മരണത്തേക്കാള്‍ വലിയ വേദന! വിവാഹ മോചിതനായി മലയാളത്തിന്റെ സ്വന്തം ഗന്ധര്‍വ്വന്‍

ധനുഷിന്റേയും ഐശ്വര്യയുടേയും വിവാഹ മോചന വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വിവാഹ മോചന വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ധനുഷും ഐശ്വര്യയും തങ്ങളുടെ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനായിരുന്നു ഇന്നലെ അവസാനമിട്ടത്. ഇപ്പോള്‍ ചര്‍ച്ചയായി മാറുന്ന വിവാഹ മോചനം നടക്കുന്നതും നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ്. നിതീഷ് ഭരദ്വാജാണ് വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുന്നത്. ആ പേര് ചിലപ്പോള്‍ മലയാളികള്‍ക്ക് പെട്ടെന്ന് മനസിലായില്ലെന്ന് വരില്ലെങ്കിലും ഗന്ധര്‍വ്വന്‍ എന്ന് പറഞ്ഞാല്‍ മലയാളികളുടെ മനസിലേക്കും ആ മുഖം കടന്നു വരും.

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ നടനാണ് നിതീഷ് ഭരദ്വാജ്. മഹാഭാരത, കൃഷ്ണ തുടങ്ങിയ പരമ്പരകളിലൂടെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചും ആരാധകരുടെ മനസില്‍ ഇടം നേടിയ നടനാണ് നിതീഷ്. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് നിതീഷും ഭാര്യ സ്മിത ഗേറ്റും പിരിയുന്നത്. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെക്കുറിച്ച് നിതീഷ് മനസ് തുറന്നത്. 2019 സെപ്തംബര്‍ മുതല്‍ തന്നെ തങ്ങള്‍ പിരിഞ്ഞാണ് കഴിയുന്നതെന്നും വിവാഹ മോചനത്തിനായി കോടതി സമീപിച്ചിരിക്കുകയാണെന്നും നിതീഷ് അറിയിക്കുന്നു.

മരണത്തേക്കാള്‍ വേദന

''അതെ ഞാന്‍ വിവാഹ മോചനത്തിന് മുംബൈയിലെ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. 2019 ലായിരുന്നു കോടതിയിലെത്തിയത്. കാര്യങ്ങള്‍ ഇപ്പോള്‍ കോടതിയിലാണ്. എന്തുകൊണ്ടാണ് ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. ചിലപ്പോഴൊക്കെ വിവാഹ മോചനം എന്നത്ത മരണത്തേക്കാള്‍ വേദന നിറഞ്ഞതായി മാറിയേക്കും കാരണം നമ്മള്‍ ജീവിക്കേണ്ടി വരിക തകര്‍ന്ന ഹൃദയവുമായിട്ടായിരിക്കും'' എന്നായിരുന്നു വിവാഹ മോചനത്തെക്കുറിച്ച് നിതീഷ് പറഞ്ഞത്. നിതീഷിന്റെ മുന്‍ ഭാര്യ ഐഎസ ഉദ്യോഗസ്ഥയാണ്. ഇരുവര്‍ക്കും ഇരട്ടകളായിരുന്നു ജനിച്ചത്. രണ്ട് പേരും പെണ്‍കുട്ടികളാണ്. മക്കള്‍ ഇപ്പോള്‍ അമ്മയോടൊപ്പം ഇന്‍ഡോറിലാണ് താമസിക്കന്നത്. നേരത്തെ നിതീഷ് മോനിഷ പട്ടേലിനെ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ 2005 ല്‍ ഇരുവരും പിരിയുകയായിരുന്നു. 2009 ലാണ് നിതീഷും സ്മിതയും വിവാഹം കഴിക്കുന്നത്.

ഞാന്‍ ഗന്ധര്‍വ്വന്‍

സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നിതീഷിനെ ആരാധകര്‍ ഓര്‍ത്തിരിക്കുന്നത് പുരാണ സീരിയലുകളിലൂടെയാണ്. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായി മാറുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ സംവിധാന ചെയ്തത് പി പത്മരാജന്‍ ആയിരുന്നു. സുപര്‍ണ ആനന്ദ് ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും ചിത്രം പിന്നീട് കള്‍ട്ട് ക്ലാസിക് ആയി മാറുകയായിരുന്നു. പത്മരാജന്റെ അവസാന സിനിമ കൂടിയായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍.

Recommended Video

പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam
ധനുഷും ഐശ്വര്യയും

അതേസമയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ധനുഷും ഐശ്വര്യയും തങ്ങള്‍ പിരിയുകയാണെന്ന് അറിയിച്ചത്. 'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു അത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. എന്നായിരുന്നു ഇരുവരും കുറിച്ചത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചുവെന്നും ധനുഷും ഐശ്വര്യയും വ്യക്തമാക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കുവെന്നും ഇരുവരും ആരാധകരോടായി അഭ്യര്‍ത്ഥിക്കുന്നുണ്ട്. നടന്‍ രജനീകാന്തിന്റെ മകള്‍ കൂടിയായ ഐശ്വര്യ 3 എന്ന സിനിമയിലൂടെ സംവിധായകയായി മാറുകയായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് ധനുഷും ഐശ്വര്യയും വെളിപ്പെടുത്തിയിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X