മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നിഖില
കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത പ്രീസ്റ്റ് ഒരു ത്രില്ലര്‍ സിനിമയാണ്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എങ്ങും ലഭിക്കുന്നത്. പ്രീസ്റ്റിലെ പ്രധാന വേഷങ്ങളില്‍ ഒന്ന് അവതരിപ്പിച്ചത് നിഖില വിമല്‍ ആയിരുന്നു.
ബാലതാരമായാണ് നിഖില സിനിമയിലെത്തുന്നത്. പിന്നീട് നായികയായി മാറി. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. ദ പ്രീസ്റ്റിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് നിഖില വിമല്‍ ഫില്‍മിബീറ്റ് മലയാളത്തില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തെ കുറിഷും ഷൂട്ടിങ് അനുഭവത്തെ കുറിച്ചുമെല്ലാം നിഖില അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്.

കൊവിഡിന് മുമ്പും ശേഷവും ചിത്രീകരണം നടന്ന സിനിമയാണ് പ്രീസ്റ്റ്. ആ്ദ്യം നല്ല റിലാക്‌സ് ആയാണ് ചിത്രീകരിച്ചത്. എ്ന്നാല്‍ കോവിഡാനന്തര കാലത്ത് തീര്‍ത്തും പുതിയൊരു അനുഭവമായിരുന്നു ചിത്രീകരണമെന്നും നിഖില പറയുന്നു. ഇതിനിടെ നിഖിലയ്ക്ക് കൊവിഡും ബാധിച്ചിരുന്നു. വൈറല്‍ ഫീവറിന്റെ ലക്ഷണങ്ങളായിരുന്നു തനിക്കുണ്ടായിരുന്നതെന്നും മണവും രുചിയും നഷ്ടമായിരുന്നുവെന്നും നിഖില പറഞ്ഞു.
നെഗറ്റീവ് ആകാന്‍ കുറച്ച് സമയമെടുത്തിരുന്നു. അതിനാല്‍ ആരോഗ്യ വകുപ്പില്‍ നിന്നും സ്ഥിരം വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നുവെന്നും നിഖില പറയുന്നു. പ്രീസ്റ്റിലേക്ക് എത്തിയതിനെ കുറിച്ചും നിഖില പറയുന്നുണ്ട്. ചിത്രത്തിലുള്ളവരില്‍ ജോഫിന്‍ ആദ്യം കഥ പറഞ്ഞത് തന്നോടായിരിക്കുമെന്നും നിഖില പറയുന്നു. ജോഫിനെ നാളുകളായി അറിയാമെന്നും താരം പറയുന്നു.
സെക്കന്റ് ഷോയൊക്കെ തുടങ്ങിയ സാഹചര്യത്തില്‍ ആളുകള്‍ തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് നിഖിലയുടെ പ്രതീക്ഷ. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു. മമ്മൂക്ക കുറച്ച് സീരിയസ് ആയിരിക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ അല്ലായിരുന്നുവെന്നും കൂളായിട്ട് തന്നെ പോയെന്നും നിഖില പറയുന്നു. കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല കംഫര്‍ട്ട് ആയിരുന്നുവെന്നും നടി പറയുന്നു.
ഗ്ലാമറിന്റെ മറുവാക്ക്; ഹോട്ട് ചിത്രങ്ങളുമായി അലാന പാണ്ഡ
കൂടെ അഭിനയിച്ചവരില്‍ ഏറ്റവും പെട്ടെന്ന് കമ്പനിയാകാന്‍ സാധിക്കുക ആസിഫ് അലിയാണെന്നാണ് നിഖില പറയുന്നത്. പിന്നെ നിഖില പറയുന്ന പേര് വിനീത് ശ്രീനിവാസന്റേതാണ്. തനിക്ക് കാണണം എന്ന് ഒരുപാട് ആഗ്രഹമുള്ള വ്യക്തി കമല്‍ഹാസനാണെന്നാണ് നിഖില പറയുന്നത്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുമെല്ലാം സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നും നിഖില പറയുന്നു.


Click it and Unblock the Notifications