത്രം ബ്രഹ്മാണ്ഡം തന്നെ! ബിഗിലിന്റെ മുടക്ക് മുതല്‍ ഇതുവരെ പറഞ്ഞതല്ല, ബജറ്റ് 180 കോടി

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉള്‍പ്പടെയുള്ള ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ആളുകള്‍ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് ശങ്കര്‍ പറയുന്നു. വെള്ളിയാഴ്ച ഷാര്‍ജ്ജയില്‍ നടക്കുന്ന യുഎഇ സംഗീത ആസ്വാദകരുടെ കൂട്ടായ്മയായ ഗള്‍ഫ് വോയിസിന്റെ മൂന്നാമത് മെഗാ ഷോയുടെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശങ്കര്‍.
ഇന്ന് നവമാധ്യമങ്ങളുടെ വികാസം നടീനടന്മാരെ എളുപ്പത്തില്‍ ജനകീയമാക്കിയെന്നും താനൊക്കെയുള്ള കാലം പോലെയല്ല എന്നും ശങ്കര്‍ പറഞ്ഞു. പുതിയ കാലത്തെ നടീനടന്മാര്‍ എന്തുകൊണ്ടും അനുഗ്രഹിക്കപ്പെട്ടവരാണ്. എന്നാല്‍ സിനിമയില്‍ പഴയകാല ആത്മബന്ധം ഇന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











