കുറേക്കൂടി നന്നായി ഞെട്ടാമായിരുന്നു; ആ രംഗത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നിഖില വിമല്‍

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിഖില വിമല്‍. ബാലതാരമായി സിനിമയിലെത്തിയ നിഖില ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി. മലയാളത്തിലെ വലിയ താരങ്ങള്‍ക്കൊപ്പവും മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനും നിഖിലയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മഞ്ജു വാര്യര്‍ക്കും മമ്മൂട്ടിയ്ക്കും ഒപ്പം നിഖില വിമല്‍ അഭിനയിച്ച ചിത്രമായിരുന്നു ദ പ്രീസ്റ്റ്.

ബോളിവുഡിലെ താരസുന്ദരിയാകാന്‍ മറ്റൊരു താരപുത്രി; ഷനായ കപൂറിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍

ഹൊറര്‍ ചിത്രമായിരുന്ന ദ പ്രീസ്റ്റില്‍ വൈദികനായാണ് മമ്മൂട്ടി അഭിനയിച്ചത്. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് നിഖില ചെയ്തത്. ഹൊറര്‍ ചിത്രമായിരുന്ന ദ പ്രീസ്റ്റ് ധാരാളം വിഎഫ്എക്‌സ് രംഗങ്ങളുള്ള സിനിമയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ ഏതെങ്കിലും രംഗം കുറേക്കൂടി നന്നാക്കി ചെയ്യാമായിരുന്നുവെന്ന് തോന്നിയിരുന്നുവോ എന്നാണ് നിഖില പറയുന്നത്.

നിര്‍ണയാകമായ രംഗം

ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസ് തുറന്നിരിക്കുന്നത്. കുറച്ച് ബുദ്ധിമുട്ടി ചെയ്ത സീന്‍ ആ എക്‌സോര്‍ഷന്‍ രംഗമായിരുന്നു. അത് പത്ത് പതിനഞ്ച് ദിവസം കൊണ്ട് എടുത്ത രംഗമാണ്. ആ സീന്‍ ചെയ്യുന്ന സമയത്ത് എല്ലാ ദിവസവും കൃത്യ സമയത്ത് എല്ലാ താരങ്ങളും ഉണ്ടായിരിക്കുക എന്നതൊക്കെ വളരെ നിര്‍ണായകമായിരുന്നു. സിനിമയ്ക്കും ക്രൂവിനും ഏറ്റവും നിര്‍ണയാകമായ രംഗമായിരുന്നുവെന്നും നിഖില പറയുന്നു.

ഗ്രീന്‍ മാറ്റില്‍

കൂടുതലും ഗ്രീന്‍ മാറ്റില്‍ ചിത്രീകരിച്ച രംഗമായിരുന്നു അത് ചിത്രത്തിന്റെ സംവിധായകന്‍ ജോഫിന്‍ വന്ന് പറയും, ഞെട്ടണം എന്നൊക്കെ. ഒരു സാധനം വരും അപ്പോള്‍ ഞെട്ടണം എന്നൊക്കെ. പക്ഷെ എന്താണ് വരുന്നതെന്നൊന്നും നമുക്കറിയില്ല. തീയേറ്ററില്‍ നിന്നും കണ്ടപ്പോഴാണ് ഓ ഇതിനായിരുന്നുവോ ഞാന്‍ ഞെട്ടിയത് എന്ന് മനസിലാകുന്നത്. എന്നാല്‍ കുറച്ചുകൂടി ഞെട്ടാമായിരുന്നുവെന്ന് തോന്നിയെന്നും നിഖില പറയുന്നു. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ചായിരുന്നു നിഖില മനസ് തുറന്നത്.

ദ പ്രീസ്റ്റ്

കൊറോണക്കാലത്തെ മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രമായിരുന്നു ദ പ്രീസ്റ്റ്. മഞ്ജുവും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ എന്നതും ദ പ്രീസ്റ്റിന്റെ സവിശേഷതയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജോഫിന്റെ തന്നെയാണ് തിരക്കഥയും. ബേബി മോണിക്കയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. മാര്‍ച്ചില്‍ തീയേറ്ററിലെത്തിയ ചിത്രം പിന്നീട് ആമസോണ്‍ പ്രൈമിലൂടെ ഒടിടിയിലും റിലീസ് ചെയ്യുകയായിരുന്നു.

Recommended Video

Nikila vimal remembering her father's friendship with KR Gauriyamma | FilmiBeat Malayalam
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയായിരുന്നു നിഖിലയുടെ അരങ്ങേറ്റം. ലവ് 24X7 എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, ഒരു യമണ്ടന്‍ പ്രേമകഥ, തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സിനിമകളാണ് ഇനി നിഖിലയുടേതായി പുറത്തിറങ്ങാനുള്ളത്. ദ പ്രീസ്റ്റ് തന്നെയായിരുന്നു അവസാനം പുറത്തിറങ്ങിയ സിനിമ. രംഗ, കൊത്ത്, മധുരം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X