'ഞാന്‍ സിനിമയില്‍ കൊണ്ടു വന്ന കുട്ടി എന്നെ ചോദ്യം ചെയ്യുന്നു!! നിമിഷയെ ട്രോളി ദിലീഷ് പോത്തൻ
പ്രതികരിക്കാനുളളത് മുഖ നോക്കി തന്നെ പ്രതികരിക്കണമെന്നും താരം പറഞ്ഞു.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ധൈര്യ പൂർവ്വം കന്നു വന്ന യുവ നടിയാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയിൽ മികച്ച സ്ഥാനം ഉണ്ടാക്കിയെടുക്കാൻ നിമിഷയ്ക്ക് കഴിഞ്ഞിരുന്നു. ദിലീഷ് പോത്തൻ, സുരാജ്, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം മികച്ച പ്രകടനമായിരുന്നു നിമിഷയും കാഴ്ചവെച്ചത്.ഒരു പുതുമുഖതാരമാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു തൊണ്ടി മുതലിലെ പ്രകടനം. സിനിമയിലെ സൂപ്പർ താരങ്ങളോടൊപ്പം കന്നി ചിത്രം ചെയ്യുക എന്നത് അധികം ആർക്കും ലഭിക്കാത്ത ഭാഗ്യമാണ്.
പ്രേക്ഷകർ കാത്തിരുന്ന ആ ഗാനമെത്തി!! കൊണ്ടോരാം പാട്ടിൽ അതിസുന്ദരിയായി മഞ്ജു , കാണൂ
തൊണ്ടി മുതലും ദൃക്സാക്ഷിയെന്ന ചിത്രത്തിലൂടെ തന്നെ താനൊരു മികച്ച അഭിനേത്രിയാണെന്ന് താരം തെളിയിച്ചിരുന്നു. ശ്രീജ എന്ന ഒറ്റ കഥാപാത്രത്തിലൂടെ നിമിഷ പ്രേക്ഷകരുടെ പ്രിയങ്കരിയായി. മികച്ച അഭിനേത്രിയായിട്ടു പോലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് നിമിഷ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിമിഷയെ ആദ്യം സിനിമയിലേയ്ക്ക് കൈപിടിച്ച് കൊണ്ടു വന്നത് ദിലീഷ് പോത്തനായിരുന്നു. അദ്ദേഹത്തിനോടൊപ്പമുളള അഭിനയ മുഹൂർത്തത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയിലെ ഗോഡ്ഫാദർ
സിനിമ ലോകത്തിലേയ്ക്ക് നിമിഷയെ കൈ പിടിച്ച് കയറ്റിയത് ദിലീഷ് പോത്തൻ എന്ന സംവിധായകനാണ്. തൊണ്ടി മുതലും ദൃക്സാക്ഷി എന്ന ചിത്രത്തിലാണ് നിമിഷ ആദ്യമായി അഭിനയിച്ചത്. ദിലീഷ് പോത്തനോടൊപ്പം അഭിനയിച്ച നിമിഷത്തെ അവിസ്മരണീയ മൂഹൂർത്തമെന്നാണ് താരം വിശേഷിപ്പിക്കുന്നത്. മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.

അഭിഭാഷകയായി നിമിഷ
ചിത്രത്തിൽ അഭിഭാഷകയായിട്ടാണ് നിമിഷ പ്രത്യക്ഷപ്പെട്ടത്. പോത്തേട്ടന്റെ കഥാപാത്രത്തിനെ ക്രോസ് വിസ്താരം ചെയ്യുന്ന സീനായിരുന്നു അത്. ആ സീൻ ചെയ്യുമ്പോൾ അദ്ദേഹം എന്നെ ഒരുപാട് കളിയാക്കിയിരുന്നു. ഞാൻ സിനിമയിൽ കൊണ്ടുവന്ന കുട്ടിയാണ് ഇപ്പോൾ എന്നെ ക്രോസ് വിസ്താരം ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആ സീൻ എടുക്കുമ്പോൾ ഞങ്ങൾ രണ്ടു പേരും അഭിനേതാക്കൾ മാത്രമായിരുന്നു. എന്നെ സംബന്ധിച്ചടത്തോളം അത് ജീവിതത്തിലെ അവിസ്മരണീയമായ മൂഹൂർത്തമായിരുന്നുവെന്നും നിമിഷ പറയുന്നു.

സിനിമയിൽ നിന്നുള്ള പ്രശ്നങ്ങൾ
സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിൽ മീടൂ ക്യാംപെയ്നെ കുറിച്ചും സിനിമയിലെ വനിത സംഘടനയെ കുറിച്ചും നിമിഷ വ്യക്തമാക്കി. സിനിമ രംഗത്ത് നിന്ന് വലിയ പ്രശ്നങ്ങളൊന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. കൂടാതെ പുതിയ സംഘടന ഉയർത്തുന്ന പ്രശ്നങ്ങൾക്ക് പ്രതിവിധി പെട്ടെന്ന് ഉണ്ടാവണമെന്നില്ല. സ്ത്രീകൾക്ക് നേരെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പെട്ടെന്ന് തന്നെ പ്രതികരിക്കണം. അതിന് വേണ്ടി കാത്തിരിക്കരുത്. കൂടാതെ പ്രതികരിക്കാനുളളത് മുഖ നോക്കി തന്നെ പ്രതികരിക്കണമെന്നും താരം പറഞ്ഞു.

മികച്ച ചിത്രങ്ങൾ
2017 ലായിരുന്നു നിമിഷ സിനിമയിൽ ചുവട് വെച്ചത്. എന്നാൽ ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റായിരുന്നു. അതിനു ശേഷം താരം അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നു. വളരെ കുറച്ച് സിനിമകൾ മാത്രമാണ് നിമിഷയുടെ കൈകളിലുളളത്. എല്ലാം ഹിറ്റുകൾ ആണെങ്കിൽ പോലും വാരി വലിച്ച് സിനിമ ചെയ്യാൻ താരത്തിന് താൽപര്യമില്ല. കഥയ്ക്കും കഥാപാത്രത്തിനും പ്രധാന്യം നൽകിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. .


Click it and Unblock the Notifications