പൃഥ്വിയുടെ ബെസ്റ്റ് ഫ്രണ്ട്:ഇനി കണ്‍ഫ്യൂഷന്‍ വേണ്ട
സുഹൃത്തുക്കളെ സമ്പാദിക്കാനും നിലനിര്‍ത്താനും തനിക്ക് മിടുക്ക് കുറവാണെന്ന് തുറന്ന് സമ്മതിച്ചിട്ടുള്ള നടനാണ് പൃഥ്വിരാജ്. തനിക്ക് നല്ല സുഹൃത്തുക്കളുണ്ടെങ്കില്‍ അത് ആ സുഹൃത്തിന്റെ കഴിവുമൂലമാണെന്നാണ് പൃഥ്വി പറയാറുള്ളത്. സുഹൃത്തുക്കളെ കൃത്യമായി വിളിക്കാനോ ബന്ധം നിലനിര്‍ത്താനോ മിനക്കെടാത്ത പൃഥ്വി 'തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന്' ചിലരൊക്കെ അഭിമുഖങ്ങളില്‍ പറയാറുമുണ്ട്.
പ്രണയവും വിവാഹവുമെല്ലാം രഹസ്യമായി നടത്തിയ പൃഥ്വി മറ്റൊരു രഹസ്യം കൂടി അടുത്തിടെ വെളിപ്പെടുത്തി. വിവാഹത്തിന് മുന്‍പും വിവാഹത്തിന് ശേഷവും തനിക്ക് ഒരേയൊരു ബെസ്റ്റ് ഫ്രണ്ട് മാത്രമേ ഉള്ളൂ. ആരായിരിക്കും പൃഥ്വിയുടെ ബെസ്റ്റ് ഫ്രണ്ട് എന്നതായി പിന്നീടുള്ള ചോദ്യം. എന്തായാലും അധികം സസ്‌പെന്‍സ് കൊടുക്കാതെ ഇതിനുള്ള ഉത്തരം നടന്‍ നല്‍കി.
വിവാഹത്തിനു മുന്‍പും വിവാഹത്തിന് ശേഷവും എന്റെ ബെസ്റ്റ് ഫ്രണ്ട് സുപ്രിയയാണ്-പൃഥ്വി പറഞ്ഞു. ഇപ്പോള്‍ കാര്യങ്ങളെല്ലാം വ്യക്തമായി. ഇനിയാരെങ്കിലും ഞാനാണ് പൃഥ്വിയുടെ ബെസ്റ്റ് ഫ്രണ്ട് എന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ തെറ്റ് തിരുത്തണമെന്ന് സാരം.


Click it and Unblock the Notifications












