twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ക്കര്‍ ചിത്രത്തിന്റെ വിജയരഹസ്യം?

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/new-wave-mollywood-town-1-102196.html">« Previous</a>

    സാമ്പത്തിക ലാഭം മാത്രം മുന്നില്‍ക്കണ്ട് നിര്‍മിച്ച സെക്കന്റ് ഷോ ലക്ഷ്യം കണ്ടുവെന്ന് തന്നെ പറയാം. ചെലവ് ചുരുക്കി നിര്‍മിച്ചതാണ് നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ ഈ ചെറിയ സിനിമയെ സഹായിച്ചത്. സണ്ണി വെയ്ന്‍ എന്ന നടനെ കണ്ടെത്തലും ദുല്‍ക്കര്‍ സല്‍മാനെന്ന നടനെ നിലനിര്‍ത്താന്‍ സഹായിച്ചതും സെക്കന്റ് ഷോയുടെ ബോണസ് പോയിന്റുകളായി വിലയിരുത്താം.

    New eraM'town

    സിനിമയെന്നാല്‍ ഇവിടുത്തെ പലര്‍ക്കും ആഡംബര വിനോദ വ്യാപാര വ്യവസായമാണ്. നഷ്ടമായാലും ലാഭമായാലും കോടികള്‍ കണക്കുകളില്‍ വരണമെന്ന് അവരില്‍ പലരും കരുതുന്നു. എന്നാലിത് തെറ്റാണെന്ന് തെളിയിക്കുകയാണ് സെക്കന്റ് ഷോ പോലുള്ള ചെറുചിത്രങ്ങള്‍. അയല്‍പക്കമായ തമിഴകത്തെ സിനിമകള്‍ പോയ വഴിയ്ക്കാണ് ഇപ്പോള്‍ മലയാള സിനിമകളും ഗമിയ്ക്കുന്നത്. മെഗാസ്റ്റാറുകളും കൂറ്റന്‍ സെറ്റുകളുമെല്ലാം നിറഞ്ഞുനിന്ന കോളിവുഡിലിപ്പോള്‍ വിജയഗാഥ രചിയ്ക്കുന്നത് കൊച്ചു കൊച്ചു സിനിമകളാണ്.

    ശശികുമാറിന്റെ സുബ്രഹ്മണ്യപുരം മുതല്‍ക്കാണ് ഇങ്ങനെയൊരു ട്രെന്റിന് തുടക്കമായത്. ഒരുപറ്റം യുവപ്രതിഭകള്‍ ആരംഭിച്ച ഈ പരീക്ഷണം തമിഴകത്ത് വിപ്ലവമായി മാറുകയായിരുന്നു. ചെറിയ സിനിമകള്‍ നേടുന്ന ചെറിയ വിജയങ്ങള്‍ കൊണ്ട് തൃപ്തിപ്പെടുത്താന്‍ ഈ ചെറുപ്പക്കാര്‍ തയാറായി.

    ഇന്നിപ്പോള്‍ തമിഴ് സിനിമയുടെ നട്ടെല്ലായി നില്‍ക്കുന്നത് ഈ ചെറു സിനിമകളാണ്. കോവമ്പന്‍ താരങ്ങളുടെ വലിയ സിനിമകള്‍ ഉത്സവകാല സിനിമകളെന്ന ലേബലിലേക്ക് ചുരുങ്ങിപ്പോയിക്കഴിഞ്ഞു. സമാനമായ വിപ്ലവം തന്നെയാണ് നവധാര സിനിമകളെന്ന പേരില്‍ മലയാളത്തിലും സംഭവിയ്ക്കുന്നത്.

    സൂപ്പര്‍-മെഗാ താരങ്ങളുടെയും സംവിധായകരുടെയും സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണപ്പോള്‍ ചെറുപ്പക്കാരുടെ കൂട്ടായ്മയിലൊരുങ്ങിയ സിനിമകളാണ് വെന്നിക്കൊടി പാറിച്ചത്. ട്രാഫിക്കില്‍ തുടങ്ങി കോക്ക്‌ടെയിലിലും സാള്‍ട്ട് ആന്റ് പെപ്പറിലൂടെയുമെല്ലാം ശക്തിപ്രാപിച്ച നവതരംഗം 2012ല്‍ പൂര്‍ണതയിലെത്തുകയായിരുന്നു. സെക്കന്റ് ഷോയുടെ ലാഭക്കണക്ക് നിരത്തിയതും ഈ വിജയഗാഥയുടെ ഫോര്‍മുല പറയാനാണ്. ഓര്‍ഡിനറി, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്‌ലേസ് ഈ സിനിമകളുടെയെല്ലാം വിജയഫോര്‍മുല ഇത് തന്നെ...
    ആദ്യപേജില്‍
    സെക്കന്റ് ഷോ ലാഭമോ നഷ്ടമോ?

    <ul id="pagination-digg"><li class="previous"><a href="/news/new-wave-mollywood-town-1-102196.html">« Previous</a>

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X