മിഖായേല്‍ ഒടിയന് പഠിക്കുവാണോ? ഇരുട്ടിന്റെ മറവില്‍ നിവിന്‍ പോളി! ഫസ്റ്റ് ലുക്ക് വൈറല്‍! കാണൂ!
Recommended Video

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് നിവിന്‍ പോളി. കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ പ്രഖ്യാപിച്ച മിഖായേലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പോസ്റ്റര്‍ പുറത്തുവിടുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് നേരത്തെ തന്നെ നല്‍കിയിരുന്നു. കൃത്യസമയത്ത് തന്നെയാണ് പോസ്റ്ററെത്തിയത്. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും ഒരുക്കുന്ന സിനിമയാണ് മിഖായേല്‍. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജിമയാണ് നായികയായി എത്തുന്നത്.
സിദ്ദിഖ്, അശോകന്‍, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, ഷാജോണ്‍, ശാന്തി കൃഷ്ണ, കെപിഎസി ലളിത തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഇരുട്ടില്‍ മറഞ്ഞ് നില്‍ക്കുന്ന തരത്തിലുള്ള നിവിനെയാണ് പോസ്റ്ററില്‍ കാണുന്നത്. അച്ചായന്‍ കിടുക്കിയെന്ന തരത്തിലുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. പുലിമുരുകന് ശേഷം നൂറുകോടി ക്ലബിലേക്ക് കായംകുളം കൊച്ചുണ്ണിയും എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ സംവിധായകനായ ഹനീഫ് അദേനിയും നിവിനും ആദ്യമായി ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ ആവേശം ഇരട്ടിച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നുണ്ട്. വില്ലനായാണ് താരമെത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.


Click it and Unblock the Notifications