മമ്മൂക്കയെ കണ്ണുവച്ചതോ വായ് നോക്കിയതോ അല്ല; 'വൈറല്‍ നോട്ട'ത്തെ കുറിച്ച് നിഖില വിമല്‍

ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സംഭവമായിരുന്നു നടി നിഖില വിമല്‍ മമ്മൂട്ടിയെ നോക്കുന്ന ചിത്രം. പുതിയ ചിത്രമായ ദ പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ നിന്നുമുള്ള ചിത്രമാണ് വൈറലായി മാറിയത്. പിന്നാലെ ട്രോളുകള്‍ നിറയുകയായിരുന്നു. നിഖിലയുടെ നോട്ടത്തെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത് എത്തുകയായിരുന്നു.

ധാരാളം മീമുകളാണ് നിഖിലയുടെ നോട്ടവുമായി ബന്ധപ്പെട്ട് ഇറങ്ങിയത്. നടി ഐശ്വര്യ ലക്ഷമിയടക്കം നിഖിലയെ ട്രോളിയിരുന്നു. ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. ഇപ്പോഴിതാ തന്റെ നോട്ടത്തെ കുറിച്ച് നിഖില തന്നെ മനസ് തുറക്കുകയാണ്. റേഡിയോ മിര്‍ച്ചിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസ് തുറന്നിരിക്കുന്നത്.

Nikhila Vimal

താന്‍ മമ്മൂക്കയെ വായ് നോക്കുകയായിരുന്നില്ലെന്ന് നിഖില പറയുന്നു. സത്യത്തില്‍ താന്‍ മമ്മൂട്ടി പറയുന്നത് ശ്രദ്ധിക്കുകയായിരുന്നുവെന്നാണ് നിഖില പറയുന്നത്. അതേസമയം താന്‍ അത്യാവശ്യം വായ് നോക്കുന്ന കൂട്ടത്തില്‍ തന്നെയാണെന്നും നിഖില പറയുന്നുണ്ട്. താരത്തിന്റെ രസകരമായ മറുപടി ശ്രദ്ധ നേടുകയാണ്.

'ഞാന്‍ അത്യാവശ്യം വായ് നോക്കാറുണ്ട്. പക്ഷെ അന്ന് ഞാന്‍ മമ്മൂക്കയെ വായ് നോക്കുവായിരുന്നില്ല. അദ്ദേഹം എന്തോ സംസാരിക്കുകയായിരുന്നു. ഞാനത് കേട്ടു കൊണ്ട് ഇരിക്കുകയായിരുന്നു. കറക്ട് ടൈമിലെടുത്തത് കൊണ്ട് അത് വായ് നോട്ടം പോലെ ആയതാണ്' നിഖില പറയുന്നു.

'ഭയങ്കര എക്‌സൈറ്റഡായി കേട്ടു കൊണ്ടിരിക്കുകയായിരുന്നു സത്യത്തില്‍. തീയേറ്ററില്‍ പോയപ്പോള്‍ കുറച്ച് മമ്മൂക്ക ഫാന്‍സ് അടുത്തു വന്നു. എന്നോട് ദേഷ്യമായിരുന്നുവെന്ന് പറഞ്ഞു. ഞങ്ങളുടെ മനസിലുള്ള മമ്മൂക്കയെയാണ് ഇങ്ങനെ നോക്കിയത് പോലും. പിന്നെ ഞങ്ങള്‍ക്ക് ഭയങ്കര ഇഷ്ടം വന്നുവെന്നും അവര്‍ പറഞ്ഞു' നിഖില കൂട്ടിച്ചേര്‍ത്തു.

ബീച്ച് ലുക്കില്‍ പൊളിച്ച് ശാലിനി പാണ്ഡെ

എല്ലാ മമ്മൂക്ക ആരാധകരോടും പറയാനുള്ളത് ഞാന്‍ കണ്ണുവെക്കുകയായിരുന്നില്ല എന്നാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു. അതേസമയം ദ പ്രീസ്റ്റ് മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ലോക്ക്ഡൗണിന് ശേഷം തീയേറ്ററിലെത്തിയ ആദ്യ സൂപ്പര്‍താര ചിത്രത്തിന് പ്രേക്ഷകരുടെ കൈയ്യടി നേടാന്‍ സാധിച്ചിട്ടുണ്ട്.

Recommended Video

മമ്മൂക്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിഖില

മമ്മൂട്ടി വൈദികനായി എത്തുന്ന ചിത്രത്തില്‍ നിഖില വിമലും മഞ്ജുവാര്യരും ബേബി മോണിക്കയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച സിനിമയാണിത്.

Read more about: mammootty nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X