നിമിഷ സജയന്‍ ബോളിവുഡിലേക്ക്; അരങ്ങേറ്റം ഒനിറിന്റെ സിനിമയിലൂടെ
മലയാളത്തിലെ യുവനടിമാരില്‍ മുന്നിലാണ് നിമിഷ സജയന്‍. വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനയ പ്രതിഭയെ അടയാളപ്പെടുത്തിയ നടി. സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടാനും നിമിഷയ്ക്ക് സാധിച്ചിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്തും ചര്‍ച്ചയായി മാറിയിരുന്നു നിമിഷ. ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് മറ്റൊരു വാര്‍ത്തയും എത്തിയിരിക്കുകയാണ്. നിമിഷ ബോളിവുഡിലേക്ക് എന്നതാണ് ആ വാര്‍ത്ത.
വര്‍ക്കൗട്ട് മോഡില്‍ ദീപിക ദാസ്; കിടിലന്‍ ചിത്രങ്ങള്‍ കാണാം
ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം. വി ആര്‍ എന്നാണ് ചിത്രത്തിന്റെ പേര്. 2011 ല്‍ ഒനിര്‍ സംവിധാനം ചെയ്ത ഐ ആം ലൈക് ഐ ആം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വി ആര്‍. ഈ ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിലെത്തുന്നത്. വാര്‍ത്ത പുറത്ത് വന്നതും ആരാധകര്‍ ആവേശത്തിലാണ്. വിശദമായി വായിക്കാം.

നാല് വ്യത്യസ്ത കഥകള്‍ പറയുന്ന ആന്തോളജി ചിത്രമാണ് വി ആര്‍. ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചു വരികയാണ്. സെപ്റ്റംബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ നിമിഷയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട് എന്നീ സിനിമകളിലെ പ്രകടനം കേരളത്തിന് പുറത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ബോളിവുഡ് താരം വിദ്യ ബാലനടക്കം നിമിഷയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇതാണ് നിമിഷയുടെ ബോളിവുഡ് എന്‍ട്രിയ്ക്ക് കാരണമായത്.

അതേസമയം നിമിഷയുടെ പുതിയ സിനിമയായ മാലിക് റിലീസിന് തയ്യാറെടുക്കുകയാണ്. ജുലൈ 15ന് ആമസോണ്‍ പ്രൈമിലൂടെയാണ് മാലിക്കിന്റെ റിലീസ്. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാണ്. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. കഴിഞ്ഞ ദിവസം മാലിക്കിന്റെ ടീസര്‍ പുറത്ത് വന്നിരുന്നു

ഇതിനിടെ ഇംഗ്ലീഷ് ചിത്രത്തിലും നിമിഷ അഭിനയിച്ചിരുന്നു. നതാലിയ ശ്യാം ഒരുക്കുന്ന ഇംഗ്ലീഷ്-ഇന്ത്യന്‍ സിനിമയായ ഫൂട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ എന്ന ചിത്രത്തിലാണ് നിമിഷ അഭിനയിച്ചത്. ചിത്രത്തില്‍ ബോളിവുഡ് താരം ആദില്‍ ഹുസൈനും അഭിനയിച്ചിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷയുടെ അരങ്ങേറ്റം. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പമായിരുന്നു നിമിഷ അഭിനയിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാന്‍ നിമിഷയ്ക്ക് സാധിച്ചു.
Recommended Video

പിന്നാലെ ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, ചോല തുടങ്ങിയ സിനിമകള്‍ ചെയ്തു. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നിമിഷയെ തേടിയെത്തുന്നത്. നിമിഷയുടെ അച്ഛനും അമ്മയും കൊല്ലം സ്വദേശികളാണെങ്കിലും നിമിഷ ജനിച്ചതും വളര്‍ന്നതും മുംബൈയിലായിരുന്നു. 2017 ല്‍ അരങ്ങേറിയ നിമിഷ ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. തുറമുഖം ആണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ. നിവീന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം രാജീവ് രവിയാണ്.


Click it and Unblock the Notifications











